Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാനിയ-രോഹൻ സഖ്യത്തിനും വികാസ് കൃഷ്ണയ്ക്കും ഒളിമ്പിക്‌സ് മെഡലെന്നത് ഒരു ജയം മാത്രം അകലെ; ടെന്നീസിലും ബോക്‌സിംഗിലും പ്രതീക്ഷകൾ പൊലിയാതിരിക്കാൻ പ്രാർത്ഥനയോടെ 120 കോടി ഇന്ത്യാക്കാർ

സാനിയ-രോഹൻ സഖ്യത്തിനും വികാസ് കൃഷ്ണയ്ക്കും ഒളിമ്പിക്‌സ് മെഡലെന്നത് ഒരു ജയം മാത്രം അകലെ; ടെന്നീസിലും ബോക്‌സിംഗിലും പ്രതീക്ഷകൾ പൊലിയാതിരിക്കാൻ പ്രാർത്ഥനയോടെ 120 കോടി ഇന്ത്യാക്കാർ

റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌സിലെ മെഡൽ പട്ടികയിൽ ഇന്ത്യ ഇടം നേടുമോ? 120 കോടി ജനങ്ങൾ പ്രാർത്ഥനയിലാണ്. ഇന്ത്യക്ക് മെഡൽ പ്രതീക്ഷയേകി സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യവും വികാസ് കൃഷ്്ണയും റിയോയിൽ വിജയക്കുതിപ്പ് തുടരുകയാണ്. 

ഒരു മത്സരം കൂടി ജയിക്കാനായാൽ ഇവർക്ക് മെഡൽ നേടാം. ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സാനിയ-രോഹൻ സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. നാലാം സീഡായ ഇന്ത്യൻ ജോഡി ഗ്രേറ്റ് ബ്രിട്ടന്റെ ഹെതർ വാട്‌സൺആൻഡി മറെ സഖ്യത്തെയാണ് ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. സ്‌കോർ: 6-4, 6-4.

ഫോർഹാൻഡ് ഷോട്ടുമായി സാനിയയും സെർവുമായി രോഹൻ ബൊപ്പണ്ണയും കോർട്ട് നിറഞ്ഞ് കളിച്ച മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ബ്രിട്ടീഷ് ജോഡിക്ക് ഇന്ത്യൻ സഖ്യത്തിന് വെല്ലുവിളിയുയർത്താനായില്ല. സെമിഫൈനലിൽ വിജയിച്ചാൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പിക്കാം. തോറ്റാൽ വെങ്കല മെഡലിനായുള്ള മത്സരം കളിക്കാം.

ഇന്ന് രാത്രി 11.30നാണ് സെമിഫൈനൽ മത്സരം. ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയൻ സഖ്യമായ സാമന്ത സ്‌റ്റോസർ-പിയേഴ്‌സ് ജോഡിയെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിലെത്തിയിരുന്നത്. ഡബിൾസിൽ സാനിയയ്ക്കും രോഹനും മികവ് കാട്ടാനാകുന്നുവെന്നതാണ് ഇന്ത്യൻ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നത്. ഈ കളിയിൽ തോറ്റാൽ വെങ്കലത്തിനുള്ള മത്സരം ജയിച്ചാൽ മതി.

പുരുഷന്മാരുടെ മിഡിൽവെയ്റ്റ് 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്‌സിങ് താരം വികാസ് കൃഷ്ണ ക്വാർട്ടർ ഫൈനലിൽ കടന്നതും ഏറെ പ്രതീക്ഷയാണ് നൽകുന്നത്. തുർക്കിയുടെ ഓൻഡർ സിപലിനെ 30ത്തിന് തോൽപ്പിച്ച് ഏകപക്ഷീയമായ വിജയത്തോടെയാണ് വികാസ് അവസാന പതിനാറിലെത്തിയത്. ക്വാർട്ടറിൽ വിജയിക്കാനായാൽ വികാസ് കൃഷ്ണന് വെങ്കല മെഡൽ ഉറപ്പിക്കാം. ചൊവ്വാഴ്‌ച്ച പുലർച്ചെ 3.30ന് ഉസ്‌ബെക്കിസ്ഥാന്റെ ബെക്തമിർ മെലിക്കുസെയ്‌വുമായാണ് ക്വാർട്ടർ ഫൈനൽ മത്സരം.

ആദ്യ റൗണ്ടിൽ യു.എസ്.എയുടെ ചാൾസ് കോൺവെല്ലിനെയും വികാസ് പോയിന്റ് വഴങ്ങാതെയാണ് പരാജയപ്പെടുത്തിയത്. മറ്റൊരു ഇന്ത്യൻ ബോക്‌സറായ മനോജ് കുമാർ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം പ്രതീക്ഷയർപ്പിച്ചിരുന്ന ശിവ ഥാപ്പ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP