Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോമൺവെൽത്ത് ഗെയിംസിൽ സിന്ധുവിനെ വീഴ്‌ത്തി സൈന നേവാളിന് കിരീടം; ലോക മൂന്നാം നമ്പറിനെ അട്ടിമറിച്ച് തിരിച്ചുവരവിന്റെ സൂചനകളുമായി പത്താം റാങ്കുകാരിയുടെ വിജയം; 26 സ്വർണവുമായി ഇന്ത്യ മൂന്നാമത്

കോമൺവെൽത്ത് ഗെയിംസിൽ സിന്ധുവിനെ വീഴ്‌ത്തി സൈന നേവാളിന് കിരീടം; ലോക മൂന്നാം നമ്പറിനെ അട്ടിമറിച്ച് തിരിച്ചുവരവിന്റെ സൂചനകളുമായി പത്താം റാങ്കുകാരിയുടെ വിജയം; 26 സ്വർണവുമായി ഇന്ത്യ മൂന്നാമത്

ഗോൾഡ്‌കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 26ാം സ്വർണം നൽകിക്കൊണ്ട് വനിതാ സിങ്ൾസ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ സൈന നേവാളിന് കിരീടം. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഇന്ത്യയുടെ തന്നെ പി.വി സിന്ധുവിനെയാണ് സൈന തോൽപിച്ചത്. സ്്‌കോർ: 21-18, 23-21. സിന്ധു വെള്ളി നേടി.

2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സൈന സ്വർണം നേടിയിരുന്നു. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവാണ് പി.വി സിന്ധു. പുലർച്ചെ അഞ്ചിനായിരുന്നു സൈന-സിന്ധു ഫൈനൽ. 2010ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിൽ സ്വർണം നേടിയുരുന്ന സൈനയുടെ കോമൺവെത്ത് ഗെയിംസിലെ രണ്ടാം സ്വർണമാണിത്. കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസിൽ രണ്ടു സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് റെക്കോഡും സൈന നേടി.

റാങ്കിങ്ങിൽ വളരെ മുന്നിലുള്ള സിന്ധുവിനെ അട്ടിമറിച്ചായിരുന്നു സൈനയുടെ വിജയം. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് സൈന. മൂന്നാം സ്ഥാനത്താണ് പിവി സിന്ധു. മികച്ച പോരാട്ടമായിരുന്നു ഇരുവരും ഫൈനലിൽ കാഴ്ചവെച്ചത്. 21- 18 എന്ന സ്‌കോറിലായിരുന്നു ആദ്യ ഗെയിം പൂർത്തിയാക്കിയത്. മികച്ച ഷോട്ടുകളം പ്ലേസ്‌മെന്റുമായി സൈനയുടെ കൈയിൽ തന്നെയായിരുന്നു ഭൂരിഭാഗം സമയവും കളി. 23- 21 എന്ന സ്‌കോറിൽ രണ്ടാമത്തെ ഗെയിമും സൈന സ്വന്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.

ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവായ സിന്ധു നിലവിലെ ചാംപ്യൻ കാനഡയുടെ മിഷേൽ ലീയെ 26 മിനിറ്റിനുള്ളിൽ തകർത്താണ് ഫൈനലിൽ പ്രവേശിച്ചത് (21-18, 21-8). നിലവിലെ വെള്ളി മെഡൽ ജേതാവായ സ്‌കോട്ട്‌ലൻഡിന്റെ ക്രിസ്റ്റി ഗിൽമൗറിനെതിരെ ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലായിരുന്നു സൈനയുടെ ജയവും ഫൈനൽ പ്രവേശവും (21-14, 18-21, 21-17). ഡൽഹി കോമൺവെൽത്ത് ഗെയിംസിലെ ചാംപ്യനാണ് സൈന. സിന്ധു 2014 ഗെയിംസിൽ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ വർഷം ദേശീയ സീനിയർ ചാംപ്യൻഷിപ്പ് ഫൈനലിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത് അന്നും സൈനയ്ക്കായിരുന്നു ജയം.

ഇതുവരെ 26 സ്വർണവും 17 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ ഇന്ത്യ 62 മെഡലുകൾ നേടിയിട്ടുണ്ട്. 194 പോയിന്റുമായി ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 129 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP