Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം നൽകിയ ശ്രീജേഷ് നാട്ടിലെത്തി; നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വീകരണം

ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം നൽകിയ ശ്രീജേഷ് നാട്ടിലെത്തി; നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വീകരണം

കൊച്ചി: ഏഷ്യൻ ഗെയിംസ് ഹോക്കി ഇന്ത്യൻ ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. കുടുംബാംഗങ്ങളും കായികപ്രേമികളും ചേർന്ന് ശ്രീജേഷിന് വൻ സ്വീകരണം നൽകി. എംഎ‍ൽഎമാരായ ഹൈബി ഈഡനും അൻവർ സാദത്തും സംസ്ഥാന സർക്കാരിനായി ശ്രീജേഷിനെ സ്വീകരിച്ചു.

രാവിലെ പത്ത് മണിയോടെ ശ്രീജേഷ് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വിമാനം വൈകിയതുമൂലം 3 മണിക്കാണ് താരമെത്തിയത്. ഹോക്കി അസോസിയേഷൻ ഭാരവാഹികളും കളിക്കാരും ശ്രീജേഷിനെ സ്വീകരിക്കാനെത്തിയിരുന്നു. സന്തോഷം പങ്കുവച്ച ശ്രീജേഷ് പക്ഷേ നിരാശ മറച്ചു വച്ചില്ല. സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇനിയും കിട്ടിയില്ലെന്ന് ശ്രീജേഷ് ഓർമിപ്പിച്ചു. എന്നാൽ പരാതികളൊന്നുമില്ലാതെ ആഘോഷത്തിലേക്ക് കടക്കുകയാണ് ഹോക്കി താരം

സ്വീകരണത്തിന് ശ്രീജേഷ് നന്ദി പറഞ്ഞു. ഇന്ത്യയ്ക്കായി സ്വർണം നേടാനായിത് അഭിമാനമുഹൂർത്തമായി കാണുന്നു. പെനൽറ്റി ഷൂട്ടൗട്ടിനുമുമ്പ് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഷൂട്ടൗട്ടിനായി മികച്ച രീതിയിൽ തയാറെടുപ്പ് നടത്തിയിരുന്നു. പരിശീലനത്തിനിടെ ഇതുപോലുള്ള നിരവധി സെഷനുകളിൽ പങ്കെടുത്തതിന്റെ പരിചയസമ്പത്ത് ഫൈനലിൽ തുണയായി. പരിശീലനത്തിലെ മികവ് കളിയിൽ ആത്മവിശ്വാസം നൽകുകയും ചെയ്തുവെന്നുമാണ് ശ്രീജേഷിന്റെ വിലയിരുത്തൽ

16 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ വീണ്ടും ഏഷ്യൻ ഗെയിംസ് ഹോക്കി ചാംപ്യന്മാരായതിനു പിന്നിൽ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനം കൂടി ഉണ്ടായിരുന്നു. പാക്കിസ്ഥാനു കിട്ടിയ രണ്ട് പെനൽറ്റി കോർണറുകൾ ശ്രീജേഷ് സമർഥമായി തടഞ്ഞതാണ് ഇന്ത്യയുടെ സ്വർണനേട്ടത്തിന് വഴിതെളിഞ്ഞത്. ഗോളെന്നുറപ്പിച്ച പാക് മുന്നേറ്റങ്ങൾ തടയുകയും ചെയ്ത ശ്രീജേഷായിരുന്നു ഇന്ത്യയുടെ ഹീറോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP