Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; പടയോട്ടം തുടർന്ന് പ്രണോയ്;ലക്ഷ്യ സെന്നിനെ വീഴ്‌ത്തി ക്വാർട്ടറിൽ; പ്രണോയിയുടെ വിജയം ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; പടയോട്ടം തുടർന്ന് പ്രണോയ്;ലക്ഷ്യ സെന്നിനെ വീഴ്‌ത്തി ക്വാർട്ടറിൽ; പ്രണോയിയുടെ വിജയം ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം

സ്പോർട്സ് ഡെസ്ക്

ടോക്കിയോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ മിന്നുന്ന പ്രകടനവുമായി മലയാളി താരം എച്ച് എസ് പ്രമോയ് ക്വാർട്ടറിൽ. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം കെന്റോ മൊമോട്ടയെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിലെത്തിയ പ്രണോയ് പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്‌ത്തി ക്വാർട്ടറിലെത്തി.

ലക്ഷ്യക്കെതിരെ ആദ്യ ഗെയിം നഷ്ടമായശേഷമാണ് പ്രണോയ് അവിശ്വസനീയ തീരിച്ചുവരവ് നടത്തിയത്. സ്‌കോർ 17-21, 21-16, 21-17. കഴിഞ്ഞ വർഷത്തെ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവാണ് ലക്ഷ്യ സെൻ. ആദ്യ ഗെയിമിൽ തുടക്കം മുതൽ ലക്ഷ്യ സെന്നിനായിരുന്നു മുൻതൂക്കം. 3-0ന് മുന്നിലെത്തിയ ലക്ഷ്യ കുതിച്ചെങ്കിലും തിരിച്ചടിച്ച പ്രണോയ് 4-4ന് ഒപ്പം പിടിച്ചു.

എന്നാൽ ലീഡ് തിരിച്ചുപിടിച്ച ലക്ഷ്യ 11-8ന് മുന്നിലെത്തി. ആദ്യ ഗെയിമിൽ കളി നിയന്ത്രിച്ച ലക്ഷ്യ സെൻ പതർച്ചകളേതുമില്ലാതെ 21-17ന് ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ തുടക്കം മുതൽ പ്രണോയ് ലീഡെടുത്തു. 6-3ന് പ്രണോയ് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച ലക്ഷ്യ 10-10ന് ഒപ്പം പിടിക്കുകയും 11-10ന് നേരിയ ലീഡെടുക്കുകയും ചെയ്തു.

എന്നാൽ ഇടവേളക്കുശേഷം തിരിച്ചുവന്ന പ്രണോയ് ലീഡ് തിരിച്ചുപിടിച്ചു. 14-12ന് മുന്നിലെത്തിയ പ്രണോയ് പിന്നീട് ലൈഡ് കൈവിടാതെ 21-16ന് ഗെയിം സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മൂന്നാം ഗെയിമിൽ ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പോരാടി. ഇടവേള സമയത്ത് 11-18ന് പ്രണോയ് മുന്നിലെത്തി. തിരിച്ചുവരാൻ ലക്ഷ്യ ശ്രമിച്ചെങ്കിലും 21-17ന് ഗെയിമും മത്സരവും സ്വന്തമാക്കി ക്വാർട്ടറിലെത്തി.

പുരുഷ ഡബിൾസിൽ മലയാളി താരം എം ആർ അർജ്ജുൻ-ധ്രുവ് കപില സഖ്യവും സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി. എന്നാൽ വനിതാ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സൈനാ നെഹ്വാൾ ക്വാർട്ടറിൽ പുറത്തായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP