Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടിക്കൂട്ടിൽ ഒളിമ്പിക് ചാമ്പ്യനോട് അടിയറവ് പറഞ്ഞെങ്കിലും ഇത് ചരിത്രനേട്ടം; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി അമിത് പംഗൽ; ഹരിയാന സ്വദേശി സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ

ഇടിക്കൂട്ടിൽ ഒളിമ്പിക് ചാമ്പ്യനോട് അടിയറവ് പറഞ്ഞെങ്കിലും ഇത് ചരിത്രനേട്ടം; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി അമിത് പംഗൽ; ഹരിയാന സ്വദേശി സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ

മറുനാടൻ ഡെസ്‌ക്‌

യെകാർതെറിൻബർഗ് (റഷ്യ): ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗലിനു വെള്ളി. ഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരം ഷക്കോബിദിൻ സോറോവിനോടാണ് പംഗൽ പരാജയപ്പെട്ടത്. 0-5നാണ് പംഗൽ കീഴടങ്ങിയത്. 52 കിലോഗ്രാം വിഭാഗത്തിലാണ് പംഗൽ വെള്ളി നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കോഡാണ് അമിത് സ്വന്തമാക്കിയത്. സെമിയിൽ കസാക്കിസ്ഥാന്റെ സാക്കെൻ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് പംഗൽ ഫൈനലിൽ എത്തിയത്.

2018 ലെ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പംഗൽ സ്വർണം നേടിയിരുന്നു. 2018ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. നേരത്ത വനിതാ വിഭാഗത്തിൽ മേരികോം ലോകചാമ്പ്യൻഷിപ്പ് സ്വർണം നേടിയിരുന്നു. എന്നാൽ പുരുഷ താരത്തിന് ഇതുവരെ ആ നേട്ടം കൈവരിക്കാനായിട്ടില്ല. വിജേന്ദർ സിങ്, വികാസ് കൃഷ്ണൻ, ശിവ ഥാപ്പ, ഗൗരവ് ബിദൂരി എന്നിവർ ലോക ചാമ്പൻഷിപ്പിൽ വെങ്കലം നേടിയതായിരുന്നു ഇതുവരെയുള്ള ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം.

ഇന്ത്യൻ സൈന്യത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസറാണ് അമിത്. രണ്ടുവർഷം മുൻപ് ആദ്യ ദേശീയ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ തന്നെ കിരീടം നേടിയാണ് 23കാരനായ അമിത് ബോക്‌സിങ് റിങ്ങിൽ പേരെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP