Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോക്കിയോ ഒളിംപിക്‌സ്: നടത്തിപ്പിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം; സാഹസത്തിന് മുതിരരുതെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന; ഒളിംപക്‌സ് കൂടി വന്നാൽ രോഗവ്യാപനം പ്രവചനാതീതമാകുമെന്ന് മുന്നറിയിപ്പ്

ടോക്കിയോ ഒളിംപിക്‌സ്: നടത്തിപ്പിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം; സാഹസത്തിന് മുതിരരുതെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന; ഒളിംപക്‌സ് കൂടി വന്നാൽ രോഗവ്യാപനം പ്രവചനാതീതമാകുമെന്ന് മുന്നറിയിപ്പ്

സ്പോർട്സ് ഡെസ്ക്

ടോക്കിയോ:ടോക്കിയോ ഒളിംപിക്‌സ് നടത്തുന്നതിനെതിരെ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ആശുപത്രികൾ കോവിഡ് രോഗികള കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഒന്നുകിൽ ഒളിംപിക്‌സ് മാറ്റിവയ്ക്കണം, അല്ലെങ്കിൽ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജപ്പാൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ടോക്കിയോയിലെ ഡോക്ടർമാരുടെ സംഘടന ഒളിംപ്കസിനെതിരെ പരസ്യമായി നിലപാടെടുത്തത്.

നാൾക്കുനാൾ രോഗികൾ കൂടുന്നു. ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ല. ആശുപത്രികളില്ല. ഒളിംപക്‌സ് കൂടി വന്നാൽ രോഗവ്യാപനം പ്രവചനാതീതമാകും. ഒളിംപ്ക്‌സ് തുടങ്ങാൻ രണ്ടരമാസം ശേഷിക്കെ,ഒന്നും പഴയപടിയാകില്ലെന്ന് ഉറപ്പാണ്. അതിനാൽ ഒളിംപ്ക്‌സ് നടത്തിപ്പ് സാഹസമാണെന്നും ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ജപ്പാനിലെ 80 ശതമാനം ആളുകളും ഒളിംപിക്‌സ് നടത്തുന്നതിന് എതിരാണ്. പ്രതിഷേധവും ശക്തമാണ്. ജപ്പാനിലെ വിവിധ ഏജൻസികൾ നടത്തിയ സർവേയിൽ 43 ശതമാനം ഒളിംപികസ് ഒഴിവാക്കണമെന്നും 40 ശതമാനം മാറ്റിവയ്ക്കണം എന്നും അഭിപ്രയപ്പെട്ടു. ഇതേസമയം, ഒളിംപിക്‌സ് മുൻനിശ്ചയിച്ച പോലെ നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് സംഘാടകൾ. വിവിധ വേദികളിൽ പരീക്ഷണ മത്സരങ്ങൾ പുരോഗമിക്കുന്നു. ജൂലൈ 23നാണ് ഒളിംപിക്‌സിന് തുടക്കമാവുക.

പിന്നെ രണ്ടാമത്തെ കാര്യം പിണറായിക്ക് ഇത്ര കോൺഫിഡൻസും തേങ്ങാക്കൊലയും ഉണ്ടെങ്കിൽ തോമസ് ഐസക്കിനെയും രവീന്ദ്രനാഥിനെയും പോലെ ഒക്കെ ആദ്യമെ മാറ്റണമായിരുന്നു. അല്ലാതെ അവരെക്കൂടെ ബ്രാൻഡ് ചെയ്ത് വോട്ടും വാങ്ങി ഒടുവിൽ ഈ പണി വേണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP