Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

അരങ്ങേറ്റ മത്സരത്തിൽ ബ്രൗൺ സ്‌ട്രോമാനെ തോൽപിച്ച് ടൈസൺ ഫ്യൂറി; വേദിയിലെത്തിയത് സൗദി അറേബ്യൻ പരമ്പരാഗത വേഷമണിഞ്ഞ് ചെറുപുഞ്ചിരിയോടെ; ഇടിക്കൂട്ടിൽ താരമായി ജിപ്സി കിങ്

അരങ്ങേറ്റ മത്സരത്തിൽ ബ്രൗൺ സ്‌ട്രോമാനെ തോൽപിച്ച് ടൈസൺ ഫ്യൂറി; വേദിയിലെത്തിയത് സൗദി അറേബ്യൻ പരമ്പരാഗത വേഷമണിഞ്ഞ് ചെറുപുഞ്ചിരിയോടെ; ഇടിക്കൂട്ടിൽ താരമായി ജിപ്സി കിങ്

മറുനാടൻ മലയാളി ബ്യൂറോ

യുഎഇ: ഡബ്ല്യുഡബ്ല്യുഇയിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ബ്രൗൺ സ്‌ട്രോമാനെ തോൽപിച്ച് ടൈസൺ ഫ്യൂറി. സൗദി അറേബ്യൻ പരമ്പരാഗത വേഷത്തിലാണ് ഫ്യൂറി വേദിയിലേക്ക് എത്തിയത്. ക്രൗൺ ജുവൽ ഇവന്റിലാണ് ഫ്യൂറി പ്രൊഫഷണൽ ഗുസ്തി മത്സരത്തിൽ വിജയത്തുടക്കം കുറിച്ചത്. എട്ട് മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്നത്. ഫ്യൂറി തന്റെ വലത് കൈ കൊണ്ട് നൽകിയ ഇടിയെ തുടർന്ന് സ്‌ട്രോമാൻ പുറത്തേക്ക് വീഴുകയും റഫറി 10 തവണ എണ്ണുന്നതിന് മുൻപേ റിങ്ങിനുള്ളിലേക്ക് തിരിച്ച് വരാൻ പറ്റാതാകുകയും ചെയ്തു. ആവേശഭരിതനായാണ് ഫ്യൂറി റിങ്ങിലേക്ക് കടന്ന് വന്നത്. തുടർന്ന് നടന്ന മത്സരത്തിൽ ആര് ജയിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ലായിരുന്നു. എങ്കിലും 15 കോടി ഡോളർ സമ്മാനത്തിന് വേണ്ടി ഇരുവരും കാര്യമായി തന്നെ പോരാടി.

മുൻ ലോക ഹെവി വെയിറ്റ് ബോക്‌സിങ് ചാമ്പ്യനാണ്് ടൈസൺ ഫ്യൂറി. കഴിഞ്ഞ വർഷം ജിദ്ദയിൽ നടന്ന ഗ്രെയ്റ്റസ്റ്റ് റോയൽ റംബിളിൽ ചാമ്പ്യനായിരുന്നു ബ്രൗൺ സ്‌ട്രോമാൻ. ചരിത്ര പോരാട്ടത്തിന് സാക്ഷിയാകാൻ നിരവധി സ്വദേശികളും വിദേശികളുമാണ് റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ എത്തിയത്. റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ജിപ്സി കിങ്'' എന്ന വിളിപ്പേരുള്ള ടൈസൺ ഫ്യൂറി ഹെവിവെയ്റ്റ് ഡിവിഷനിലെ ഏറ്റവും മികച്ച പോരാളികളിലൊരാളാണ്. ഇതിനൊപ്പം നടന്ന ആദ്യത്തെ വനിതാ എന്റർടയ്ന്മെന്റ് ഗുസ്തിയിൽ ലെയ്സി ഇവാൻസിനെ നതാലിയ തോൽപിച്ചു. സയ്ൻ വെലാസ്‌ക്വേസിനെ തോൽപിച്ച് ബ്രോക്ക് ലെസ്നാർ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻഷിപ് കിരീടം നേടി. യു.എഫ്.സി 121 പോരാട്ടത്തിലെ തോൽവിക്ക് വെലാസ്‌ക്വേസിനോട് ശക്തമായി ലെസ്നാർ പകരം ചോദിച്ചു. വലാസ്‌ക്വേസിനായിരുന്നു ആധിപത്യമെങ്കിലും ലെസ്നാർ കിമൂറ പൂട്ടിലൂടെ എതിരാളിയെ തളക്കുകയായിരുന്നു. മുൻ യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യനായ വെലാസ്‌ക്വേസിന് ഇത് ഡബ്ല്യു.ഡബ്ല്യു.ഇ അരങ്ങേറ്റമായിരുന്നു. പക്ഷെ മൂന്നു മിനിറ്റിനകം ലെസ്നാറിന്റെ കരുത്തിന് മുന്നിൽ വീണു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP