1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ബാഡ്മിന്റൺ ലോക ചാമ്പ്യനോടു പൊരുതിത്തോറ്റു കിടംബി ശ്രീകാന്ത്; 800ൽ നിരാശ സമ്മാനിച്ചു ടിന്റു ലൂക്ക; പ്രതീക്ഷ നൽകിയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗത്ത് പരിക്കേറ്റു മടങ്ങി; ക്വാർട്ടറിൽ തോറ്റു സാക്ഷി മാലിക്കും പുറത്ത്

August 17, 2016

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യയെ നിരാശപ്പെടുത്തി ബാഡ്മിന്റൺ വേദി. പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഏറെ പ്രതീക്ഷയുണർത്തിയശേഷം കിടമ്പി ശ്രീകാന്ത് ലോക ചാമ്പ്യനായ ചൈനയുടെ ലിൻ ഡാനോടു തോൽവി സമ്മതിച്ചു. സെമി ഫൈനലിൽ എത്തുമെന്നു പ്രതീക്ഷിച്ച ടിന്റു ...

ഇടിച്ച് വീണ അത്‌ലറ്റിനെ തട്ടി വീണിട്ടും എതിരാളിയെ കൈപിടിച്ച് എണീപ്പിച്ച് ഓട്ടം തുടർന്നു; ഈ ഒളിമ്പിക്‌സിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ കാണൂ

August 17, 2016

ഒരു പക്ഷേ റിയോ ഒളിമ്പിക്‌സിലെ ഏത് സുവർണവിജയനിമിഷങ്ങളേക്കാളും തിളക്കമുണ്ടാവുക ഈ നിമിഷങ്ങൾക്കായിരിക്കും. വനിതകൾക്കായുള്ള 5000 മീറ്റർ ഓട്ടമത്സരം നടക്കുമ്പോഴാണിത് സംഭവിച്ചിരിക്കുന്നത്. അമേരിക്കയുടെ അബെ ഡിഅഗോസ്റ്റിനോ എന്ന താരം ന്യൂസിലാൻഡിന്റെ നിക്കി ഹംബ്ല...

ലൈംഗികാവയവത്തിൽ തട്ടി ബാർ നിലത്ത് വീണതോടെ ഒളിമ്പിക്‌സ സ്വപ്‌നം പൊലിഞ്ഞു; ജപ്പാനീസ് കായികതാരത്തിന്റെ നഷ്ടം ആഘോഷമാക്കി ലോകമാദ്ധ്യമങ്ങൾ

August 17, 2016

റിയോ: ഒരു പക്ഷേ തന്റെ ലൈംഗികാവയവത്തിന്റെ നീളത്തെ ജപ്പാനീസ് അത്‌ലറ്റായ ഹിരോകി ഒഗിറ്റ ആദ്യമായി ശപിച്ച നിമിഷമായിരിക്കാം അത്. പോൾ വാൾട്ട് മത്സരത്തിൽ പങ്കെടുക്കവേ ലൈംഗികാവയവത്തിൽ തട്ടി ബാർ വീണ് അദ്ദേഹത്തിന്റെ റിയോ ഒളിമ്പിക്‌സ് സ്വപ്‌നം പൊലിഞ്ഞതിനെ തുടർന്ന...

അരക്കിലോ തൂക്കമുള്ള ഒളിമ്പിക് സ്വർണത്തിൽ ആകെയുള്ളത് 1.2 ശതമാനം സ്വർണം മാത്രം; ഒരു മെഡലിന്റെ പരമാവധി വില 587 ഡോളർ; ഉസൈൻ ബോൾട്ട് മുതൽ മൈക്കൽ ഫെൽപ്‌സ് വരെ കഴുത്തിൽ അണിയുന്ന സ്വർണത്തിന്റെ കഥ

August 17, 2016

കായികതാരങ്ങളുടെ പരമമായ ലക്ഷ്യമാണ് ഒളിമ്പിക് സ്വർണമണിയുകയെന്നത്. കരിയറിൽ 23 സ്വർണവുമായി അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സ് ആ നേട്ടത്തിൽ കൊടുമുടി കയറിനിൽക്കുന്നു. വേഗത്തിന്റെ പര്യായമായ ഉസൈൻ ബോൾട്ടിന് ഇതേവരെ നേടാനായത് ഏഴു സ്വർണമാണ്. ആരും കൊതിക്കുന...

ബ്രിട്ടീഷ് പുരുഷ ഒളിമ്പ്യന്മാരും പരസ്പരം മോതിരം കൈമാറി; റിയോ ഒളിമ്പിക്‌സിൽ മനസ്സമ്മതം നടത്തിയത്‌നാല് ദമ്പതികൾ

August 17, 2016

ഒളിമ്പിക്‌സ് കായികതാരങ്ങളുടെ കരിയറിലെ അവിസ്മരണീയ വേദിയായിരുന്നത് അതിന്റെ മഹത്വം കൊണ്ടാണ്. എന്നാൽ, പ്രണയികളായ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സ് ഇപ്പോൾ പ്രിയപ്പെട്ട വിവാഹ വേദി കൂടിയായിരിക്കുകയാണ്. ബ്രസീലുകാരായ സ്വവർഗ പ്രണയികൾ ഒളിമ്പിക്‌സിനെ വിവാഹ വേദിയാക്ക...

ബ്രിട്ടീഷുകാർ സൈക്ലിങ്ങിൽ മെഡൽ വാരിക്കൂട്ടിയത് ചതിയിലൂടെയോ? കടുത്ത ആരോപണങ്ങളുമായി ഫ്രാൻസും ജർമനിയും ഓസ്‌ട്രേലിയയും രംഗത്ത്

August 17, 2016

ഒളിമ്പിക് വെലോഡ്രോമുകളിൽ സ്വർണം വാരിക്കൂട്ടുന്ന ബ്രിട്ടീഷ് സൈക്ലിങ് ടീം എതിരാളികളെ ചതിയിലൂടെയാണ് കീഴ്‌പ്പെടുത്തുന്നത്? ബ്രിട്ടീഷ് ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫ്രാൻസും ജർമനിയും ഓസ്‌ട്രേലിയയും രംഗത്തുവന്നിരിക്കുകയാണ്. ബ്രിട്ടന്റെ വിജയം നേരായ മാർഗ...

വീണ്ടും ചിരിച്ചുകൊണ്ട് ഹീറ്റ്‌സ് കടന്ന് ബോൾട്ട്; ഒളിമ്പിക്‌സ് ചരിത്രത്തിലെ അപൂർവ്വ റിക്കോർഡ് ഇടാൻ 200 മീറ്ററിലും ജമൈക്കക്കാരന്റെ കുതിപ്പ്

August 17, 2016

റിയോ ഡി ജനെയ്‌റോ: പുരുഷന്മാരുടെ 200 മീറ്റർ ഹീറ്റ്‌സിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് ഉസൈൻ ബോൾട്ട് റിയോ ഒളിമ്പിക്‌സ് സെമിയിൽ ഇടംപിടിച്ചു. ഒളിമ്പിക്‌സിൽ 100 മീറ്ററിൽ തുടർച്ചയായ മൂന്നാം സ്വർണം നേടിയ ബോൾട്ട് 200 മീറ്ററിലും ഇതേ നേട്ടമാണ് ലക്ഷ്യമിടുന്നത്. ഹീറ്റ്...

ഇനി ഇന്ത്യയുടെ പ്രതീക്ഷ പിവി സിന്ധുവിൽ; സൈന നെഹ് വാളിന് ശേഷം ആദ്യം സെമിയിൽ എത്തുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരമെന്ന പേരെടുത്ത് ആന്ധ്രാക്കാരി; സെമിയിൽ വിജയിച്ചാൽ കുറഞ്ഞത് വെള്ളി; തോറ്റാലും വെങ്കല സാധ്യത

August 17, 2016

റിയോ ഡി ജനെയ്‌റോ: അട്ടിമറി വിജയത്തോടെ ഇന്ത്യൻ താരം പി.വി സിന്ധു റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിന്റെ സെമിഫൈനലിൽ കടന്നു. ചൈനയുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് പത്താം റാങ്കുകാരിയ...

റിയോയിൽ ഗുസ്തി താരം ഹർദീപ് സിങ്ങിനും തോൽവി; നർസിങ്ങിനു മത്സരിക്കാൻ അവസരം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്ക; ഗുസ്തിയിലും പ്രതീക്ഷകൾ അസ്തമിച്ച് ഇന്ത്യ

August 16, 2016

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ ഗുസ്തിയിലും ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 98 കിലോ വിഭാഗത്തിൽ ഹർദീപ് സിങ് തോറ്റതോടെയാണ് പ്രതീക്ഷകൾക്ക് അവസാനമായത്. തുർക്കി താരത്തോടാണു പ്രീക്വാർട്ടറിൽ ഹർദീപിന്റെ തോൽവി. അതിനിടെയാണ് നർസിങ് ...

ഒളിമ്പിക് സിംക്രണൈസ്ഡ് സ്വിമ്മിങ്ങിൽ ബോളിവുഡ് ഗാനവും; മെക്‌സിക്കൻ സുന്ദരിമാർ ലോകത്തെ രസിപ്പിച്ചതു ഹിന്ദി ചിത്രമായ ഖട്ടാ മീത്തായിലെ ഗാനത്തിൽ ഓളപ്പരപ്പു നൃത്തവേദിയാക്കി

August 16, 2016

റിയോ ഡീ ജനീറോ: ഒളിമ്പിക്‌സിൽ നയനമനോഹരമായ ഇനമാണു സിംക്രണൈസ്ഡ് സ്വിമ്മിങ്. നീന്തൽക്കുളത്തെ നൃത്തവേദിയാക്കി മാറ്റുന്ന ഈയിനത്തിൽ ഇന്ത്യൻ സഖ്യം മത്സരിച്ചില്ലെങ്കിലും ഒരു ബോളിവുഡ് ഗാനം ഇവിടെ ഒഴുകിയെത്തി. മെക്‌സിക്കോയിൽ നിന്നുള്ള ടീമാണ് ഒരു ബോളിവുഡ് ഗാനത്തി...

മെഡൽ ദാന ചടങ്ങിൽ സന്തോഷത്തോടെ കണ്ണീർ പൊഴിച്ച താരത്തിനരികിലേക്ക് കാമുകൻ ഓടിയെത്തി; മുട്ടിൽ കുനിഞ്ഞുനിന്നു വിവാഹമോതിരവും അണിയിച്ചു; കയ്യടിയോടെ സ്‌റ്റേഡിയം; റിയോയിൽ ഒരു പുതിയ കുടുംബം പിറന്നത് ഇങ്ങനെ

August 16, 2016

റിയോ ഒളിമ്പിക്‌സിൽ ഇതേവരെ പ്രണയത്തിന്റെ അനേകം ചിത്രങ്ങളാണ് തെളിഞ്ഞുവന്നത്. റഗ്‌ബി സെവൻസ് സമ്മാനദാനച്ചടങ്ങിനിടെ ബ്രസീലുകാരായ സ്വവർഗ പ്രണയികൾ വിവാഹാഭ്യർഥന നടത്തിയതും വിവാഹമോതിരം അണിയിച്ചതും ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴതാ അവരുടെ മാതൃക പിന...

ഫിനിഷിങ് ലൈനിൽ ഒപ്പം എത്തിയ താരത്തെ തള്ളി നീക്കി; വെള്ളി നേടിയ നീന്തൽത്താരത്തിന്റെ മെഡൽ റദ്ദു ചെയ്തു; സ്പോർട്സ് മാൻ സ്പിരിറ്റ് ഇല്ലെങ്കിൽ സ്‌പോർട്‌സിൽ എന്തു സംഭവിക്കുമെന്ന് പഠിപ്പിച്ച് സംഘാടകർ

August 16, 2016

ഏതു മത്സരമായാലും സ്പോർട്സ് മാൻ സ്പിരിറ്റോടെ കണ്ടില്ലെങ്കിൽ സംഗതി അപകടമാകുമെന്ന് റിയോ ഒളിമ്പിക്‌സിലും വ്യക്തമായി. 10 കിലോമീറ്റർ മാരത്തൺ നീന്തലിൽ രണ്ടാമതെത്തിയ താരം മൂന്നാമതെത്തിയ താരത്തെ ഫിനിഷിങ് ലൈനിൽ പിടിച്ചുതള്ളി. എതിരാളിയെ പിടിച്ചുതള്ളി രണ്ടാം സ്ഥ...

തകർക്കാനാവാത്ത ലോകറെക്കോഡ് ഇട്ട ഉസൈൻ ബോൾട്ട് സെമി ഫൈനൽ ഓടുന്ന ചിത്രം വൈറലായി; എതിരാളികളെ പിന്നിലാക്കിയ ബോൾട്ട് ഫിനിഷിങ് പോയന്റ് കടന്നത് ചിരിച്ചുകൊണ്ട്; അഭിനന്ദനങ്ങൾ കൊണ്ടുമൂടി സോഷ്യൽ മീഡിയ

August 16, 2016

റിയോ: ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനെന്ന് മൂന്നാം തവണയും 100 മീറ്റർ സ്വർണം നേടി തെളിയിച്ച ഉസൈൻ ബോൾട്ടിന്റെ സെമിഫൈനൽ വിജയചിത്രം സോഷ്യൽ മീഡിയ കീഴടക്കുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി അവരെ നോക്കി ചിരിച്ചുകൊണ്ട് ഫിനിഷ് ചെയ്യുന്ന ബോൾട്ടിന്റെ ചിത്രമ...

ബോൾട്ട് തിരുത്തിയത് മറ്റൊരു ഒളിമ്പിക് ചരിത്രം; മൂന്ന് ഒളിമ്പിക്‌സുകളിൽ തുടർച്ചയായി ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായി തെരഞ്ഞെടുക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ താരം; നേടിയത് ഏഴാമത്തെ ഒളിമ്പിക് സ്വർണം; 200 മീറ്ററിലും പ്രതീക്ഷ

August 16, 2016

റിയോ : പുരുഷന്മാരുടെ 100 മീറ്റർ ഒളിംബിക്‌സ് ഫൈനലിൽ ജമൈക്കൻ താരം ഉസൈൻ ബോൾട്ട് തന്റെ ഇതിഹാസ പദവി നിലനിറുത്തി. 9.81 സെക്കന്റ് സമയത്തിലാണ് ബോൾട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ തന്റെ തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണമാണ് ബോൾ...

ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷ ബാഡ്മിന്റണിലെ രണ്ട് ക്വാർട്ടർ ഫൈനലുകൾ മാത്രം; ശ്രീകാന്തും പിവി സിന്ധുവും തോറ്റാൽ ഇന്ത്യയ്ക്ക് സംപൂജ്യരായി മടങ്ങാം; യോഗ്യത നേടാൻ പുലികളായ ഇന്ത്യൻ അത്‌ലറ്റുകളെല്ലാം പതിവ് തെറ്റിക്കാതെ പൂച്ചകളായി മടങ്ങി; അഭിമാനമായത് ദീപയുടെ നാലാം സ്ഥാനവും ലളിതയുടെ ഫൈനലും മാത്രം

August 16, 2016

റിയോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഇനി ബാഡ്മിന്റണിൽ മാത്രം. ശ്രീകാന്തും പിവി സിന്ധുവും നിരാശപ്പെടുത്തിയാൽ റിയോയിൽ മെഡൽപട്ടികയിൽ ഇടം നേടാതെ ഇന്ത്യ മടങ്ങും. ഒളിമ്പിക്‌സിന്റെ പത്താം ദിനത്തിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് നിരാശ മാത്രം സംഭവിച്ചത്. ട്രിപ്പിൾ ജമ്പ...

MNM Recommends

Loading...
Loading...