Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ വോളിബോൾ കിരീടം നിലനിർത്തി കേരള പുരുഷ ടീം; റെയിൽവേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തറപറ്റിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ; വനിതാ വിഭാഗം ഫൈനലിൽ തുടർച്ചയായ പത്താം തവണയും റെയിൽവേസിനോട് പരാജയപ്പെട്ടു

ദേശീയ വോളിബോൾ കിരീടം നിലനിർത്തി കേരള പുരുഷ ടീം; റെയിൽവേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തറപറ്റിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ; വനിതാ വിഭാഗം ഫൈനലിൽ തുടർച്ചയായ പത്താം തവണയും റെയിൽവേസിനോട് പരാജയപ്പെട്ടു

കോഴിക്കോട്: ദേശീയ വോളി വനിതാ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ തോൽപ്പിച്ച് കിരീടം ചൂടിയ റെയിൽവേസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കേരള പുരുഷ ടീം. നാല് സെറ്റുകൾ നീണ്ട പുരുഷ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് റെയിൽവേസിനെ തറപറ്റിച്ചാണ് കേരള പുരുഷ ടീം ദേശീയ വോളിബോൾ കിരീടം നിലനിർത്തിയത്. സ്‌കോർ: (24-26, 25-23, 25-19, 25-21). കഴിഞ്ഞ തവണയും ഫൈനലിൽ റെയിൽവേസിനെ തോൽപ്പിച്ചായിരുന്നു കേരളത്തിന്റെ വിജയം..

ചാമ്പ്യൻഷിപ്പിലുടനീളം മികച്ച ഫോമിൽ കളിച്ച റെയിൽവേസ് വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ആദ്യ സെറ്റ് 26-24 എന്ന സ്‌കോറിൽ സ്വന്തമാക്കി. എന്നാൽ സ്വന്തം തട്ടകത്തിൽ വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത കേരള താരങ്ങൾ പിന്നീടുള്ള മൂന്നു സെറ്റുകളും തിരിച്ചുപിടിച്ചാണ് കിരീടത്തിൽ മുത്തമിട്ടത്. മൂന്നും നാലും സെറ്റുകളിൽ വ്യക്തമായ ലീഡോടെയാണ് കേരളം മുന്നേറിയത്. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആറാം കിരീടമാണിത്, തുടർച്ചയായ രണ്ടാമത്തെയും. ഒറ്റ മത്സരങ്ങളിൽ പോലും തോൽവി അറിയാതെയാണ് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP