Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫിനിഷിങ് ലൈനിൽ ഒപ്പം എത്തിയ താരത്തെ തള്ളി നീക്കി; വെള്ളി നേടിയ നീന്തൽത്താരത്തിന്റെ മെഡൽ റദ്ദു ചെയ്തു; സ്പോർട്സ് മാൻ സ്പിരിറ്റ് ഇല്ലെങ്കിൽ സ്‌പോർട്‌സിൽ എന്തു സംഭവിക്കുമെന്ന് പഠിപ്പിച്ച് സംഘാടകർ

ഫിനിഷിങ് ലൈനിൽ ഒപ്പം എത്തിയ താരത്തെ തള്ളി നീക്കി; വെള്ളി നേടിയ നീന്തൽത്താരത്തിന്റെ മെഡൽ റദ്ദു ചെയ്തു; സ്പോർട്സ് മാൻ സ്പിരിറ്റ് ഇല്ലെങ്കിൽ സ്‌പോർട്‌സിൽ എന്തു സംഭവിക്കുമെന്ന് പഠിപ്പിച്ച് സംഘാടകർ

തു മത്സരമായാലും സ്പോർട്സ് മാൻ സ്പിരിറ്റോടെ കണ്ടില്ലെങ്കിൽ സംഗതി അപകടമാകുമെന്ന് റിയോ ഒളിമ്പിക്‌സിലും വ്യക്തമായി. 10 കിലോമീറ്റർ മാരത്തൺ നീന്തലിൽ രണ്ടാമതെത്തിയ താരം മൂന്നാമതെത്തിയ താരത്തെ ഫിനിഷിങ് ലൈനിൽ പിടിച്ചുതള്ളി. എതിരാളിയെ പിടിച്ചുതള്ളി രണ്ടാം സ്ഥാനത്തേയ്ക്ക് കയറിയ താരത്തെ സംഘാടകർ അയോഗ്യയാക്കി.

ഫ്രാൻസിന്റെ ഔറേലി മുള്ളർക്കാണ് വഴിവിട്ട പ്രവർത്തിമൂലം മെഡൽ നഷ്ടമായത്. മൂന്നാമതെത്തിയ ഇറ്റലിക്കാരി റോഷൽ ബ്രൂണിയെയാണ് അവർ പിടിച്ചുതള്ളിയത്. ഒപ്പത്തിനൊപ്പം നീന്തിയ ഇരുവരും ഫിനിഷ് ലൈൻ കടക്കാൻ ശ്രമിക്കുന്നതിനിടയാണ് ഔറേലി സഹതാരത്തെ തള്ളി മാറ്റിയത്.

ഒരുമണിക്കൂർ 56 മിനിറ്റ് 32.1 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹോളണ്ടിന്റെ ഷാരോൺ വാൻ റൂവൻദാലിനാണ് ഈയിനത്തിൽ സ്വർണം നേടാനായത്. ഔറേലിയെ രണ്ടാം സ്ഥാനക്കാരിയായി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അയോഗ്യയായി പ്രഖ്യാപിച്ചു. ഇതോടെ മൂന്നാമതെത്തിയ ബ്രൂണി രണ്ടാം സ്ഥാനക്കാരിയായി. ബ്രസീലിന്റെ പോളിയാന ഒക്കിമോട്ടോയ്ക്ക് വെങ്കലവും ലഭിച്ചു.

എന്നാൽ ഔറേലിയെ അയോഗ്യയാക്കിയതിനെതിരെ ഫ്രഞ്ച് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രസീലുകാരിക്ക് മൂന്നാം സ്ഥാനം നൽകുന്നതിനുവേണ്ടി മനപ്പൂർവം നടത്തിയ നാടകമാണ് ഇതെന്നാണ് ഫ്രഞ്ച് മാദ്ധ്യമങ്ങളുടെ ആരോപണം. ഉന്തും തള്ളുമുണ്ടാക്കിയെങ്കിൽ ഇറ്റലിക്കാരിയെ എന്തുകൊണ്ട് അയോഗ്യയാക്കിയില്ലെന്നും അവർ ചോദിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP