Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോൾ നീരാളിക്ക് പിന്മുറക്കാരനായി റഷ്യയിലെ അഷില്ലസ് മാറുമോ? ലോകകപ്പിന് പന്തുരുളും മുന്നേ മെസിക്കും നെയ്മറിനും റൊണാൾഡോയ്ക്കും മേലെ താരമായി ഒരു ഓമനപ്പൂച്ച; ചെവി കേൾക്കാൻ വയ്യാത്ത കുഞ്ഞുപൂച്ചയുടെ ശ്രദ്ധനേടിയത് കോൺഫെഡറേഷൻ കപ്പിൽ കിറുകൃത്യം പ്രവചിച്ചതോടെ

പോൾ നീരാളിക്ക് പിന്മുറക്കാരനായി റഷ്യയിലെ അഷില്ലസ് മാറുമോ? ലോകകപ്പിന് പന്തുരുളും മുന്നേ മെസിക്കും നെയ്മറിനും റൊണാൾഡോയ്ക്കും മേലെ താരമായി ഒരു ഓമനപ്പൂച്ച; ചെവി കേൾക്കാൻ വയ്യാത്ത കുഞ്ഞുപൂച്ചയുടെ ശ്രദ്ധനേടിയത് കോൺഫെഡറേഷൻ കപ്പിൽ കിറുകൃത്യം പ്രവചിച്ചതോടെ

മോസ്‌കോ: മെസിയും, നെയ്മറും, റൊണാൾഡോയും സുവാരസുമൊക്കെ തങ്ങളുടെ രാജ്യത്തിന് ലോകകപ്പ് നേടികൊടുക്കുന്നതിന് കടുത്ത പരിശീനത്തിലാണ്. ഇവരെപ്പോലെ തന്നെ പരിശീലനം നടത്തുന്ന മറ്റ് ചിലരാണ് ഇപ്പോൾ റഷ്യയിൽ താരങ്ങൾ. താരങ്ങളുടെ പരിശീലനം തൽക്കാലം അവിടെ നടക്കട്ടെ .മത്സരത്തിന് മുൻപ് ആരാണ് വിജയികൾ എന്ന് പ്രവചിക്കുന്നതിനുള്ള പരിശീലനം നടത്തുന്ന ഒരു പൂച്ചയാണ് റഷ്യയിൽ ഇ്‌പ്പോൾ താരം. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന കോൺഫഡറേഷൻസ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചാണ് അഷില്ലസ് അന്ന് താരമായത്.

ഓരോ രാജ്യത്തും ലോകകപ്പ് നടക്കുമ്പോൾ അത് വെറുമൊരു ഫുട്‌ബോൾ ടൂർണമെന്റ് എന്നതിലുപരി ഒരു ഉത്സവമാക്കി മാറ്റുക ആതിഥേയ രാജ്യങ്ങളുടെ പതിവാണ്. കളിക്കും കളികമ്പക്കാർക്കും ആവേശഷം വിതറാൻ പല തരം പരിപാടികളും മത്സരം നടക്കുന്ന നഗരങ്ങളിൽ ഉണ്ടാകാറുണ്ട. അത്തരത്തിൽ ആകാംഷ നിറയ്ക്കുന്ന പരിപാടിയാണ് മത്സരത്തിന് മുൻപ് ആര് വിജയിക്കുമെന്ന് ഉൾപ്പടെ നടക്കുന്ന പ്രവചന മത്സരങ്ങളും മറ്റുമൊക്കെ.

ലോകകപ്പ് അടുത്തെത്തിയതോടെ ടൂർണമെന്റിൽ ആരു ജയിക്കുമെന്ന പ്രവചനക്കാരും സജീവമായി. മുൻ ലോകകപ്പിലെന്ന പോലെ മനുഷ്യരല്ലാത്തവർക്കാണ് ഇക്കുറിയും ഡിമാന്റ് കൂടുതൽ. സെന്റ് പീറ്റേഴ്‌സ് ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിലെ ബധിരനായ ഒരു പൂച്ചയാണ് ഇക്കുറി ശ്രദ്ധാകേന്ദ്രം. അഷില്ലസ് എന്ന് പേരിട്ടിരിക്കുന്ന പൂച്ച നേരത്തെയും പ്രവചനങ്ങളിൽ മിടുക്കനാണ്

ഇത്തവണ ലോകകപ്പിന്റെ ഓരോ മത്സരങ്ങൾക്ക് മുൻപും അഷല്ലസ് പ്രവചനം നടത്തും. പൂച്ചയ്ക്കായി രണ്ട് പാത്രങ്ങളിൽ ഒരേ ഭക്ഷണം ഒരേ അളവിൽ നൽകും. ഈ പാത്രങ്ങളിൽ അന്നത്തെ കളിയുടെ രാജ്യങ്ങളുടെ പതാകയും ഉറപ്പിക്കും. ഏതു രാജ്യത്തിന്റെ പതാകയുള്ള പാത്രത്തിൽനിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് അവരായിരിക്കും അന്നത്തെ വിജയി. 2010 സൗ്തതാഫ്രിക്ക ലോകകപ്പിൽ ഒട്ട് മിക്ക പ്രവചനങ്ങളിലും പോൾ നീരാളി കൃത്യത പുലർത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP