Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തല ഒട്ടും അനങ്ങാതെ ശരീരം മുഴുവൻ വളഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടോ? മെഡൽ കിട്ടാതെ പോയ അത്‌ലറ്റിന്റെ അപൂർവ ജിംനാസ്റ്റിക്‌സ് പ്രകടനം വൈറലായത് ഇങ്ങനെ

തല ഒട്ടും അനങ്ങാതെ ശരീരം മുഴുവൻ വളഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടോ? മെഡൽ കിട്ടാതെ പോയ അത്‌ലറ്റിന്റെ അപൂർവ ജിംനാസ്റ്റിക്‌സ് പ്രകടനം വൈറലായത് ഇങ്ങനെ

ജിംനാസ്റ്റിക്‌സ് അഭ്യാസങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ഏറ്റവും സൂക്ഷ്മതയോടെ ചെയ്യേണ്ട, പലപ്പോഴും അപകടങ്ങൾ പോലും പതിയിരിക്കുന്ന ഇനമാണത്. റിയോയിൽ മെഡൽ കിട്ടിയില്ലെങ്കിലും ഇറ്റാലിയൻ ജിംനാസ്റ്റ് എറീക്ക ഫസാനയുടെ പ്രകടനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

തല അൽപം പോലും അനങ്ങാതെ എറീക്ക നടത്തിയ പ്രകടനത്തിന്റെ വീഡിയോയാണ് ലോകമെങ്ങും പ്രചരിക്കുന്നത്. ഫ്‌ളോർ എക്‌സർസൈസ് പ്രകടനത്തിനിടെ നടത്തിയ ബാക്ക് ലിഫ്റ്റിനിടെ എറീക്കയുടെ അഭ്യാസമാണ് ലോകത്തെ ഞെട്ടിക്കുന്നത്. തല അൽപം പോലു അനങ്ങാതെയുള്ള ഈ അഭ്യാസം ആദ്യമായി കാണുകയാണെന്ന് ജിംനാസ്റ്റിക്‌സ് പ്രേമികൾ പറയുന്നു.

ഇത്രയൊക്കെ അഭ്യാസം കാണിച്ചെങ്കിലും എറീക്കയ്ക്ക് മെഡൽ സ്ഥാനങ്ങളിൽ എത്താനായില്ല. ഫ്‌ളോർ ഫൈനലിൽ മത്സരിച്ച അവർക്ക് ലഭിച്ചത് ആറാം സ്ഥാനം മാത്രം. ലോകചാമ്പ്യൻ അമേരിക്കയുടെ സിമോൺ ബൈൽസാണ് ഈയനത്തിലും സ്വർണത്തിന് അവകാശിയായത്.

അമേരിക്കയുടെ തന്നെ അലി റെയ്‌സ്മാൻ, ബ്രിട്ടന്റെ ആമി ടിൻക്ലർ, ഇറ്റലിയുടെ വനേസ ഫെരാരി, ചൈനയുടെ വാങ് യാൻ എന്നിവർക്ക് പിന്നിലായാണ് എറീക്ക എത്തിയത്. മെഡൽ നേടാനായില്ലെങ്കിലും ലോകത്തെ അതിശയിപ്പിച്ച പ്രകടനം പുറത്തെടുക്കാനായതിൽ താൻ സംതൃപ്തയാണെന്ന് എറീക്ക പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. എറീക്കയുടെ രണ്ടാം ഒളിമ്പിക്‌സ് കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP