Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗികാവയവത്തിൽ തട്ടി ബാർ നിലത്ത് വീണതോടെ ഒളിമ്പിക്‌സ സ്വപ്‌നം പൊലിഞ്ഞു; ജപ്പാനീസ് കായികതാരത്തിന്റെ നഷ്ടം ആഘോഷമാക്കി ലോകമാദ്ധ്യമങ്ങൾ

ലൈംഗികാവയവത്തിൽ തട്ടി ബാർ നിലത്ത് വീണതോടെ ഒളിമ്പിക്‌സ സ്വപ്‌നം പൊലിഞ്ഞു; ജപ്പാനീസ് കായികതാരത്തിന്റെ നഷ്ടം ആഘോഷമാക്കി ലോകമാദ്ധ്യമങ്ങൾ

റിയോ: ഒരു പക്ഷേ തന്റെ ലൈംഗികാവയവത്തിന്റെ നീളത്തെ ജപ്പാനീസ് അത്‌ലറ്റായ ഹിരോകി ഒഗിറ്റ ആദ്യമായി ശപിച്ച നിമിഷമായിരിക്കാം അത്. പോൾ വാൾട്ട് മത്സരത്തിൽ പങ്കെടുക്കവേ ലൈംഗികാവയവത്തിൽ തട്ടി ബാർ വീണ് അദ്ദേഹത്തിന്റെ റിയോ ഒളിമ്പിക്‌സ് സ്വപ്‌നം പൊലിഞ്ഞതിനെ തുടർന്നാണിത്.

ജപ്പാനീസ് കായികതാരത്തിന് ഇത്തരത്തിലുണ്ടായ അപൂർവനഷ്ടം ലോകമാദ്ധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് ആഘോഷമാക്കുകയാണ്. 5.3 മീറ്റർ പോൾ വാൾട്ട് ക്വാളിഫിക്കേഷൻസ് റൗണ്ട്‌സിൽ പങ്കെടുക്കവേയാണ് ഒഗിറ്റയ്ക്ക് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്. ആദ്യത്തെ തവണ അദ്ദേഹം താഴോട്ട് വരുമ്പോൾ ലൈംഗികാവയവം ബാറിൽ ചെറുതായി ഉരുമ്മിയരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. എന്നാൽ രണ്ടാം തവണയാണ് അത് ബാറിനെ തട്ടി വീഴ്‌ത്തുകയും ഒഗിറ്റയ്ക്ക് നികത്താനാവാത്ത നഷ്ടം വരുത്തി വയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഈ അബദ്ധം സംഭവിച്ചതിനെതുടർന്ന് ഒഗിറ്റയുടെ മുഖത്ത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ പ്രകടമായിരുന്നു. ഇതോടെ പോൾവാൾട്ടിൽ മത്സരിക്കാൻ യോഗ്യത നേടാനെത്തിയവരുടെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ സ്ഥാനം 21 ആകുകയും റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയെന്ന സ്വപ്‌നം പൊലിയുകയും ചെയ്തിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP