Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരക്കിലോ തൂക്കമുള്ള ഒളിമ്പിക് സ്വർണത്തിൽ ആകെയുള്ളത് 1.2 ശതമാനം സ്വർണം മാത്രം; ഒരു മെഡലിന്റെ പരമാവധി വില 587 ഡോളർ; ഉസൈൻ ബോൾട്ട് മുതൽ മൈക്കൽ ഫെൽപ്‌സ് വരെ കഴുത്തിൽ അണിയുന്ന സ്വർണത്തിന്റെ കഥ

അരക്കിലോ തൂക്കമുള്ള ഒളിമ്പിക് സ്വർണത്തിൽ ആകെയുള്ളത് 1.2 ശതമാനം സ്വർണം മാത്രം; ഒരു മെഡലിന്റെ പരമാവധി വില 587 ഡോളർ; ഉസൈൻ ബോൾട്ട് മുതൽ മൈക്കൽ ഫെൽപ്‌സ് വരെ കഴുത്തിൽ അണിയുന്ന സ്വർണത്തിന്റെ കഥ

കായികതാരങ്ങളുടെ പരമമായ ലക്ഷ്യമാണ് ഒളിമ്പിക് സ്വർണമണിയുകയെന്നത്. കരിയറിൽ 23 സ്വർണവുമായി അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സ് ആ നേട്ടത്തിൽ കൊടുമുടി കയറിനിൽക്കുന്നു. വേഗത്തിന്റെ പര്യായമായ ഉസൈൻ ബോൾട്ടിന് ഇതേവരെ നേടാനായത് ഏഴു സ്വർണമാണ്. ആരും കൊതിക്കുന്ന ഒളിമ്പിക് സ്വർണം യഥാർഥത്തിൽ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

അരക്കിലോയാണ് സ്വർണമെഡലിന്റെ ഭാരം. എന്നാൽ, ഇതിൽ സ്വർണമെന്ന് പറയുന്നത് വെറും 1.2 ശതമാനം മാത്രമാണുള്ളത്. മെഡലിന്റെ തിളക്കത്തിനുവേണ്ടി സ്വർണം പൂശിയിട്ടുണ്ടെന്നു മാത്രം. ശേഷിച്ചതത്രയും വെള്ളിയും ചെമ്പുമാണ്. 92.5 ശതമാനത്തോളം വെള്ളിയും 6.5 ശതമാനത്തോളം ചെമ്പുമാണ് സ്വർണമെഡലിലുള്ളത്.

ഒളിമ്പിക് മെഡലിന്റെ മൂല്യം ഒരുതരത്തിലും കണക്കാക്കാനാവില്ല. കാരണം, വിലകൊടുത്താൽ കിട്ടുന്ന ഒന്നല്ല അത്. എന്നാൽ, ഒരു ഒളിമ്പിക് സ്വർണ മെഡലിന് പരമാവധി വില 587 ഡോളർ മാത്രമാണെന്നതാണ് യാഥാർഥ്യം. ഇതിലടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ വിപണിവിലയനുസരിച്ചാണിത്.

റിയോ ഡി ജനൈറോയിലുള്ള നാഷണൽ മിന്റിനാണ് മെഡൽ നിർമ്മാണത്തിന്റെ ചുമതല. ഒളിമ്പിക്‌സിനും പാരലിമ്പിക്‌സിനും വേണ്ടി 5130 മെഡലുകളാണ് നിർമ്മിച്ചിട്ടുള്ളതെന്ന് നാഷണൽ മിന്റിന്റെ തലവൻ വിക്ടർ യൂഗോ ബെർബർട്ട് പറഞ്ഞു. ഓരോ മെഡലും നിർമ്മിക്കാൻ രണ്ടുദിവസത്തെ അധ്വാനമുണ്ട്. 80 പേരാണ് രാവും പകലുമായി മെഡൽ നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളത്.

ഒളിമ്പിക്‌സിൽ ഒന്നാമതെത്തുന്നവർക്ക് സ്വർണം തന്നെ നൽകിയിരുന്ന കാലമുണ്ടായിരുന്നു. 1912 വരെ. അതിനുശേഷം അവർക്ക് നൽകുന്നത് സ്വർണം പൂശിയ വെള്ളിമെഡലുകളാണ്. ഒളിമ്പിക് വളയങ്ങൾക്കുകീഴെ ഗ്രീക്ക് വിജയദേവതയായ നൈക്കിയുടെ ചിത്രമാണ് മെഡലിന്റെ ഒരുഭാഗത്തുള്ളത്. മറുഭാഗത്ത് അതാത് ഒളിമ്പിക്‌സുകളുടെ ലോഗോയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP