Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാനഡയുമായി അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില; ശ്രീജേഷിനും കൂട്ടർക്കും ക്വാർട്ടറിൽ നേരിടേണ്ടി വരിക ശക്തരായ എതിരാളികളെ; ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലം തിരിച്ചെത്തുമോ?

കാനഡയുമായി അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില; ശ്രീജേഷിനും കൂട്ടർക്കും ക്വാർട്ടറിൽ നേരിടേണ്ടി വരിക ശക്തരായ എതിരാളികളെ; ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലം തിരിച്ചെത്തുമോ?

റിയോ ഡി ജെനെയ്‌റോ: പുരുഷ ഹോക്കിയിൽ ഗ്രൂപ്പിലെ ആവസാന മത്സരത്തിൽ കാനഡ ഇന്ത്യയെ സമനിലയിൽ തളച്ചു. ഇരുടീമും രണ്ടു ഗോൾ വീതം നേടി. ഇന്ത്യ നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചരുന്നു. ക്വാർട്ടറിലെ എതിരാളികളെ നിശ്ചയിക്കുന്നതിൽ നിർണായകമായ കളിയിൽ സമനില പിണഞ്ഞതോടെ ഗ്രൂപ്പ് എയിലെ ശക്തരായ ടീമാകും ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.

1980 മോസ്‌കോ ഒളിമ്പിക്‌സിനുശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ ക്വാർട്ടറിലെത്തുന്നത്. ക്വാർട്ടർ മത്സരം ജയിച്ചാൽ സെമി ബർത്തുമായി ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിക്കാം. 1980 മോസ്‌ക്കോ ഒളിമ്പിക്‌സിൽ വരെ എട്ടു തവണ ഗോൾഡ് മെഡൽ നേടിയത് ചരിത്രമാണ് ഇന്ത്യൻ ഹോക്കിക്കുള്ളത്. എന്നാൽ പിന്നീടിങ്ങോട്ട് ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടില്ല. അതുകൊണ്ട് തന്നെ റിയോയിലെ നേട്ടം ഇന്ത്യൻ ഹോക്കിക്ക് സുവർണ്ണ മുഹൂർത്തമാണ്. ക്യാപ്ടനും മലയാളിയുമായ ഗോൾക്കീപ്പർ ശ്രീജേഷിന്റെ സേവുകൾ തന്നെയാണ് ഇന്ത്യയക്ക് നിർണ്ണായക ഘട്ടത്തിലെല്ലാം തുണയായത്. ശ്രീജേഷിന്റെ മികവ് മറ്റ് താരങ്ങളും ആവർത്തിച്ചാൽ ഇന്ത്യക്ക് ഇത്തവണ റിയോയിൽ മെഡൽ നേടാനാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യാ-കാനഡ മത്സരത്തിൽ ഇരുടീമും നിരന്തരം ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ രണ്ടു ക്വാർട്ടറും ഗോൾ രഹിതമായിരുന്നു. മത്സരത്തിന്റെ 33ാം മിനിറ്റിൽ ആകാശ്ദീപ് സിങ് ആദ്യ ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ തൊട്ടടുത്ത സെക്കന്റിൽതന്നെ ക്യാപ്റ്റൻ ടപ്പർ സ്‌കോട്ട് കാനഡയെ ഒപ്പമെത്തിച്ചു. മൂന്നാം ക്വാർട്ടറിന്റെ അവസാന മിനിറ്റുകളിൽ രമൺദീപ് സിങ് ഇന്ത്യക്ക് ലീഡ് നൽകിയെങ്കിലും കളി തീരാൻ എട്ടു മിനിറ്റ് ബാക്കി നിൽക്കെ തന്റെ രണ്ടാം ഗോളിലൂടെ സ്‌കോട്ട് ഇന്ത്യക്ക് സമനില പ്രഹരമേൽപ്പിച്ചു.

നിലവിൽ രണ്ടു ജയവും ഒരു സമനിലയുമായി 7 പോയന്റോടെ ഗ്രൂപ്പ് ബിയിൽ ഇന്ത്യ മൂന്നാമതാണ്. എന്നാൽ നാലാമതുള്ള അർജന്റിന നാളെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും, അങ്ങനെവന്നാൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരാവും ഇന്ത്യയുടെ എതിരാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP