Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സ്‌കൂൾ കായികമേള നാളെ സമാപിക്കും ; ട്രിപ്പിൾ സ്വർണ്ണത്തിന്റെ തിളക്കിൽ ശിവപ്രിയ; വീണ്ടും കിരീടം ഉറപ്പിച്ച് പാലക്കാടിന്റെ കുതിപ്പ്; 133 പോയന്റും 13 സ്വർണ്ണവുമായി ബഹുദൂരം മുന്നിൽ

സംസ്ഥാന സ്‌കൂൾ കായികമേള നാളെ സമാപിക്കും ; ട്രിപ്പിൾ സ്വർണ്ണത്തിന്റെ തിളക്കിൽ ശിവപ്രിയ; വീണ്ടും കിരീടം ഉറപ്പിച്ച് പാലക്കാടിന്റെ കുതിപ്പ്; 133 പോയന്റും 13 സ്വർണ്ണവുമായി ബഹുദൂരം മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ ട്രിപ്പിൾ സ്വർണവുമായി ശിവപ്രിയ. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ്, ലോംഗ് ജംപ് എന്നിവയിലാണ് ശിവപ്രിയ സ്വർണം നേടിയത്. തൃശൂർ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ശിവപ്രിയ.

ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർഗോഡിന്റെ കെ.സി സെർവൻ(50.09 മീറ്റർ) സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷ്( 38.16 മീറ്റർ) എന്നിവരും മീറ്റ് റിക്കാർഡ് നേടി. മീറ്റിന്റെ അവസാന ദിനമായ ചൊവ്വാഴ്ച ഫൈനലുകൾ നടക്കും.

അതിവേഗ ഓട്ടക്കാരായി (100 മീറ്റർ) പാലക്കാട് പുളിയമ്പറമ്പ് സ്‌കൂൾ വിദ്യാർത്ഥിനിയായ മേഘ (12.23 സെക്കന്റ്) യും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗും (10.90 സെക്കന്റ്) സ്വർണം നേടി. ഇതോടെ പാലക്കാട് ജില്ല 133 പോയന്റും 13 സ്വർണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്റുമായി മൂന്നാമതും നിൽക്കുന്നു. 47 പോയന്റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. കാസർകോട്, തൃശ്‌സൂർ, തിരുവനന്തപുരം ജില്ലകൾ 33 പോയന്റുമായി ആറാം സ്ഥാനത്താണ്.

പകുതിയോളം മത്സരങ്ങൾ പൂർത്തിയായി കഴിയുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തന്നെ ഇത്തവണത്തെ കായിക മേളയിലും ചാമ്പ്യൻ പട്ടം നിലനിർത്തും. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാൾ ഇരട്ടി പോയന്റുകൾക്ക് മുന്നിലാണ് പാലക്കാട്. എന്നാൽ, കായികമേളയിലെ നിലവിലെ സ്‌കൂൾ ചാമ്പ്യന്മാരായ കോതമംഗലം മാർ ബേസിൽ സ്‌കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മലപ്പുറം കടകശ്ശേരി ഐഡിയിൽ ഇ എച്ച് എസ് എസ് ഉയർത്തുന്നത്. മത്സരയിനങ്ങളിൽ 45 ഫൈനലുകളാണ് ഇതുവരെ പൂർത്തിയായത്. മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസ് കടകശ്ശേരി 37 പോയന്റും. കോതമംഗലം മാർ ബേസിൽസ് 30 പോയന്റും കുമരംപുത്തൂർ കല്ലടി എച്ച് എസ് 28 പോയന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

ജൂനിയർ പെൺകുട്ടികളുടെ ഷോട്പുട്ടിൽ കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പാർവണ ജിതേഷ് (10.11 മീറ്റർ) മാത്രമാണ് ഇന്നലെ ഒരു മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. കായിക മേളയിൽ ആദ്യ ദിനം ത്രോയിനങ്ങളിൽ രണ്ട് റെക്കോർഡുകൾ പിറന്നിരുന്നു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ കെ സി ത്രോ അക്കാദമിയിലാണ് ഈ കുട്ടികൾ പരിശീലിച്ചിരുന്നത്. ഇവിടെയാണ് പാർവണയും പരിശീലനം നടത്തുന്നത്. ഇതോടെ മത്സരയിനങ്ങളിൽ ത്രോയിനങ്ങളിൽ നേടിയ നാലിൽ മൂന്ന് റെക്കോർഡുകളും കെ സി ത്രോ അക്കാദമി സ്വന്തമാക്കി.

ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ മലപ്പുറം അരീക്കോട് സ്‌കൂളിലെ ജിതിൻ രാജ് കെയ്ക്കാണ് സ്വർണം. വെള്ളിയും വെങ്കലവും പാലക്കാട് നേടി. ജൂനിയർ പെൺകുട്ടികളുടെ 3 കിലോ മീറ്റർ നടത്തത്തിന്റെ സ്വർണം മലപ്പുറം ആലത്തിയൂർ കെ എച്ച് എസ് എസിലെ ഗീതു കെ പി സ്വന്തമാക്കി. പാലക്കാട് എച്ച്.എസ്.എസ് മുണ്ടൂരിലെ ആർ.രുദ്ര ഇരട്ടസ്വർണം ഓടിയെടുത്തു. ജൂനിയർ പെൺകുട്ടികളുടെ 1,500 മീറ്റർ ഓട്ട മൽസരത്തിലും 3,000 മീറ്റർ ഓട്ട മൽസരത്തിലുമാണ് ആർ രുദ്ര സ്വർണം ഓടിയെടുത്തത്. ജൂനിയർ ആൺകുട്ടികളുടെ 1,500 മീറ്ററിൽ ചിറ്റൂർ സ്‌കൂളിലെ ബിജോയി സ്വർണം നേടി. ബിജോയിയുടെ രണ്ടാം സ്വർണമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP