Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

130 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ വെറുതേയായില്ല; നേരിട്ടുള്ള രണ്ട് സെറ്റിന് ജപ്പാൻ താരത്തെ തോൽപ്പിച്ച് ഇന്ത്യയുടെ പി വി സിന്ധുവിന് സെമി ഫൈനൽ വിജയം; വെള്ളി ഉറപ്പിച്ച ആന്ധ്രയുടെ സുന്ദരിക്ക് സ്വർണ്ണത്തിലേക്ക് ഇനി ഒരു മുഴം മാത്രം അകലം; ഇന്ത്യയ്ക്ക് ഇന്ന് ആഹ്ലാദത്തിന്റെ രാവ്; ആണുങ്ങൾ വെറുംകൈയോടെ മടങ്ങുമ്പോൾ ഇന്ത്യയുടെ മാനം കാക്കാൻ പെൺപുലികൾ മാത്രം

130 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ വെറുതേയായില്ല; നേരിട്ടുള്ള രണ്ട് സെറ്റിന് ജപ്പാൻ താരത്തെ തോൽപ്പിച്ച് ഇന്ത്യയുടെ പി വി സിന്ധുവിന് സെമി ഫൈനൽ വിജയം; വെള്ളി ഉറപ്പിച്ച ആന്ധ്രയുടെ സുന്ദരിക്ക് സ്വർണ്ണത്തിലേക്ക് ഇനി ഒരു മുഴം മാത്രം അകലം; ഇന്ത്യയ്ക്ക് ഇന്ന് ആഹ്ലാദത്തിന്റെ രാവ്; ആണുങ്ങൾ വെറുംകൈയോടെ മടങ്ങുമ്പോൾ ഇന്ത്യയുടെ മാനം കാക്കാൻ പെൺപുലികൾ മാത്രം

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ബാഡ്മിന്റനിൽ വെള്ളി മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ പി വി സിന്ധു ഫൈനലിൽ. 130 കോടി ജനങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ട ദിവസത്തിൽ സാക്ഷി മാലിക്കിന്റെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് പി വി സിന്ധുവിലൂടെ ഇന്ത്യ മറ്റൊരു മെഡൽ ഉറപ്പിച്ചിരിക്കുന്നത്. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ജപ്പാന്റെ ഒകുഹാര നോസോമിയയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒരു വിജയത്തിന് അപ്പുറത്ത് സിന്ധുവിനെ കാത്തിരിക്കുന്നത് സ്വർണ്ണത്തിളക്കമാണ്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപിച്ചത്. (21-19, 21-10). ഫൈനലിൽ ലോക ഒന്നാം നമ്പർ താരം സ്‌പെയിനിന്റെ കരോലിന മാരിൻ ആണ് സിന്ധുവിന്റെ എതിരാളി.

മത്സരത്തിന്റെ ആദ്യ സെറ്റ് സ്വന്തമാക്കി സിന്ധു ഏറെ പ്രതീക്ഷയിലാണ്. 21-19 എന്ന നിലയിൽ തലനാരിഴയ്ക്കാണ് സിന്ധു ആദ്യ ഗെയിം നേടിയത്. ആദ്യ സെറ്റിൽ പാതിയോളം വ്യക്തമായ മുൻതൂക്കം കാട്ടിയ സിന്ധു രണ്ടാം പാതിയയപ്പോൾ ജപ്പാൻകാരിയുമായി ഇഞ്ചോടിഞ്ച് പോരാടുന്നത് കണ്ട്ു. അവസാന നിമിഷം ഭാഗ്യം കൂടി തുണയായി എത്തിയതോടെ ജപ്പാൻ താരം തുടർച്ചയായി പിഴവുകൾ ആവർത്തിച്ചു. ഇതിന്റെ ഗുണം സിന്ധുവിന് ലഭിച്ചതോടെ ആത്മവിശ്വാസത്തോടെ സിന്ധു മത്സരം പൂർത്തിയാക്കി. ജപ്പാൻ താരത്തെ നിലം തൊടാൻ അനുവദിക്കാതെ മിന്നുന്ന പ്രകടനത്തോടെയാണ് സിന്ധു രാജ്യത്തിന് വേണ്ടി മെഡൽ ഉറപ്പിച്ചത്.

എതിരാളിയുടെ കരുത്തിൽ തളരാതെ ശക്തമായ പോരാട്ടം നടത്തിയാണ് സിന്ധു ആദ്യ ഗെയിം നേടിയത്. എന്നാൽ, രണ്ടാം ഗെയിമിൽ ഒകുഹാര കരുത്തുകാട്ടി. സിന്ധുവിനൊപ്പം നിന്ന് ശക്തമായ പോരാട്ടമാണ് ജപ്പാൻ താരം നടത്തിയത്. എന്നാൽ, വിട്ടു കൊടുക്കാൻ മനസില്ലാതെ അത്യുജ്ജ്വലമായി തന്നെ പോരാടി സിന്ധു വിജയം ഉറപ്പിച്ചു. സിന്ധുവിന് വേണ്ടി ആർപ്പുവിളികളുമായി നിരവധി പേർ ഗ്യാലറിയിലുമുണ്ടായിരുന്നു.

ക്വാർട്ടറിൽ ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരിയായ ചൈനയുടെ വാങ് യിഹാനെ നേരിട്ടുള്ള ഗെയ്മുകൾക്ക് തകർത്തതിന്റെ (22-20, 21-19) ആത്മവിശ്വാസവുമായാണ് സിന്ധു സെമിയിലെത്തിയത്. സെമിയിലെ മിന്നുന്ന ഫോം ആവർത്തിച്ചാണ് സിന്ധു രാജ്യത്തിന്റെ അഭിമാനം ഉയർത്ിയത്. ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്ന ആദ്യ ബാഡ്മിന്റൺ താരമെന്ന ബഹുമതി ഇതോടെ ഇന്ത്യൻ താരത്തിന് സ്വന്തമായി. വെള്ളി ഉറപ്പിച്ച സിന്ധുവിന് ഇനി സ്വർണം എത്തിപ്പിടിക്കാൻ സാധിക്കുമോ എന്നാണ് ഇന്ത്യൻ കായിക ലോകം ഉറ്റുനോക്കുന്നത്. ഇതുവരെ സൈന നെവാൾ എന്ന താരത്തിന്റെ നിഴലിൽ നിന്ന പി വി സിന്ധു മുൻ ഒളിമ്പിക്‌സ് ജേതാവിന് സാധിക്കാത്ത നേട്ടമാണ് ഇന്ന് എത്തിപ്പിടിച്ചിരിക്കുന്നത്.

ഗുസ്തിയിൽ സാക്ഷി മാലിക് വെങ്കലം നേടിയതിന്റെ ആഹ്ലാദം മാറും മുമ്പാണ് സിന്ധുവിലൂടെ മറ്റൊരു മെഡൽ നേട്ടം ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ മിന്നുന്ന ഫോം തുടരുകയാണെങ്കിൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന കായികതാരമായി മാറും. ഇന്ത്യൻ ജനതയും പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും ആ ഉജ്ജ്വല വിജയത്തിനായാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP