Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

തീർന്നു!!! എല്ലാ പ്രതീക്ഷകളും; ഹതാശനായി മെസിയും കൂട്ടരും; പൊട്ടിക്കരഞ്ഞ് ആരാധകർ; ഒന്നിനെതിരെ രണ്ട് ഗോളിന് കുതിച്ചപ്പോൾ വിരിഞ്ഞ ആഹ്ലാദ തിര കെട്ടത് ആ 19കാരന്റെ ഇരട്ട പ്രഹരത്തിലൂടെ; അവസാന നിമിഷം വീണ ഗോളിലും തിരിച്ച് വരവ് പ്രതീക്ഷിച്ച് ആരാധകർ; ഫൈനൽ വിസിലിൽ പൊട്ടിതകർന്ന് `മിശിഹ`യുടെ വിശ്വാസികൾ; പൊരുതി തോറ്റ് അർജന്റീന

തീർന്നു!!! എല്ലാ പ്രതീക്ഷകളും; ഹതാശനായി മെസിയും കൂട്ടരും; പൊട്ടിക്കരഞ്ഞ് ആരാധകർ; ഒന്നിനെതിരെ രണ്ട് ഗോളിന് കുതിച്ചപ്പോൾ വിരിഞ്ഞ ആഹ്ലാദ തിര കെട്ടത് ആ 19കാരന്റെ ഇരട്ട പ്രഹരത്തിലൂടെ; അവസാന നിമിഷം വീണ ഗോളിലും തിരിച്ച് വരവ് പ്രതീക്ഷിച്ച് ആരാധകർ; ഫൈനൽ വിസിലിൽ പൊട്ടിതകർന്ന് `മിശിഹ`യുടെ വിശ്വാസികൾ; പൊരുതി തോറ്റ് അർജന്റീന

സ്പോർട്സ് ഡെസ്‌ക്‌

കസാൻ: ആ സ്വപ്‌നം റഷ്യയിലും പൂവണിഞ്ഞില്ല.മെസിക്ക് ഒരു ലോകകപ്പെന്ന സ്വപ്‌നം പൂർത്തിയാക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ലഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് അർജന്റീന പരാജയപ്പെട്ടത്. നാല് രണ്ടിന് പിന്നിൽ നിന്ന ശേഷം ഇഞ്ചുറി ടൈമിൽ മൂ്‌നനാം ഗോൾ മടക്കിയെങ്കിലും ഫ്രാൻസിനെ മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. രണ്ട ഒന്നിന് മുന്നിട്ട് നിന്ന അർജന്റീനയെ കൈലൻ എംപാപ് നേടിയ ഇരട്ട ഗോളുകളാണ് വിജയിപ്പിച്ചത്.

ആദ്യ പകുതിയിൽ ഒരു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ ശേഷം അർജന്റീനയാണ് മുന്നിലെത്തിയതെങ്കിലും 13 മിനിറ്റിൽ തുടർച്ചയായി മൂന്ന് ഗോൾ മടക്കിയാണ് ഫ്രാൻസ് മുന്നിലെത്തിയത്. കൈലൻ എംപാപ് ഇരട്ട ഗോൾ നേടിയപ്പോൾ പാവാർഡാണ് മറ്റൊരു ഗോൾ നേടിയത്.
ആദ്യ പകുതിയിൽ ഗ്രീസ്മാൻ നേടിയ പെനാൽറ്റി ഗോളിൽ ്‌വർ മുന്നിലെത്തിയിരുന്നു.41ാം മിനിറ്റിൽ ഏഞ്ചൽ ഡി മറിയയുടെ ലോംങ് റേഞ്ചറിൽ അർജന്റീന സമനില ഗോൾ നേടുകയായിരുന്നു. 48ാം മിനിറ്റിൽ മെക്കാഡോ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചും. ബോക്‌സിനുള്ളിൽ നിന്ന് മെസി നൽകിയ അളന്ന് കുറിച്ച പാസിൽ മെക്കാഡോയ്ക്ക് അധികം ഒന്നും ചെയ്യേണ്ടി വന്നില്ല.

Stories you may Like

57ാം മിനിറ്റിൽ ബെഞ്ചമിൻ പാവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിക്കുകയായിരുന്നു.നാല് മിനിറ്റിന്റെ ഇടവേളയിൽ 64ാം മിനിറ്റിലും 68ാം മിനിറ്റിലുമാണ് കൗമാര താരം എംപാപ് ഗോളുകൾ നേടിയത്. 90+ 3 മിനിറ്റിൽ മെസിയുടെ ക്രോസ് മികച്ച ഹെഡറിലൂടെ അഗ്യൂറോ വലയിലെത്തിച്ചെങ്കിലും കളി ജയിക്കാൻ അതി മതിയാകുമായിരുന്നില്ല. പ്രതിരോധം മറന്ന അർജന്റീനയെ വേഗതയുടെ യൂറോപ്പ്യൻ ഫുട്‌ബോളിലൂടെ ഫ്രാൻസ് മറികടക്കുകയായിരുന്നു.

മുൻനിരയിൽ നായകൻ മെസി, ഡിമറിയ, പാവൺ എന്നിവരെയുൾപ്പടെ അണിനിരത്തി 4-3-3 എന്നീ ഫോർമേഷനിലാണ് അർജന്റീന കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ ഫ്രാങ്കോ അർമാനി തന്നെയാണ് ആൽഡി സെലസ്റ്റുകകളുടെ വല കാക്കുന്നത്. മറുവശത്ത് അർജന്റൈൻ മുന്നേറ്റത്തിന്റെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ 4-2-3-1 എന്ന ഫോർമേഷനാണ് ഫ്രഞ്ച് പട അണിനിരത്തിയിരിക്കുന്നത്.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ബോക്‌സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് അന്റോണിയോ ഗ്രീസ്മാൻ. ഫ്ാൻസിന്റെ നിർഭാഗ്യം അർജന്റീനയുെ ഭാഗ്യമായി മാറിയപ്പോൾ കിക്ക് വലക്കുള്ളിലേക്ക് എത്താതെ ക്രോസ് ബാറിൽ തട്ടി അകന്നു. എ്ന്നാൽ ഭാഗ്.ത്തിന് അധിക നേരം ആയുസ്സുണ്ടായില്ല. 12ാം മിനിറ്റിൽ മാർക്കസ് റോഹോ ഫ്രഞ്ച് താരത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി അന്റോണിയോ ഗ്രീസ്മാൻ വലയിലെത്തിച്ചു ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ. ആദ്യ പകുതിക്ക് തൊട്ട് മുൻപാണ് അർജന്റീന ഒപ്പമെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP