1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

10,000 മീറ്ററിലും 5000 മീറ്ററിലും ഒളിമ്പിക്‌സ് ഡബിൾ ആവർത്തിച്ചു മോഫാറ വീണ്ടും; അത്‌ലറ്റിക്‌സ് ചരിത്രം തിരുത്തി കുറിക്കപ്പെട്ടത് അപൂർവ്വ റെക്കോർഡ്

August 21, 2016

റിയോഡിജനിറോ: റിയോ ട്രാക്കിൽ മോഫാറ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് .10,000 മീറ്ററിലും 5000 മീറ്ററിലും ഒളിമ്പിക്‌സ് ഡബിൾ ആവർത്തിച്ചു കൊണ്ടാണ് റിയോ ട്രാക്കിൽ മോഫാറ വീണ്ടും ശ്രദ്ധേയമാകുന്നത്. ഒളിമ്പിക്‌സ് ട്രാക്കിൽ ഡബിൾ തികയ്ക്കുന്ന ആദ്യ ബ്രിട്ടീഷ് ...

കെജ്രിവാൾ രണ്ട് കോടി പ്രഖ്യാപിച്ചതോടെ ഇരട്ടിയിലധികം പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രം; തെലുങ്കാന വകയും അഞ്ച് കോടി; ബിഎംഡബ്ല്യൂവും ഥാറും പുറമേ; ദുബായിലെ മലയാളി വ്യവസായിയും അരക്കോടി നൽകും; രണ്ട് ദിവസം രാജ്യത്തെ ജനങ്ങളെ മുഴുവൻ ടിവിക്ക് മുമ്പിൽ ഇരുത്തി ഇന്ത്യൻ അഭിമാനം ഉയർത്തിയ പിവി സിന്ധുവിന് വേണ്ടി ഒഴുകുന്നത് കോടികൾ

August 21, 2016

ന്യൂഡൽഹി: ഒളിംപിക്‌സിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ, വനിതാ ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ തോറ്റെങ്കിലും സിന്ധു വെള്ളി നേട്ടത്തോടെ ചരിത്രമെഴുതുകയായിരുന്നു. ലോക ഒന്നാം നമ്പർ താരം സ്‌പെയിനിന്റെ കരോലിന മരിനോടു പരാജയപ്പെട്ട സിന്ധു, ഒളിംപിക്‌സിൽ വെള്ളിമെഡൽ നേ...

നെയ്മർ താരമായപ്പോൾ ബ്രസീലിന് കന്നി ഒളിമ്പിക്‌സ് സ്വർണം; ജർമ്മിനിയെ തളച്ച് ഫുട്‌ബോളിൽ ആതിഥേയർ കരുത്ത് കാട്ടി; മരക്കാനയിൽ വീട്ടിയത് ലോകകപ്പ് തോൽവിയുടെ മധുര പ്രതികാരം

August 21, 2016

റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വർണം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ 5-4നായിരുന്നു ബ്രസീലിന്റെ വിജയം. നെയ്‌മെറുടത്ത അവസാന പെനാൽറ്റി ജർമനിയുടെ വലയിൽ എത്തിയതോടെ ബ്രസീൽ ഒളിമ്പിക്‌സ് ജേതാക്ക...

പിഴവ് പറ്റുമ്പോൾ ഒരു തിരിഞ്ഞു നോട്ടം; പകരം നൽകുന്നത് ഒരു കൈവിരലനക്കം; സിന്ധുവിന്റെ വിജയക്കുതിപ്പിന് പിന്നിൽ ഗോപീചൈതന്യവും; കൊക്കകോളയെക്കാൾ നല്ലത് ഇളനീരെന്ന് പറഞ്ഞ് ആഗോള ഭീകരന്റെ ബ്രാൻഡ് അംബാസിഡറാകാൻ വിസമ്മതിച്ച ഗോപിചന്ദ് ഇന്ത്യാ മഹാരാജ്യത്തിന് ചെയ്യാൻ സാധിക്കാത്തത് സ്വന്തമായി ചെയ്തത് ഇങ്ങനെ

August 20, 2016

റിയോ: പിവി സിന്ധു ഒളിമ്പിക്‌സിൽ വെള്ളി നേടി. രാജ്യം മുഴുൻ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. അപ്പോഴും ശാന്തനാണ് പുല്ലേല ഗോപിചന്ദ്. ശിഷ്യയുടെ വിജയത്തിലെ ആഹ്ലാദമെല്ലാം ഒള്ളിലൊതുക്കി ഭാവിയെ മാത്രം മുന്നിൽ കാണുന്ന പരിശീലകൻ. ഈ വെള്ളി മെഡലിന് പിന്നിൽ ഗോപീ ചന്ദി...

തന്റെ പിശകുകൾ തിരുത്തിയും തനിക്ക് ലഭിക്കാതെ പോയ അവസരങ്ങൾ നൽകിയും ഗോപിചന്ദ് മുമ്പോട്ട്; 2000-ൽ ഒളിമ്പിക്‌സിൽ ഇന്ത്യയെ നിരാശപ്പെടുത്തിയ ഗോപിചന്ദ് എങ്ങനെയാണ് രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ രാജ്യത്തിന് സമ്മാനിച്ചത്?

August 20, 2016

നാലുവർഷം മുമ്പ് നേടിയ വെങ്കലമെഡലിന് ഇക്കുറി വെള്ളി ശോഭ നൽകി പരിഷ്‌കരിച്ചിരിക്കുകയാണ് പുല്ലേല ഗോപിചന്ദ് എന്ന ബാഡ്മിന്റൺ പരിശീലകൻ. ലണ്ടനിൽ സൈന നേവാൾ നേടിയ വെങ്കലമെഡലാണ് ഇക്കുറി റിയോയിൽ പി.വി സിന്ധുവിലൂടെ വെള്ളിമെഡലായി അദ്ദേഹം മാറ്റിയത്. പരാതികളോ പരിഭവങ...

50 കിലോമീറ്റർ നടത്തത്തിൽ മുന്നിൽ നീങ്ങിയ താരം വയറ്റുവേദന മൂലം നിലത്തുവീണു പിടഞ്ഞു; വീണ്ടും എണീറ്റു നടന്നിട്ടും എട്ടാമതെത്തി; ഒളിമ്പിക്‌സിൽനിന്നും മറ്റൊരു സ്പോർട്സ്മാൻ സ്പിരിറ്റിന്റെ കഥ കൂടി

August 20, 2016

വിജയത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹം വെളിപ്പെടുന്ന വേദി കൂടിയാണ് ഒളിമ്പിക്‌സ്. എന്തുവിലകൊടുത്തും ഒളിമ്പിക് മെഡൽ നേടുകയെന്നത് ഏതൊരു കായികതാരത്തിന്റെയും ആഗ്രഹവും. പ്രത്യേകിച്ചും ആ ഇനത്തിലെ ലോകറെക്കോഡ് ജേതാവ് കൂടിയാകുമ്പോൾ പറയുകയും വേണ്ട. ഒള...

മൂന്ന് ഒളിമ്പിക്‌സുകളിൽ നിന്നും ഒൻപത് സ്വർണം! സ്പ്രിന്റ് റിലേ സ്വർണം നേടി ലോക അത്‌ലറ്റിക്‌സ് ചരിത്രം തിരുത്തി ഉസൈൻ ബോൾട്ട്; ആർക്കും തകർക്കാനാവാത്ത നേട്ടത്തിന് മുമ്പിൽ കൈകൂപ്പി ലോകം

August 20, 2016

റിയോ: നാളെ ഉസൈൻ ബോൾട്ട് എന്ന ഇതിഹാസ താരത്തിന് പിറന്നാളാണ്. മുപ്പതാം പിറന്നാൾ. ഇതിനിടയിൽ തന്നെ സ്പ്രിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അത്‌ലറ്റായി ഈ ജമൈക്കക്കാരൻ മാറുന്നു. ആഗ്രഹിച്ചതെല്ലാം നേടി ഒളിമ്പിക്‌സിനോട് വിടപറയുകയാണ് ഇതിഹാസം. മൂന്ന് ഒളിമ്പിക്‌സി...

പ്രതീക്ഷിച്ചത് പോലെ അലറി വിളിച്ച് പേടിപ്പിച്ച് വിജയം ഉറപ്പിച്ചു; കരോളിനയുടെ ഇടം കൈ പ്രയോഗത്തിൽ കണക്ക് കൂട്ടൽ തെറ്റി സിന്ധു; തന്ത്രങ്ങൾ മികച്ചതെങ്കിലും ഒന്നാം നമ്പർ താരത്തെ തളക്കാൻ സിന്ധുവിന്റെ ഊർജ്ജം തികഞ്ഞില്ല

August 20, 2016

റിയോ ഡി ജനെയ്‌റോ: രാജ്യമൊന്നടങ്കം ഒരേ മനസ്സോടെ ഉറ്റുനോക്കിയ റിയോ ഒളിംപിക്‌സിലെ വനിതകളുടെ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത് സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കരോലിന മാരിന്റെ കരുത്തും ആത്മവിശ്വാസവും. മാരിനോടാണ് ...

സ്വർണ്ണത്തിളക്കമുള്ള വെള്ളി ആഘോഷമാക്കി ഇന്ത്യ; കാത്തിരിക്കുന്നത് രാജ്യം മുഴുവനുള്ള ആദരവും കോടികളുടെ സമ്മാനങ്ങളും; 21-ാം വയസ്സിലെ വെള്ളിത്തിളക്കം അടുത്ത ഒളിമ്പിക്‌സിന് പ്രചോദനമാകും; ബച്ചനും സച്ചിനും മുതൽ സ്‌റ്റൈൽ മന്നൻ വരെ ആഹ്ലാദ നിറവിൽ

August 20, 2016

റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു. ഇന്ത്യയിൽ നിന്ന് വെള്ളി മെഡൽ നേടുന്ന അഞ്ചാം താരവും. 21ാം വയസിലാണ് രാജ്യത്തിന് അഭിമാനമായി സിന്ധു ഒളിംപിക്‌സ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. 1995 ജൂലൈ അ!ഞ്ച...

പെട്ടിയും മടക്കി പൊക്കോളാൻ സൈനയെ ഉപദേശിച്ച് ആരാധകൻ; സിന്ധു നന്നായി ചെയ്യുന്നു ഇന്ത്യയും എന്ന് മറുപടി പറഞ്ഞ് സൈന; സിന്ധുവിന്റെ നേട്ടങ്ങൾക്കിടയിലും സൈന നെഹ് വാൾ താരമായത് ഇങ്ങനെ

August 20, 2016

ഹൈദരാബാദ്: റിയോയിൽ വെള്ളി നേടിയത് പിവി സിന്ധുവാണ്. ഇതിന്റെ ആഹ്ലാദത്തിലായിരുന്നു സോഷ്യൽ മീഡിയയും. അവിടെ യഥാർത്ഥ താരമായി സൈന നെഹ് വാളും. ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ താരം ആരാധകന് നൽകിയ മറുപടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കളിയാക്കാൻ എത്തിയ ആളിനെ ...

വെള്ളിത്തിളക്കത്തോടെ സിന്ധുവിനു മടക്കം; ആദ്യ ഗെയിമിൽ പൊരുതി വിജയിച്ച സിന്ധുവിനു രണ്ടും മൂന്നും ഗെയിമുകളിൽ പിഴച്ചു; സ്വർണത്തേക്കാൾ തിളക്കമുള്ള വെള്ളി നേടിയ ആന്ധ്രയുടെ പുത്രിക്ക് 130 കോടി ജനതയുടെ കൈയടി; ഇന്ത്യയുടെ മുത്തു മടങ്ങുന്നതു രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി; സാക്ഷിയും സിന്ധുവും മടങ്ങിവരുന്നതു കാത്ത് ഇന്ത്യൻ ജനത

August 19, 2016

റിയോ ഡി ജനീറോ: ഇന്ത്യ മഹാരാജ്യം ആഹ്ലാദത്തിന്റെ കൊടുമുടി കയറി തുള്ളിച്ചാടാൻ കാത്തിരുന്നത് വെറുതെയായി. 130 കോടി ജനങ്ങളുടെ പ്രാർത്ഥന വിഫലമാക്കി കൊണ്ട് വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പെൺസിംഹം പി വി സിന്ധു സ്പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കരോ...

അലറിവിളിച്ച് ഭയപ്പെടുത്തുന്ന പെൺസിംഹം; ചൈനീസ് ആധിപത്യം തൂത്തെറിഞ്ഞ ടൊർണാഡോ; എതിരാളികളെ നിഷ്പ്രഭരാക്കി രണ്ട് കിരീടം ചൂടിയ അജയ്യ; സിന്ധു ഇന്ന് നേരിടുന്ന സപാനിഷ് എതിരാളി കരോളിന ബാഡ്മിന്റൺ ലോകത്തെ എതിരാളികൾ ഇല്ലാത്ത ആത്മവിശ്വാസത്തിന്റെ രൂപം

August 19, 2016

ഇന്ത്യയിലെ 130 കോടി ജനങ്ങളും ഇന്ന് പ്രാർത്ഥിക്കുക പി.വി സിന്ധുവിന്റെ വിജയത്തിന് വേണ്ടിയാകും. എന്നാൽ, ബാഡ്മിന്റണിനെ അടുത്തറിയുന്നവർക്ക് അറിയാം അതത്ര എളപ്പമാകില്ലെന്ന്. കാരണം എതിരാളി സ്‌പെയിൻകാരി കരോളിന മാരിനാണ്. ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യത്തെ തൂത്തെ...

ഫൈനൽ കഴിയും മുമ്പ് സിന്ധുവിന് തേടി കോടികളുടെ സമ്മാനങ്ങളെത്തി; പുത്തൻ ബിഎംഡബ്ല്യൂ കാർ നൽകുമെന്ന് പ്രഖ്യാപിച്ച് ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷൻ; സ്വർണ്ണ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് അഭിനവ് ബിന്ദ്ര

August 19, 2016

ഹൈദരാബാദ്: ഒളിമ്പിക്‌സിലെ മെഡൽ ദാരിദ്ര്യം അവസാനിപ്പിച്ച് സാക്ഷി മാലിക് എന്ന ഹരിയാനക്കാരി വെങ്കല മെഡൽ സമ്മാനിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യക്ക് ഒരു മെഡൽ കൂടി ഉറപ്പായിരിക്കുകയാണ്. വനിതാ വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ ഇന്ന് പിവി സിന്ധുവും സ്‌പെയിനിന്റെ കാര...

200 മീറ്റർ സ്വർണ്ണവും ഉസൈൻ ബോൾട്ടിന് തന്നെ; മൂന്ന് ഒളിമ്പിക്‌സുകൾ തുടർച്ചയായി സ്പ്രിന്റെ ഡബിൾ തികച്ച് ലോക കായിക ചരിത്രത്തിലെ ഇതിഹാസമായി മാറി ജമൈക്കയുടെ പറക്കും മനുഷ്യൻ; നാളെ റിലേ സ്വർണം കൂടി ഉറപ്പിച്ചാൽ ബോൾട്ടിന്റെ പോക്കറ്റിൽ എത്തുന്നത് ഒൻപത് ഒളിമ്പിക്‌സ് സ്വർണ്ണ മെഡലുകൾ

August 19, 2016

റിയോ ഡി ജെനെയ്‌റോ: വേഗ രാജാവ് ഉസൈൻ ബോൾട്ട് റിയോയിൽ ചരിത്രം രചിച്ചു. റിയോ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിനു സ്വർണം. ഫൈനലിൽ 19.79 സെക്കൻഡിലാണ് ബോൾട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 200 മീറ്ററിൽ തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്...

കടലിൽ വെള്ളം ഒഴിക്കുന്ന പോലെ കാശെറിയുന്ന സർക്കാരുകൾ കണ്ണുതുറക്കട്ടെ; അക്കാദമിയുടെ പേരിൽ പരാതി പറഞ്ഞ് കാശടിച്ചുമാറ്റുന്ന താരങ്ങളും കാണട്ടെ; ആരോടും പരാതിയില്ലാതെ എപ്പോഴും ചിരിക്കുന്ന ഗോപിചന്ദ് എന്ന പയ്യൻ രാജ്യത്തിന് എങ്ങനെ രണ്ട് ഒളിമ്പിക് മെഡലുകൾ സമ്മാനിച്ചെന്ന്

August 19, 2016

ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ഏറ്റവും വലിയ നേട്ടത്തിനരികിൽ നിൽക്കുകയാണ് പി.വി സിന്ധു എന്ന ബാഡ്മിന്റൺ താരം. വനിതാ സിംഗിൾസ് ഫൈനലിൽ ഇന്നു വൈകിട്ട് സിന്ധു കളിക്കാനിറങ്ങുമ്പോൾ കോർട്ടിനരികിൽ സൗമ്യ സാന്നിധ്യമായി അദ്ദേഹമുണ്ടാകും. ഇന്ത്യൻ ബാ...

MNM Recommends

Loading...
Loading...