Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ചിരിച്ചുകൊണ്ട് ഹീറ്റ്‌സ് കടന്ന് ബോൾട്ട്; ഒളിമ്പിക്‌സ് ചരിത്രത്തിലെ അപൂർവ്വ റിക്കോർഡ് ഇടാൻ 200 മീറ്ററിലും ജമൈക്കക്കാരന്റെ കുതിപ്പ്

വീണ്ടും ചിരിച്ചുകൊണ്ട് ഹീറ്റ്‌സ് കടന്ന് ബോൾട്ട്; ഒളിമ്പിക്‌സ് ചരിത്രത്തിലെ അപൂർവ്വ റിക്കോർഡ് ഇടാൻ 200 മീറ്ററിലും ജമൈക്കക്കാരന്റെ കുതിപ്പ്

റിയോ ഡി ജനെയ്‌റോ: പുരുഷന്മാരുടെ 200 മീറ്റർ ഹീറ്റ്‌സിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് ഉസൈൻ ബോൾട്ട് റിയോ ഒളിമ്പിക്‌സ് സെമിയിൽ ഇടംപിടിച്ചു. ഒളിമ്പിക്‌സിൽ 100 മീറ്ററിൽ തുടർച്ചയായ മൂന്നാം സ്വർണം നേടിയ ബോൾട്ട് 200 മീറ്ററിലും ഇതേ നേട്ടമാണ് ലക്ഷ്യമിടുന്നത്.

ഹീറ്റ്‌സിൽ വളരെ അനായാസമായാണ് ബോൾട്ട് ഒന്നാമതെത്തിയത്. 20.28 സെക്കൻഡുകൾ കൊണ്ടാണ് ബോൾട്ട് ഫിനിഷിങ് ലൈൻ കടന്നത്. വളരെ അനായാസമാണ ഒമ്പതാംഹീറ്റ്‌സിൽ മത്സരിച്ച ബോൾട്ട് ഒന്നാമതെത്തിയത്. ബോൾട്ടടക്കം ഏഴ് പേരാണ് ഹീറ്റ്‌സൽ പങ്കെടുത്തത്. ബോൾട്ട് പുറമേ രണ്ടാം സ്ഥാനത്തെത്തിയ നൈജീരിയയുടെ ഒഡോഡുരുവും (20: 34) സെമിയിലേക്ക് യോഗ്യത നേടി. ബോൾട്ടിന് പുറമേ അഞ്ചാം ഹീറ്റ്‌സിൽ പങ്കെടുത്ത അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്‌ലിനും 20: 42 സെക്കൻഡ്, രണ്ടാം ഹീറ്റ്‌സിൽ പങ്കെടുത്ത ജമൈക്കയുടെ യോഹാൻ ബ്ലെയ്ക്കും (20.12 സെക്കൻഡ്).

കഴിഞ്ഞ രണ്ടു ഒളിമ്പിക്‌സിലും 100 മീറ്റർ, 200 മീറ്റർ, 4100 മീറ്റർ റിലേ എന്നിവയിൽ സ്വർണം നേടി ട്രിപ്പിൾ തികച്ച ബോൾട്ട് ഇക്കുറി ഹാട്രിക് ട്രിപ്പിൾ നേട്ടമാണ് ലക്ഷ്യമിടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP