Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്നത്തെ തോൽവിയുടെ ഓർമ്മ ഇന്നും ഞങ്ങളെ വേട്ടയാടുന്നു; ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല; എപ്പോഴും ഏറ്റവും മികച്ചത് രാജ്യത്തിന് നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും; ഇനിയൊരു രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് വേണ്ടെന്ന് മെസി

അന്നത്തെ തോൽവിയുടെ ഓർമ്മ ഇന്നും ഞങ്ങളെ വേട്ടയാടുന്നു; ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല; എപ്പോഴും ഏറ്റവും മികച്ചത് രാജ്യത്തിന് നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും; ഇനിയൊരു രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് വേണ്ടെന്ന് മെസി

ദ്ധവൈരികളായ ബ്രസിലിന്റെ മണ്ണിൽ ലോക ഫുട്‌ബോളിന്റെ രാജാക്കന്മാരാകാനുള്ള അവസാന പടി ചവിട്ടി നിൽക്കുകയായിരുന്നു ലയണൽ മെസ്സിയുടെ അർജന്റീന . അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിന്റെ 113ാം മിനിറ്റിൽ ജർമൻ താരം മരിയോ ഗോട്‌സെ അർജന്റൈൻ ഗോൾകീപ്പർ റൊമേറൊയെ കബളിപ്പിച്ച് പോസ്റ്റിന്റ് ഇടത് മൂലയിലെ വലകുലുക്കിയപ്പോൾ തകർന്നത് ഒരു രാജ്യത്തിന്റേയും ലോകമെമ്പാടുമുള്ള ആരാധകരുടേയും ഇടനെഞ്ചായിരുന്നു. പറഞ്ഞ് വന്നത് 2014 ജൂലൈയിൽ ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫുടബോൾ ഫൈനലിനെ കുറിച്ചാണ്. നാല് വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പിന് ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് അരങ്ങൊരുങ്ങുമ്പോൾ ഇനിയുമരു രണ്ടാം സ്ഥാനത്തെ കുറിച്ച് ചിന്തിക്കാനാകില്ലെന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി.

പിന്നാലെ വന്ന കോപ്പ അമേരിക്ക ഫൈനലുകളിലെ തോൽവി അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. തൊട്ടടുത്ത വർഷം നടന്ന ശദാബ്ദി കോപ്പയിലും ഫൈനലിൽ ആൽബിസെലസ്റ്റുകൾക്ക് കാലിടറി. മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തി. ഒരു ജനതയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ അയാൾ മടങ്ങിയെത്തി.കാലുകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന അയാൾക്ക് നീലയും വെള്ളയും കുപ്പായത്തിലേക്ക് മടങ്ങിയെത്തണമായിരുന്നു. യോഗ്യതാ റൗണ്ടിൽ മരണമുഖത്തായപ്പോൾ ജീവൻ നീട്ടിയെടുത്തതും സാക്ഷാൽ മെസ്സി. നാലാം ലോകകപ്പിന് റഷ്യയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ഫുട്‌ബോൾ ഇതിഹാസം.

2014 ഫൈലിലെ തോൽവി ഇപ്പോഴും തന്ന വേട്ടയാടുന്നുവെന്ന് മെസി തുറന്ന് സമ്മതിക്കുന്നു.ആ മുറിവ് വളരെ വലുതാണ്. അത് എന്നോടൊപ്പം, ടീമിനൊപ്പം തുടരും. ഞങ്ങൾ സ്വപ്നനേട്ടത്തിന് അടുത്തെത്തിയതാണ്. പക്ഷേ, ഇത് ഫുട്‌ബോളാണ്. അവസാന കടമ്പയിൽ വീണു. ഞാൻ കരഞ്ഞു, ഞങ്ങൾ കരഞ്ഞു, അർജന്റീനയാകെ കരഞ്ഞു. ആ വേദന ഇപ്പോഴുമുണ്ട്. മികച്ച ടീം എപ്പോഴും ജയിക്കണമെന്നില്ല. തോൽവി അംഗീകരിച്ചേ മതിയാവൂ മെസി പറയുന്നു.

മറ്റൊരു ലോകകപ്പിനായി വിമാനം കയറുമ്പോൾ പ്രതീക്ഷകൾ വളരെ വലുതാണെന്ന് അയാൾക്ക് നന്നായി അറിയാം എപ്പോഴും ഏറ്റവും മികച്ചത് അർജന്റീനയ്ക്ക് നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. പക്ഷേ, കിരീടത്തിലേക്ക് എത്താൻ കഴിയുന്നില്ല. 1986 മുതൽ ഓരോ ലോകകപ്പിലും അർജന്റൈൻ ടീമിലുള്ള പ്രതീക്ഷ വളരെ വലുതാണ്. ഏതൊരു അർജന്റീനക്കാരനേയും പോലെ ലോകകപ്പാണ് എന്റേയും ഏറ്റവും വലിയ സ്വപ്നം. കഴിഞ്ഞ തവണ ഞങ്ങൾ അതിന്റെ തൊട്ടരുകിലെത്തി. പക്ഷേ, അവസാന കടമ്പയിൽ വീണു.

2018ലെ പ്രതീക്ഷ കളെക്കുറിച്ച് മെസി പറയുന്നത് തന്റെ സ്വപ്നം പഴയതുപോലെ തുടരുകയാണ് എന്നാണ്. ഫൈനലിൽ ജയിച്ച് കപ്പുയർത്തുക.ഫൈനലിൽ എത്തുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ആവർത്തിക്കണം. ഫൈനലിലെ പിഴവുകൾ തിരുത്തണം. എന്റെ തലമുറയിലെ താരങ്ങൾക്ക് ലോക വിജയികളാവാനുള്ള അവസാന അവസരമാണിത്.

രാജ്യത്തിന്റെ അമിതപ്രതീക്ഷ തനിക്ക് ഒരു ഭാരമാകുന്നില്ലെന്നും അത് ഒരു അഭിമാനമായി മാത്രമാണ് കാണുന്നതെന്നും മെസ്ി പറയുന്നു.നിങ്ങളൊരു അർജന്റൈൻ ആണെങ്കിൽ, ഫുട്‌ബോൾ പ്രേമി ആണെങ്കിൽ ഏറ്റവും വലിയ സ്വപ്നം ലോകകപ്പ് നേടുക എന്നതാണ്. അങ്ങനെ പ്രതീക്ഷിക്കുന്നതിൽ വിശ്വസിക്കുന്നതിൽ തെറ്റില്ല. ഞാനും ഇതുപോലെയാണ് ചിന്തിക്കുന്നതും വിശ്വസിക്കുന്നതും. എല്ലാവർക്കുമറിയാം ലോകകപ്പ് നേടുക എളുപ്പമല്ല എന്നകാര്യം. പക്ഷേ, പ്രതീക്ഷകൾക്ക് അതിരുണ്ടാവില്ല. അത് സ്വാഭാവികമാണ്.

അന്ന് ഫൈനലിലെ തോൽവിയെ തുടർന്ന് മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ മനം നോവുന്നതായിരുന്നുവെങ്കിലും ആരോടും പരാതിയില്ല.അവരും ഞങ്ങൾ അനുഭവിച്ച വേദന പങ്കിടുന്നവരാണ്. അതേ അവസ്ഥയിലൂടെ കടന്നുപോയിട്ടാണ് വിമർശിക്കുന്നത്. കാരണം ഫുട്‌ബോൾ അർജന്റീനയ്ക്ക് ഭ്രാന്താണ്. സ്വാഭാവികമായും വിമർശനങ്ങളും അതേ തലത്തിലുള്ളതായിരിക്കും. ഇനിയൊരു രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് വേണ്ട.

ഗ്രൂപ്പിലെ എതിരാളികളായ ഐസ്‌ലാൻഡ്, ക്രോയേഷ്യ, നൈജീരിയ എന്നിവരെക്കുറിച്ച് മെസി പറയുന്നത് ഇങ്ങനെയാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ലോകകപ്പിൽ കളിക്കുന്നത്. തുടക്കം മുതലേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ മുന്നോട്ട് പോകാനാവൂ. ആരും ഔദാര്യം കാണിക്കില്ല. രാജ്യത്തിനായി ലോകകപ്പിൽ കളിക്കുമ്പോൾ ഉത്തരവാദിത്തം ആരും മറക്കില്ല. എല്ലാ കളികളും വളരെ പ്രധാനപ്പെട്ടതാണ്.

ലോകകപ്പിൽ ആർക്കാണ് ഏറ്റവും സാധ്യതയെന്ന് പറയാനാകില്ലെന്നും മെസി പറയുന്നു.എല്ലാ പ്രമുഖ ടീമുകൾക്കും സാധ്യതയുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി കരുത്തരാണ്. മികവ് ആവർത്തിക്കാൻ അവർ ശ്രമിക്കും. സ്‌പെയ്ൻ, ബ്രസീൽ, ഫ്രാൻസ് , പോർച്ചുഗൽ എന്നിവരും അതിശക്തരാണ്.അർജന്റീന ഇത്തവണ ഫേവറിറ്റുകളല്ലെന്നും എന്നാൽ കപ്പ് നേടാൻ വേണ്ടതെല്ലാം ചെയ്യുമെന്നും മെസി പറയുന്നു.ലോകകപ്പ് എത്രത്തോളും വെല്ലുവിളി നിറഞ്ഞതാണെന്ന് ഇറ്റലിയുടെയും ഹോളണ്ടിന്റെയും അഭാവം വ്യക്തമാക്കുന്നു. ഇറ്റലിയും ഹോളണ്ടുമില്ലാത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. അത് സംഭവിച്ചിരിക്കുന്നു. തീർച്ചയായും അസൂറികളുടെയും ഓറഞ്ച് പടയുടെയും അസാന്നിധ്യം റഷ്യയിൽ പ്രകടമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP