Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബർമിങ്ങാമിലെത്തിയ ശ്രീലങ്കൻ താരങ്ങളെ കാണാനില്ല!; ലങ്കൻ അധികൃതർ പാസ്‌പോർട്ട് വാങ്ങി സൂക്ഷിച്ചിട്ടും ഒൻപത് താരങ്ങളും ഒരു മാനേജരും മുങ്ങി; യുകെയിൽ ഒളിച്ചു താമസിക്കുന്നതായി റിപ്പോർട്ട്

ബർമിങ്ങാമിലെത്തിയ ശ്രീലങ്കൻ താരങ്ങളെ കാണാനില്ല!; ലങ്കൻ അധികൃതർ പാസ്‌പോർട്ട് വാങ്ങി സൂക്ഷിച്ചിട്ടും ഒൻപത് താരങ്ങളും ഒരു മാനേജരും മുങ്ങി; യുകെയിൽ ഒളിച്ചു താമസിക്കുന്നതായി റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ ബർമിങ്ങാമിലെത്തിയ ശ്രീലങ്കൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങാതെ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ട്. സ്വന്തം രാജ്യത്തെ ജീവിത സാഹചര്യങ്ങളെ തുടർന്നാണ് ഒൻപത് അത്‌ലറ്റുകളും ഒരു മാനേജരും മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം മുങ്ങിയതെന്നാണു വിവരം. ഇവർ യുകെയിൽ ഒളിച്ചു താമസിക്കുകയാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീലങ്കയിലേക്കു തിരികെയെത്തുമെന്ന് ഉറപ്പിക്കാൻ താരങ്ങളുടെയെല്ലാം പാസ്‌പോർട്ട് ലങ്കൻ അധികൃതർ വാങ്ങിസൂക്ഷിച്ചിരുന്നു. ഇതു മറികടന്നാണു ചില താരങ്ങൾ മുങ്ങിയത്. ആദ്യം കാണാതായ മൂന്നു പേരെ പൊലീസ് കണ്ടെത്തിയെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കാനാകില്ല. ആറു മാസത്തെ വീസയാണു താരങ്ങൾക്കു നൽകിയിരിക്കുന്നത്. ശ്രീലങ്കയിൽനിന്നു പോകുന്ന കായികതാരങ്ങളെ കാണാതാകുന്നത് ആദ്യത്തെ സംഭവമല്ല.

ജൂഡോ താരം ചമില ദിലാനി, മാനേജർ അസേല ഡിസിൽവ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെ കഴിഞ്ഞ ആഴ്ചയാണു കാണാതായത്. തുടർന്ന് ശ്രീലങ്കൻ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് ലങ്കൻ താരങ്ങളിൽ ഏഴുപേരെ കൂടി കാണാതായത്. ഒരു തൊഴിൽ കണ്ടെത്തി യുകെയിൽ തന്നെ തുടരാനാണ് ഇവരുടെ ശ്രമമെന്ന് ഒരു ശ്രീലങ്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നോർവെയിലെ ഓസ്‌ലോയിലേക്ക് ഗുസ്തി ചാംപ്യൻഷിപ്പിനായി പോയ ലങ്കൻ പരിശീലകനെ കാണാതായിരുന്നു. 2014ലെ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ഗെയിംസിനെത്തിയ രണ്ട് ശ്രീലങ്കൻ അത്ലീറ്റുകളെയും കാണാതായി. 2004ൽ ജർമനിയിൽ ഹാൻഡ് ബോൾ ടൂർണമെന്റിനെത്തിയ 23 അംഗ ലങ്കൻ ടീമും പിന്നീടു തിരിച്ചുപോയില്ല. ശ്രീലങ്കയ്ക്ക് ദേശീയ ഹാൻഡ് ബോൾ ടീം ഇല്ലായിരുന്നുവെന്നതാണു മറ്റൊരു സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP