Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് മേൽ വീണ്ടും കരിനിഴൽ; അമ്പെയ്ത്തിലെ മെഡൽ പ്രതീക്ഷയായ അതാനു ദാസ് പുറത്ത്; കൊറിയൻ താരത്തോടുള്ള തോൽവി 6-4 എന്ന നിലയിൽ

ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് മേൽ വീണ്ടും കരിനിഴൽ; അമ്പെയ്ത്തിലെ മെഡൽ പ്രതീക്ഷയായ അതാനു ദാസ് പുറത്ത്; കൊറിയൻ താരത്തോടുള്ള തോൽവി 6-4 എന്ന നിലയിൽ

 റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയ്ക്ക് വകുണ്ടായിരുന്ന ഇനങ്ങളിലെല്ലാം ഇന്ത്യയ്ക്ക് നിരാശ. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങളുടെ പോരാട്ടം പ്രീക്വാർട്ടറിൽ അവസാനിച്ചു. വ്യക്തിഗത പുരുഷ വിഭാഗം അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ ഏക പ്രതീക്ഷയായിരുന്ന അതാനു ദാസ് പുറത്തായതോടെ രാജ്യത്തിന്റെ മെഡൽ വരൾച്ച തുടരുകയാണ്.

ലോക എട്ടാം നമ്പർ താരം കൊറിയയുടെ സ്യുൻഗ്യുൻ ലീയോടാണ് അതാനു ദാസ് പരാജയപ്പെട്ടത്. സ്‌കോർ 6-4. അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് 2 പോയന്റ് വ്യത്യാസത്തിൽ കൊറിയ സ്വന്തമാക്കിയപ്പോൾ (28-30), രണ്ടാം സെറ്റിൽ പ്രതീക്ഷയുണർത്തി അതാനു ദാസ് ശക്തമായി തിരിച്ചുവന്നു (30-28).

എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ലീഡ് നേടാൻ ലഭിച്ച അവസരം അതാനു ദാസ് നഷ്ടപ്പെടുത്തിയതോടെ മൂന്നാം സെറ്റ് സമനിലയിലായി (27-27). നാലാം സെറ്റ് ഒരു പോയന്റിന് കൊറിയൻ താരം നേടി (27-28). നിർണായകമായ അഞ്ചാം സെറ്റിലും ലീഡ് നേടാൻ സാധിക്കാതിരുന്നതോടെ (28-28) അമ്പെയ്ത്തിലെ മെഡൽ പ്രതീക്ഷയും അസ്തമിച്ചു.

വനിത വിഭാഗം അമ്പെയ്ത്തിൽ ദീപിക കുമാരിയും ബോംബെയ്‌ല ദേവിയും പ്രീക്വാർട്ടറിൽ കഴിഞ്ഞ ദിവസം തോറ്റ് പുറത്തായിരുന്നു. ലക്ഷ്മി റാണി മാഞ്ചി ആദ്യ റൗണ്ടിലും നേരത്തെ പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP