Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202117Sunday

ഒരു മുറിയിൽ ഒറ്റയ്ക്ക് താമസം; സെക്സിനും കെട്ടിപ്പിടുത്തത്തിനും കയ്യടിക്കും നിരോധനം; ഒറ്റയ്ക്ക് ഭക്ഷണം എടുത്ത് കഴിച്ച് മടക്കം; അത്ലെറ്റുകൾക്ക് ഇതുപോലെ ഒരു അറുബോറൻ ഒളിംപിക്സ് ഇനിയും ഉണ്ടാകാതിരിക്കട്ടെ

ഒരു മുറിയിൽ ഒറ്റയ്ക്ക് താമസം; സെക്സിനും കെട്ടിപ്പിടുത്തത്തിനും കയ്യടിക്കും നിരോധനം; ഒറ്റയ്ക്ക് ഭക്ഷണം എടുത്ത് കഴിച്ച് മടക്കം; അത്ലെറ്റുകൾക്ക് ഇതുപോലെ ഒരു അറുബോറൻ ഒളിംപിക്സ് ഇനിയും ഉണ്ടാകാതിരിക്കട്ടെ

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: ഒളിംപിക്സ് എന്നാൽ കേവലം ഒരു കായിക മത്സരവേദിയല്ല, മറിച്ച് ഒരു ആഗോള മാമാങ്കം തന്നെയാണ്. മനുഷ്യ ജീവിതത്തിലെ എല്ലാ നല്ലകാര്യങ്ങളും ആവോളം ആസ്വദിക്കാനുള്ള വേദികൂടിയാണ് നാലു വർഷത്തിൽ ഒരിക്കൽ മാത്രം എത്തുന്ന ഒളിംപിക്സ്. കഴിഞ്ഞ വർഷം നടക്കെണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് പ്രതിസന്ധിമൂലം നീട്ടിവയ്ക്കുകയായിരുന്നു. ലോകത്തെവിടെയും കോവിഡ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുമ്പോൾ, ഒളിംപിക്സ് നടത്തുവാനുള്ള സാഹചര്യമല്ല ഇപ്പോഴും ഉള്ളത്.

എന്നിരുന്നാലും ഒളിംപിക്സ് എന്ന മാഹാഘോഷം നടത്താതിരിക്കാൻ ആകാത്തതിനാൽ മാത്രം നിരവധി നിയന്ത്രണങ്ങളോടെ ഇപ്പോൾ നടത്തുകയാണ്. ശോഭമങ്ങിയ തീർത്തും നിർവികാരമായ ഒളിംപിക്സായിരിക്കും ഇത്തവണ. കാണികളില്ലാതെ, കരഘോഷങ്ങളില്ലാതെ, ആർത്തുവിളിച്ച് പ്രോത്സാഹിപ്പിക്കുന്ന ആരാധകരില്ലാതെ മത്സരവേദികളിൽ കായികതാരങ്ങളും ഔദ്യോഗിക പ്രതിനിധികളും മാത്രമാകും.

11,500 കയിക താരങ്ങളും 90,500 ഓളം വരുന്ന പരിശീലകരും മറ്റ് ഔദ്യോഗിക പ്രതിനിധികളും അടങ്ങിയ വിദേശികൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഒളിംപിക്സ് ഗ്രാമത്തിൽ ഉണ്ടാവുക. ദിവസേന കോവിഡ് പരിശോധനക്ക് വിധേയരാവുക, ഫേസ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കഠിനമായ അച്ചടക്ക നടപടികളുണ്ടാകും. ശാസന മുതൽ പിഴയും കളികളിൽ നിന്ന് പുറത്താക്കുന്നറ്റും ഉൾപ്പടെയുള്ള ശിക്ഷകൾ കാര്യത്തിന്റെ ഗൗരവമനുസരിച്ച് ലഭിക്കും.

ഇവിടെയെത്തിയിട്ടുള്ള കായികതാരങ്ങ്ൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദമില്ല. മാത്രമല്ല, ചുംബനം, ആലിംഗനം,ഹസ്തദാനം പോലുള്ള സ്നേഹപ്രകടനങ്ങളും വിലക്കിയിരിക്കുകയാണ്. 1988-ലെ സിയോൾ ഒളിംപിക്സ് മുതൽ ഒളിംപിക്സ് വേദിയിൽ സുരക്ഷിത ലൈംഗിക ബന്ധം ഉറപ്പാക്കുന്നതിനായി ഗർഭ നിരോധന ഉറകൾ വിതരണം ചെയ്യുന്ന പതിവുണ്ട്. ഇത്തവണ ലൈംഗിക ബന്ധം തന്നെ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്

മാത്രമല്ല, ലോക ചരിത്രത്തിൽ ഇതാദ്യമായി, മത്സരത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ എല്ലവർക്കും സ്മാർട്ട് ഫോൺ വേണമെന്നത് നിർബന്ധമാക്കിയിട്റ്റുണ്ട്. മാത്രമല്ല, ദിവസേനയുള്ള ഹെൽത്ത് ചെക്കിങ് വിശദാംശങ്ങൾ നൽകുന്ന ഒരു ആപ്പും ഒരു ട്രാക്ക് ആൻഡ് ട്രെയ്സ് ആപ്പും ഇതിൽ ഇൻസ്റ്റാൾ ചെയ്യണം. പ്രതിദിന ചെക്കിങ് വിശദാംശങ്ങളും ശരീരോഷ്മാവും ദിവസവും കൃത്യമായി രേഖപ്പെടുത്തണം.

നിങ്ങൾക്ക് ഒരു സ്മാർട്ട് ഫോൺ ഇല്ലെങ്കിൽ എയർപോർട്ടിൽ നിന്നും ഒരെണ്ണം വാടകയ്ക്ക് എടുക്കാവുന്നതാണ്. സ്മാർട്ട് ഫോൺ ഇല്ലാതെ നിങ്ങൾക്ക് വിമാനത്താവളത്തിന്റെ പുറത്ത് കടക്കാൻ കഴിയില്ല. അതിനൊപ്പം ജപ്പാനിൽ എത്തിയതിന് 72 മണിക്കൂർ നടത്തിയ കോവിഡ് പരിശോധനയിലെ നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP