Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൈജീരിയയെ തോൽപിച്ചതു കൊണ്ടുമാത്രം രക്ഷയില്ലാതിരിക്കവെ ഭാഗ്യവും കരുതലും ഒരുമിച്ച് ചേർന്നപ്പോൾ പുറത്താകാനുള്ള 90 ശതമാനം സാധ്യതയെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ എത്തി; ഐസ്ലൻഡ് ക്രൊയേഷ്യയോട് തോറ്റതും രക്ഷയായി; ആരാധകരുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി ദൈവം കേട്ടപ്പോൾ മെസ്സി മെസ്സിയായി അവതരിച്ചു: അർജന്റീനയുടെ വിജയവഴി ഇങ്ങനെ

നൈജീരിയയെ തോൽപിച്ചതു കൊണ്ടുമാത്രം രക്ഷയില്ലാതിരിക്കവെ ഭാഗ്യവും കരുതലും ഒരുമിച്ച് ചേർന്നപ്പോൾ പുറത്താകാനുള്ള 90 ശതമാനം സാധ്യതയെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ എത്തി; ഐസ്ലൻഡ് ക്രൊയേഷ്യയോട് തോറ്റതും രക്ഷയായി; ആരാധകരുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി ദൈവം കേട്ടപ്പോൾ മെസ്സി മെസ്സിയായി അവതരിച്ചു: അർജന്റീനയുടെ വിജയവഴി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സെന്റ് പീറ്റേഴ്‌സ് ബെർഗ്: ലോകകപ്പിൽ ഒരു മത്സരവും ഇത്രയേറെ അശങ്കയോടെ കാണികൾ കണ്ടിട്ടുണ്ടാവില്ല. ഇത്രയേറെ ചങ്കിടിപ്പോടെ മറ്റൊരു മത്സരവും കാണേണ്ടിവന്നിട്ടില്ല. ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തിന്റെയും അർജന്റീനയുടെയും ലോകകപ്പിലെ നിലനിൽപ്പുതന്നെ അപകടത്തിലായ നിമിഷങ്ങളായിരുന്നു അത്. ലോകഫുട്‌ബോളിന്റെ മിശിഹ, ഈ ലോകകപ്പിൽ നാണംകെട്ടു മടങ്ങേണ്ടിവരുമോ എന്ന സംശയമായിരുന്നു കളിയെ ഉദ്വേഗത്തിന്റെ നിമിഷങ്ങളിലൂടെ നയിച്ചത്. ഒടുവിൽ, ഭാഗ്യത്തിന്റെ അകമ്പടിയോടെ, മത്സരം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് സ്വന്തമാക്കി അർജന്റീന ആരാധകരുടെ ചങ്കിടിപ്പ് അവസാനിപ്പിച്ചു. പ്രീക്വാർട്ടറിലേക്ക് മുന്നേറിയ അർജന്റീനയ്ക്ക് ഇനി ഫ്രാൻസാണ് എതിലാളികൾ.

വിജയിക്കുകയല്ലാതെ മറ്റൊരു പോംവഴിയും അർജന്റീനയ്ക്ക് മുന്നിലുണ്ടായിരുന്നില്ല. ഒ്പ്പം ക്രോയേഷ്യക്കെതിരെ ഐസ്‌ലൻഡ് ജയിക്കാതിരിക്കുകയും വേണമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഐസ്‌ലൻഡിനോട് സമനിലയും ക്രൊയേഷ്യയോട് ദയനീയ തോൽവിയും പിണഞ്ഞ അർജന്റീനയ്്ക് പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ഇതായിരുന്നു സ്ഥിതി. മെസ്സി തന്റെ പ്രതാപത്തിലേക്ക് തിരിച്ചുവരികയും കഴിഞ്ഞ മത്സരങ്ങളിലൊന്നും കാണാതിരുന്ന ഒത്തിണക്കത്തിലേക്ക് ടീം മുന്നേറുകയും ചെയ്തതോടെ കളിമാറി. അർജന്റീന ടൂർണമെന്റിലാദ്യമായി മികച്ച പ്രകടനം പുറത്തെടുത്തു.

തുടക്കം മുതലേ വിജയത്തിനായി സർവസന്നാഹങ്ങളുമൊരുക്കിയാണ് അർജന്റീന രംഗത്തിറങ്ങിയത്. ആദ്യം മുതൽ ആക്രമിച്ചുകളിച്ച അവർ, 14-ാം മിനിറ്റിൽ ലക്ഷ്യം കാണുകയും ചെയ്തു. മെസ്സിയായിരുന്നു ഗോളിന് വഴിതുറന്നത്. മധ്യവരയ്ക്കടുത്തുനിന്ന് എവർ ബനേഗനൽകിയ പാസ് പിടിച്ചെടുത്ത മെസ്സി, നൈജീരിയൻ ഡിഫൻഡറെ വെട്ടിയൊിഞ്ഞ് മെസ്സി പോസ്റ്റിലോക്ക് തൊടുത്ത വലംകാലനടി നൈജീരിയൻ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി വലയിൽക്കയറിയതോടെ, സ്‌റ്റേഡിയം ഇളകി മറിഞ്ഞു. ലോകം മുഴുവനുള്ള സാമൂഹിക മാധ്യമങ്ങളിൽ മെസ്സിയെ വാഴ്‌ത്തിയുള്ള പോസ്റ്റുകളും ട്വീറ്റുകളും നിറഞ്ഞു.

ആദ്യപകുതിയിൽ കിട്ടിയ ഫ്രീക്കിക്കിൽനിന്ന് അർജന്റീന വീണ്ടും ലീഡെടുക്കേണ്ടതായിരുന്നു. മെസ്സിയെടുത്ത ഷോട്ട് വലത്തേ പോസ്റ്റിലേക്ക് വളഞ്ഞുപുളഞ്ഞിറങ്ങിയെങ്കിലും ഗോൾകീപ്പർ അത് തട്ടിയകറ്റുന്നതിൽ വിജയിച്ചു. പന്ത് പോസ്റ്റിലിടിച്ച് തെറിച്ചപ്പോൾ സ്‌റ്റേഡം നിശ്ചലമായി ഗാലറിയിൽ നിരാശയോടെ ഡീഗോ മാറഡോണയും. എങ്കിലും ഒരു ഗോൾ ലീഡിന്റെ ആത്മവിശ്വാസത്തോടെ ഇടവേളയ്ക്ക് പിരിയാൻ അർജന്റീനയ്ക്കായി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയും ഐസ്‌ലൻഡും ഗോൾരഹിത സമനിലയിലായിരുന്നു അപ്പോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അർജന്റീനയ്ക്ക് പ്രഹരമേറ്റു. എതിർതാരം ലിയോൺ ബാലഗോണിനെ ബോക്‌സിൽ വീഴ്‌ത്തിയതിന് പെനാൽട്ടി. ഹാവിയർ മഷെറാനോയുടെ ഫൗൾ പെനാൽട്ടി വിധിക്കാൻ മാത്രമുണ്ടായിരുന്നോ എന്ന സംശയമുണ്ടായി. അർജന്റീനാ താരങ്ങളുടെ ആവശ്യപ്രകാരം വീഡിയോ റഫറീയിങ്ങും നടത്തിയാണ് പെനാൽട്ടി അംഗീകരിച്ചത്. വിക്ടർ മോസസ് കൗശലത്തോടെ എടുത്ത കിക്ക് ഗോളി അർമാനിയെ മറികടന്ന് പതുക്കെ വലയിലേക്ക് കയറിയപ്പോൾ ആരാധകമനസ്സുകളിൽ തീകോരിയിട്ടു.

52-ാം മിനിറ്റിലായിരുന്നു നൈജീരിയയുടെ സമനില ഗോൾ. പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന നൈജീരിയ അതോടെ ഉണർന്നു. തുടർച്ചയായ ആക്രമണങ്ങൾ നടത്തി അവർ അർജന്റീനയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അർജന്റീനയുടെ ആക്രമണങ്ങളൊക്കെ നൈജീരിയൻ ബോക്‌സിനുമുന്നിൽ പ്രതിരോധതത്തിൽത്തട്ടി തകരാൻ തുടങ്ങിയതോടൈ, ആശങ്ക അനുനിമിഷം വർധിച്ചുവന്നു. എന്നാൽ, കളിയുടെ അവസാന നിമിഷങ്ങളായതോടെ,, മെസ്സിയും എയ്ഞ്ചൽ ഡി മരിയുയും ഹിഗ്വയ്‌നുമടങ്ങുന്ന ആക്രമണനിര കൂടുതൽ അപകടകാരികളായി മാറിക്കൊണ്ടിരുന്നു.

88-ാം മിനിറ്റിൽ മറ്റൊരു കൂട്ടുകെട്ടിൽനിന്നാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ച നിർണായക ഗോൾ പിറന്നത്. ലോകത്തേറ്റവും മികച്ച ആക്രമണനിരയുള്ള അർജന്റീനയുടെ വിജയഗോൾ സമ്മാനിച്ചത് പ്രതിരോധനിര താരങ്ങളുടെ കൂട്ടായ്മയിൽനിന്നായിരുന്നു. വലതുവിങ്ങിൽനിന്ന് ഗബ്രിയേൽ മെർക്കാഡോ കൊടുത്ത ക്രോസ് മാർക്ക് ചെയ്യപ്പെടാതെ ബോക്‌സിനുള്ളിൽനിന്ന് മാർക്കസ് റോഹോ ഗോളിലേക്ക് തിരിച്ചുവിട്ടു. നിരാശയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന അർജന്റീനാ ആരാധകർക്ക് പുനർജന്മം കിട്ടിയതുപോലായിരുന്നു അത്. ഓടിയെത്തിയ മെസ്സി റോഹോയുടെ ചുമലിലേക്ക് ചാടിക്കയറി നടത്തിയ ആഹ്ലാദപ്രകടനവും അവിസ്മരണീയമായി.

ഇതിനിടെ, ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഐസ്‌ലൻഡിനെ മറികടന്നിരുന്നു. ഇതോടെ മൂന്ന മത്സരങ്ങളും വിജയിച്ച ക്രൊയേഷ്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഒരു ജയവും ഒരു സമനിലയുമായി നാലുപോയന്റോടെ അർജന്റീന രണ്ടാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP