Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൈക്കൽ ഫെൽപ്സ് അമേരിക്കയിൽ എത്തിച്ച് പരിശീലിപ്പിച്ച പയ്യൻ മൈക്കൽ ഫെൽപ്സിനെ തോൽപ്പിച്ച് സ്വർണം നേടി; സിംഗപ്പൂർ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം ലോകത്ത് മുഴുവനും ആവേശമാകുന്നത് ഇങ്ങനെ

മൈക്കൽ ഫെൽപ്സ് അമേരിക്കയിൽ എത്തിച്ച് പരിശീലിപ്പിച്ച പയ്യൻ മൈക്കൽ ഫെൽപ്സിനെ തോൽപ്പിച്ച് സ്വർണം നേടി; സിംഗപ്പൂർ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം ലോകത്ത് മുഴുവനും ആവേശമാകുന്നത് ഇങ്ങനെ

2008ൽ സിംഗപ്പൂരിലെ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ജോസഫ് സ്‌കൂളിങ് തന്റെ ആരാധനാ ബിംബമായ ഒളിമ്പിക് സ്വർണമെഡൽ ജേതാവായ മൈക്കൽ ഫെൽപ്സിനെ ഒരു ട്രെയിനിങ് ക്യാമ്പിൽ വച്ച് കണ്ട് മുട്ടി. ആവേശഭരിതനായി അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോയെടുക്കാൻ അനുവാദം ചോദിക്കുകയും ചെയ്തു. ഇപ്പോൾ ജോസഫിന് 21 വയസായിരിക്കുന്നു. അവനിപ്പോൾ റിയോ ഒളിമ്പിക്സിൽ തന്റെ ആരാധനാ ബിംബമായ മൈക്കലിനെ 100 മീറ്റർ ബട്ടർഫ്ലൈയി ഒളിമ്പിക്സ് സ്വർണം നേടിയിരിക്കുകയാണ്.

ഇത് വെറുമൊരു ഒളിമ്പിക്സ് സ്വർണമല്ല. സിംഗപ്പൂർ എന്ന കൊച്ചു രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ലഭിക്കുന്ന ഒളിമ്പിക്സ് സ്വർണ മെഡലാണിതെന്ന പ്രത്യേകതയുമുണ്ട്. അന്ന് കണ്ട് മുട്ടിയ പയ്യനെ മൈക്കൽ അമേരിക്കയിൽ എത്തിച്ച് പരിശീലിപ്പിക്കുകയും ചെയ്തിരുന്നുവെന്നറിയുമ്പോഴാണ് കഥയുടെ യഥാർത്ഥ ട്വിസ്റ്റുണ്ടാകുന്നത്. ഇത്തരത്തിൽ സിംഗപ്പൂരിന്റെ കന്നി സ്വർണം ലോകം മുഴുവൻ ആവേശം വിതറുകയാണ്.

50.39 സെക്കൻഡ് കൊണ്ട് നൂറ് മീറ്റർ ബട്ടർഫ്ലൈ പൂർത്തിയാക്കിയ റെക്കോർഡോടെയാണ് ജോസഫ് സ്വർണം നേടിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിംഗപ്പൂരിൽ ജനിച്ച ജോസഫ് യുഎസ് ഒളിമ്പിക് നീന്തൽ ടീം സിംഗപ്പൂരിൽ 2008ൽ സന്ദർശിക്കുമ്പോഴായിരുന്നു മൈക്കലിനെ ആദ്യമായി കണ്ടിരുന്നത്. തുടർന്ന് നീന്തലിൽ നല്ല താൽപര്യം പുലർത്തിയ ജോസഫിനെ പരിശീലനത്തിനായി മൈക്കൽ അമേരിക്കയിലെത്തിക്കുകയായിരുന്നു. ആദ്യം ഫ്ലോറിഡയിലെ ബോള്സ് സ്‌കൂളിലും പിന്നീട് ടെക്സാസ് യൂണിവേഴ്സിറ്റിയിലുമായിരുന്നു ജോസഫിന് ഇതിലൂടെ പരിശീലനം ലഭിച്ചിരുന്നത്.കോളിനും മേയുമാണ് ജോസഫിന്റെ അച്ഛനമ്മമാർ. തന്റെ മകൻ റിയോ ഒളിമ്പിക്സിൽ വിജയം നേടുമെന്ന് 2013ൽ തന്നെ മെയ്‌ പ്രവചിച്ചിരുന്നു.എന്നാൽ വെള്ളിയാഴ്ചത്തെ ജോസഫിന്റെ സുവർണവിജയം മെയ്‌ പോലും സ്വപ്നം കണ്ടിരിക്കില്ല.

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് സ്‌കൂൾ ഓഫ് ലോയിലുള്ള ജോസഫിന്റെ ഗേൾഫ്രണ്ടായ കാസെ ഷൂമാക്കർ പ്രിയതമന് ബഹുമാനമർപ്പിച്ച് കൊണ്ടള്ള ചിത്രങ്ങൾ ശനിയാഴ്ച ഫേസ്‌ബുക്കിലിട്ടിരുന്നു.തന്നെ തോൽപ്പിച്ചിട്ടാണെങ്കിലും ജോസഫ് കൈവരിച്ച വിജയത്തിൽ തനിക്ക് അഭിമാനമേറെയുണ്ടെന്നാണ് മത്സരത്തെ തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ വച്ച് ഫെൽപ്സ് പ്രതികരിച്ചിരിക്കുന്നത്.ജോസഫിന്റെ വലിയമ്മാവനായ ലോയ്ഡ് വാൽബെർഗ് 1948ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത് സിംഗപ്പൂരിലെ ആദ്യ ഒളിമ്പ്യനായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ആവേശം നിറഞ്ഞ കഥകൾ ഓർമ വച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതോടെ തനിക്കും ഒളിമ്പിക്സിൽ മത്സരിക്കണമെന്ന് ജോസഫ് തന്റെ പിതാവിനോട് പറയുമായിരുന്നു.

ഇക്കാലത്തിനിടെ ജോസഫിനെക്കുറിച്ച് ലോകം അറിഞ്ഞിരുന്നില്ലെങ്കിലും നീന്തൽ മേഖലയിൽ നിരവധി നേട്ടങ്ങൾ ഈ യുവതാരം കൈവരിച്ചിരുന്നു.കഴിഞ്ഞ വർഷം റഷ്യയിൽ വച്ച് നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ 100 ഫ്ലൈയിൽ ജോസഫ് ബ്രോൺസ് മെഡൽ നേടിയിരുന്നു. ഇതിന് പുറമെ ഏഷ്യൻ, കോമൺവെൽത്ത്, സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസുകളിലും അദ്ദേഹം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. ടെക്സാസ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും ജോസഫ് മത്സരിച്ചിട്ടുണ്ട്. ഈ വർഷത്തെ എൻസിഎഎ ചാമ്പ്യൻഷിപ്പുകളിൽ 100, 200 ബട്ടർഫ്ലൈയിൽ ജോസഫ് മാറ്റുരച്ചിരുന്നു.ഫെൽപ്സിനെ തറപറ്റിച്ച് ജോസഫ് നേടിയ കന്നി സ്വർണം ആഘോഷിക്കാൻ സിംഗപ്പൂർ ഒന്നാകെ രംഗത്തെത്തിയിരിക്കുകയാണ്. ഈ വിജയം ആഘോഷിക്കാൻ പൊതു അവധിക്കായി സിംഗപ്പൂർ ജനത ആവശ്യപ്പെട്ടിട്ടുണ്ട്.ഈ വിജയം തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ജോസഫ് പ്രതികരിച്ചിരിക്കുന്നത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP