Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇരുതലയുള്ള പരുന്തിന്റെ കൈമുദ്രകാട്ടി ഗോളടിച്ച ശേഷം ആഹ്‌ളാദ പ്രകടനം; സെർബിയയുടെ വംശീയാതിക്രമത്തിനെതിരെ പ്രതിഷേധിച്ച കൊസോവൻ ജനതയുടെ പ്രതിനിധികളായ സ്വിസ് താരങ്ങൾക്ക് രണ്ടുകളികളിൽ വിലക്ക്; നടപടി സെർബിയയുടെ പരാതിയെ തുടർന്ന്; സൂപ്പർ താരങ്ങൾക്ക് വിലക്ക് വന്നതിൽ ഞെട്ടി സ്വിറ്റ്‌സർലന്റ്

ഇരുതലയുള്ള പരുന്തിന്റെ കൈമുദ്രകാട്ടി ഗോളടിച്ച ശേഷം ആഹ്‌ളാദ പ്രകടനം; സെർബിയയുടെ വംശീയാതിക്രമത്തിനെതിരെ പ്രതിഷേധിച്ച കൊസോവൻ ജനതയുടെ പ്രതിനിധികളായ സ്വിസ് താരങ്ങൾക്ക് രണ്ടുകളികളിൽ വിലക്ക്; നടപടി സെർബിയയുടെ പരാതിയെ തുടർന്ന്; സൂപ്പർ താരങ്ങൾക്ക് വിലക്ക് വന്നതിൽ ഞെട്ടി സ്വിറ്റ്‌സർലന്റ്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പ് ഫുട്ബാളിൽ സെർബിയ-സ്വിറ്റ്‌സർലാന്റ് മൽസരത്തിനിടെ ഗോളടിച്ചതിന് പിന്നാലെ സ്വിസ് താരങ്ങളുടെ വിവാദ കൈമുദ്രയുമായുള്ള ആഹ്ലാദ പ്രകടനം ചർച്ചയായതിന് പിന്നാലെ താരങ്ങൾക്കെതിരെ നടപടി. ഗ്രിനിത് ഷാക്ക, ജെർദാൻ ഷകീരി എന്നീ താരങ്ങൾക്ക് രണ്ടു മൽസരങ്ങളിൽ വിലക്കേർപ്പെടുത്തി. സ്വിറ്റ്സർലൻഡിന്റെ ലോകകപ്പ് പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്‌ത്തിയാണ് അവരുടെ മുൻനിര സൂപ്പർ താരങ്ങളായ ഗ്രാനിത് ഷാക്കയ്ക്കും ജെർദാൻ ഷകീരിക്കുമെതിരേ ഫിഫയുടെ വിലക്ക് വന്നത്.

ഗോൾ നേടിയ ശേഷം ഇരുവരും കൈകൾ നെഞ്ചിനോട് ചേർത്ത് വെച്ച് കോസവൊയുടെ കൊടിയടയാളമായ ഇരുതലയുള്ള പരുന്തിന്റെ രൂപം ആംഗ്യത്തിലൂടെ കാണിച്ചിരുന്നു. 90കളിൽ സെർബിയയുടെ വംശീയാതിക്രമത്തിനിരയായ കോസവൻ ജനതയുടെ ഭാഗത്തു നിന്നുള്ള മധുര പ്രതികാരമായാണ് കോസവൻ വേരുകളുള്ള സ്വിസ് താരങ്ങളുടെ ആഹ്ലാദപ്രകടനം വിലയിരുത്തപ്പെട്ടത്.

സെർബിയയുടെ പരാതിയെ തുടർന്ന് ആണ് അന്വേഷണം നടത്തിയ ഫിഫ താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. സെർബിയയ്ക്കെതിരേ ഗോൾ നേടിയ ഷകീരിയും ഷാക്കയും ഗോളടിച്ചതിന് ശേഷം തങ്ങളുടെ ഇരുകൈകളും ചേർത്ത് ഇരുതലയുള്ള പരുന്തിന്റെ രൂപമാക്കിയാണ് ആഘോഷിച്ചത്. അൽബേനിയയുടെ ദേശീയപതാകയിലെ ചിഹ്നമാണിത്. സെർബിയയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് കുടിയേറ്റക്കാരായി എത്തിയ താരങ്ങൾ അതുകൊണ്ട് തന്നെയാണ് ഇവർ ഗോളാഘോഷം ഈ രീതിയിലാക്കിയത്.

ഏറെ രാഷ്ട്രീയ മാനമുള്ള ഈ ആഹ്ലാദ പ്രകടനം കായിക, രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചകൾക്കു വഴിവച്ചു. താരങ്ങളുടെ പ്രവൃത്തിക്കെതിരെ അതൃപ്തിയുമായി സ്വിസ് കോച്ചും രംഗത്തെത്തി. ഫുട്‌ബോളും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോസവയിൽ വേരുകളുള്ള മൂന്ന് താരങ്ങൾ സ്വിസ് ടീമിലുണ്ട്. മത്സരത്തിനു മുമ്പ് തന്നെ ഇത് വാർത്തയിലിടം പിടിച്ചതുമാണ്. സെർബിയക്കെതിരെ കളിക്കാനിറങ്ങിയ ഷകീരിയുടെ ബൂട്ടുകളിലൊന്നിൽ സ്വിസ് പതാകയുടെ ചിഹ്നവും മറ്റൊന്നിൽ കൊസവൊ കൊടിയടയാളവുമായിരുന്നു. ഇങ്ങനെയാവും താൻ മൽസരത്തിനിറങ്ങുകയെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുമ്പ് സെർബിയയുടെ അധീനതയിലായിരുന്ന കൊസോവയിൽ ജനിച്ച ഷകീരിയും ഷാക്കയും തങ്ങളെ നാടുകടത്തിയവർക്കുള്ള മറുപടിയെന്ന നിലയിലാണ് ആഘോഷം നടത്തിയത്. അതേസമയം, ലോകകപ്പ് ഫിക്സ്ചർ ഒരുങ്ങിയത് മുതൽ സെർബിയയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള മൽസരത്തിനായി ഇരു താരങ്ങളും കാത്തിരിക്കുകയായിരുന്നു. സെർബിയൻ താരങ്ങളുമായി വെല്ലുവിളികളും വാഗ്വാദങ്ങളും വരെ എത്തിയിരുന്നു ഇത്.

സ്വിസ് താരങ്ങൾക്കതിരെ മാത്രമല്ല സെർബിയൻ ഫുട്‌ബോൾ അസോസിയേഷനെതിരെയും സെർബിയൻ ടീമിന്റെ കോച്ചിന് എതിരെയും അന്വേഷണം നടത്തുമെന്ന് ഫിഫ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം നടക്കുമ്പോൾ താരങ്ങൾക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ ബഹളം വച്ചതും, സ്വിസ് താരങ്ങൾക്കെതിരെ രാഷ്ട്രീയ അധിക്ഷേപങ്ങൾ നടത്തിയെന്നും പുറത്തു വന്ന വാർത്തയാണ് സെർബിയൻ ടീമിന് വിനയായത്. മറ്റ് രാജ്യങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുന്ന താരങ്ങളെയും ഓഫീഷ്യലുകളെയും വിലക്കാൻ ഫിഫയ്ക്ക് അധികാരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP