Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോൾവല നിറച്ച് ചുവന്ന ചെകുത്താന്മാർ; കന്നിക്കാരായ പാനമയെ മൂന്നുഗോളുകൾക്ക് കീഴടക്കി മൂന്നാം റാങ്കിന്റെ പെരുമ കാത്തു; ലുക്കാക്കുവിന്റെ ഡബിളും മെർട്ടൻസിന്റെ ഗോളുമായി ബെൽജിയം പാനമയെ തകർത്തത് രണ്ടാം പകുതിയിൽ

ഗോൾവല നിറച്ച് ചുവന്ന ചെകുത്താന്മാർ; കന്നിക്കാരായ പാനമയെ മൂന്നുഗോളുകൾക്ക് കീഴടക്കി മൂന്നാം റാങ്കിന്റെ പെരുമ കാത്തു; ലുക്കാക്കുവിന്റെ ഡബിളും മെർട്ടൻസിന്റെ ഗോളുമായി ബെൽജിയം പാനമയെ തകർത്തത് രണ്ടാം പകുതിയിൽ

മറുനാടൻ ഡെസ്‌ക്‌

സോച്ചി: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മൽസരത്തിൽ, കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മൂന്നുഗോളുകൾക്ക് കീഴടക്കി ബെൽജിയം. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചുവന്ന ചെകുത്താന്മാർ ഗോൾവല നിറച്ചത്. ആദ്യ പകുതിയിൽ ഇടഞ്ഞുനിന്ന പാനമയെ രണ്ടാം പകുതിയിൽ കരുത്തരായ ബെൽജിയം പിടിച്ചുകെട്ടി. ലോക മൂന്നാം റാങ്കുകാരായ ബെൽജിയത്തിന്റെ വിജയത്തിൽ റൊമേലു ലുകാക്കു ഇരട്ട ഗോളുകളുമായി വരവറിയിച്ചപ്പോൾ മെർട്ടെൻസിന്റെ വകയായിരുന്നു മറ്റൊരു ഗോൾ.

കരുത്തരായ ബെൽജിയത്തിനെതിരേ ആദ്യ പകുതിയിൽ പാനമ പിടിച്ചുനിന്നു. ഇടയ്ക്ക് ചില മുന്നേറ്റങ്ങൾ ഒഴിച്ചാൽ ഡിബ്രുയ്‌നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിന്റെ മുന്നേറ്റങ്ങൾ തടയുന്നതിലായിരുന്നു മറ്റു സമയങ്ങളിൽ പാനമയുടെ ശ്രദ്ധ. ഇതോടെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കുന്നതിൽ പാനമ വിജയിച്ചു.

രണ്ടാം പകുതിയിൽ പക്ഷേ കളിമാറി. 47-ാം മിനിറ്റിൽ ബെൽജിയം ലീഡ് നേടി. മെർട്ടെൻസാണ് തന്ത്രപരമായ ഗോളിലൂടെ ബെൽജിയത്തെ മുന്നിലെത്തിച്ചത്. 69-ാം മിനിറ്റിൽ, ഡിബ്രുയ്‌നെ-ലുകാക്കു-ഏഡൻ ഹസാർഡ് ത്രയത്തിന്റെ കൂട്ടായ മുന്നേറ്റത്തിനൊടുവിൽ ലുകാക്കു ഗോൾ കണ്ടെത്തി. ഓഫ്‌സൈഡ് കെണിയിൽനിന്നു പുറത്തുചാടിയായിരുന്നു ലുകാക്കുവിന്റെ ഹെഡർ.

ആറു മിനിറ്റിനുശേഷം ലുകാക്കു വീണ്ടും ലക്ഷ്യം കണ്ടു. ഹസാർഡിന്റെ പാസ് പിടിച്ചെടുത്ത ലുകാക്കു ബോക്‌സിലേക്ക് ഒറ്റയ്ക്ക് ഓടിക്കയറി. ബോക്‌സിനുള്ളിൽനിന്ന് ചിപ്പ് ചെയ്ത് തന്റെ രണ്ടാം ഗോളും ബെൽജിയത്തിന്റെ മൂന്നാം ഗോളും ലുകാക്കു കുറിച്ചു. തുടർന്നും ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ് ഉണ്ടായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP