Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് എട്ടാം മെഡൽ; ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ സിങ്രാജ് അധാനയ്ക്ക് വെങ്കലം; പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടം

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് എട്ടാം മെഡൽ; ഷൂട്ടിങ്ങിൽ  പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ സിങ്രാജ് അധാനയ്ക്ക് വെങ്കലം; പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടം

സ്പോർട്സ് ഡെസ്ക്

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ. പുരുഷന്മാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി.ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.

216.8 പോയന്റുകളുമായാണ് സിങ്രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

ഈ വിഭാഗത്തിൽ ചൈന ആധിപത്യം തുടർന്നു. പാരാലിമ്പിക് റെക്കോഡോടെ നിലവിലെ ചാമ്പ്യൻ ചൈനയുടെ ചാവോ യാങ് (237.9) സ്വർണം നേടിയപ്പോൾ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡൽ സ്വന്തമാക്കി.

അതേസമയം യോഗ്യതാ റൗണ്ടിൽ 135.8 പോയന്റുമായി ഒന്നാം സ്ഥാനക്കാരനായ ഇന്ത്യയുടെ മനീഷ് നർവാൾ പക്ഷേ ഫൈനലിൽ നിരാശപ്പെടുത്തി.

ടോക്യോ പാരാലിമ്പിക്സിൽ ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം എട്ടായി. 2016-ൽ റിയോയിൽ നേടിയതിന്റെ ഇരട്ടി മെഡൽ നേട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP