Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരിക്കാൻ ഇന്ന് ഗോദയിലിറങ്ങും മുമ്പ് നിരോധന ഉത്തരവ് പുറത്തുവന്നു; അന്താരാഷ്ട്ര സ്പോർട്സ് കോടതി നർസിങ് യാദവിനെ മരുന്നടി വിഷയത്തിൽ നാലു കൊല്ലത്തേക്ക് സസ്‌പെന്റ് ചെയ്തു; നിരാശയോടെ ഇന്ത്യൻ ഗുസ്തി താരത്തിന് ഇന്ന് മടക്കം

മത്സരിക്കാൻ ഇന്ന് ഗോദയിലിറങ്ങും മുമ്പ് നിരോധന ഉത്തരവ് പുറത്തുവന്നു; അന്താരാഷ്ട്ര സ്പോർട്സ് കോടതി നർസിങ് യാദവിനെ മരുന്നടി വിഷയത്തിൽ നാലു കൊല്ലത്തേക്ക് സസ്‌പെന്റ് ചെയ്തു; നിരാശയോടെ ഇന്ത്യൻ ഗുസ്തി താരത്തിന് ഇന്ന് മടക്കം

റിയോ ഡി ജെനെയ്‌റോ: ഉത്തേജക വിവാദത്തിൽപ്പെട്ട ഇന്ത്യൻ ഗുസ്തി താരം നർസിങ് യാദവിന് നാല് വർഷത്തേക്ക് രാജ്യാന്തര കായിക കോടതി വിലക്ക് ഏർപ്പെടുത്തി. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒളിമ്പിക് ഗുസ്തിയിൽ നർസിങിന് മത്സരിക്കാനാകില്ല. നേരത്തെ ഉത്തേജക വിവാദത്തിൽ നർസിങിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ തീരുമാനം കോടതി അംഗീകരിക്കാതിരുന്നതോടെയാണ് വിലക്കെന്ന കടുത്ത തീരുമാനത്തിലേക്കെത്തിയത്.

നർസിങിന്റെ സാമ്പിളിൽ നേരത്തെ ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നെങ്കിലും നാഡയുടെ പ്രത്യേക അനുമതിയോടെ ഒളിമ്പിക്‌സിനെത്തിയ നർസിങിനെതിരെ വാഡയുടെ പരാതിയിലാണ് കോടതിയുടെ നടപടി. നർസിങിന് നാഡ നൽകിയ ക്ലീൻ ചീറ്റ് നടപടി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് വാഡ രാജ്യന്തര കായിക കോടതിയെ സമീപിച്ചിരുന്നത്. വിലക്ക് അടിയന്തര പ്രാധാന്യത്തോടെ നിലവിൽ വന്നു. തനിക്കെതിരെ നടന്ന ഗൂഢാലോചനയാണ് ഉത്തേജക വിവാദങ്ങളുണ്ടാകാനുള്ള കാരണമെന്ന നർസിങിന്റെ വാദവും കോടതി തള്ളി. 74 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ ഗുസ്തിയിലാണ് നർസിങ് ഇന്ന് മത്സരിക്കാനിരുന്നത്.

ഉത്തേജക വിവാദത്തിന്റെ അവസാന കടമ്പയും കടന്ന് നർസിങ് യാദവ് വെള്ളിയാഴ്ച ഗോദയിലെത്തുമെന്നായിരുന്നു ആദ്യ പ്രതീക്ഷകൾ. ഇതിനാണ് മങ്ങലേൽക്കുന്നത്. ജൂലൈ ആദ്യ വാരത്തിൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ഒളിമ്പിക്‌സ് സ്വപ്നം കരിനിഴലിലായ ഇന്ത്യൻ താരം ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയുടെ ക്‌ളീൻചിറ്റ് ലഭിച്ചതോടെയാണ് റിയോയിലത്തെിയത്. പരിശീലനത്തിനിടയിലെ മറ്റാരുടെയോ ഇടപെടലിലൂടെ ഉത്തേജകം ശരീരത്തിലത്തെിയെന്നായിരുന്നു നാഡയുടെ നിഗമനം.

എന്നാൽ, ഇത് ചോദ്യം ചെയ്ത ലോക ഉത്തേജകവിരുദ്ധ ഏജൻസി (വാഡ), കായിക തർക്ക പരിഹാരകോടതിയെ സമീപിച്ചതോടെ മത്സരത്തലേന്നും ഒളിമ്പിക്‌സ് പങ്കാളിത്തം തുലാസിലായി. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രിയിൽ നടന്ന ഹിയറിങ്ങിനു പിന്നാലെയാണ് നർസിങ്ങിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. ഇതിന് പിന്നാലെയാണ് നിരോധന ഉത്തരവ് കോടതിയുടേതായി വന്നത്. ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏറ്റവും മെഡൽ സാധ്യതയുള്ള താരം കൂടിയായിരുന്നു ഏഷ്യൻ, കോമൺവെൽത്ത് ചാമ്പ്യനും ലോകചാമ്പ്യൻഷിപ് വെങ്കലമെഡൽ ജേതാവുമായ നർസിങ്.

സാക്ഷി മാലിക് നേടിയ വെങ്കലം ഇന്ത്യൻ കാമ്പ്യൽ ആവേശവുമായിരുന്നു. അതിനിടെയാണ് നർസിങിന് വിലക്ക് എത്തിയത്. ഇതോടെ മത്സരത്തിൽ പങ്കെടുക്കാതെ താരം ഇന്ത്യയിലേക്ക് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP