Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിവസ്ത്രം മാത്രം ധരിച്ച് ട്രോഫിയിൽ കടിച്ച സൗത്ത് ആഫ്രിക്കൻ ടീമംഗങ്ങൾ; തോൽവിയുടെ വെള്ളി മെഡൽ ധരിക്കാൻ വിസമ്മതിച്ച് ഇംഗ്ലീഷ് താരങ്ങൾ; റഗ്‌ബി ലോകകപ്പിൽ ദയനീയമായി തോറ്റ ഇംഗ്ലീഷുക്കാർക്ക് രോഷവും ദേഷ്യവും അടക്കാനാവുന്നില്ല  

അടിവസ്ത്രം മാത്രം ധരിച്ച് ട്രോഫിയിൽ കടിച്ച സൗത്ത് ആഫ്രിക്കൻ ടീമംഗങ്ങൾ; തോൽവിയുടെ വെള്ളി മെഡൽ ധരിക്കാൻ വിസമ്മതിച്ച് ഇംഗ്ലീഷ് താരങ്ങൾ; റഗ്‌ബി ലോകകപ്പിൽ ദയനീയമായി തോറ്റ ഇംഗ്ലീഷുക്കാർക്ക് രോഷവും ദേഷ്യവും അടക്കാനാവുന്നില്ല   

മറുനാടൻ ഡെസ്‌ക്‌

യൊക്കോഹാമ: റഗ്‌ബി ലോകകപ്പിൽ ഹാട്രിക്ക് കിരീടം നേടി ദക്ഷിണാഫ്രിക്ക ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ തറപ്പറ്റിച്ചത് 32-12നാണ്്. 2007ലും ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പിലാണ് ഇംഗ്ലണ്ട് മുട്ടുമടക്കിയത്. ഇത്തവണത്തെ കിരീട നേടത്തോടെ ഏറ്റവും കൂടുതൽ കിരീടം നേടുന്നവരുടെ റെക്കോഡിൽ ന്യൂസീലൻഡിനൊപ്പമെത്താൻ ദക്ഷിണാഫ്രിക്കയ്ക്കായി. ആറ് പെനാൽറ്റിയും രണ്ട് കോൺവെർഷൻസുമായി 22 പോയിന്റ് നേടിയ ഹാൻഡ്രെ പൊള്ളാർഡാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശിൽപ്പി.

അതേസമയം വിജയികൾ ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത് അടിവസത്രം മാത്രം അണിഞ്ഞുകൊണ്ടായിരുന്നു. ട്രോഫിൽ കടിച്ചും ചുംബിച്ചും ഷാംപെയ്ൻ പൊട്ടിച്ചും താരങ്ങൾ ഡ്രെസിങ് റൂമിൽ ആഘോഷം കൊഴുപ്പിച്ചു. ഹാരി രാജകുമാരനും താരങ്ങൾക്ക് ആശംസകളുമായി റൂമിലെത്തി. ഇതോടെ സൗത്ത് ആഫ്രിക്കൻ ടീമിന്റെ ആഘോഷങ്ങൾ ഇരട്ടിയായി. സെമിയിൽ ന്യൂസിലൻഡിനെ സമർത്ഥമായി തോൽപ്പിച്ച ശേഷം ഫൈനലിലേക്ക് കടന്ന ഇംഗ്ലണ്ടിനായിരുന്നു മുൻതൂക്കമെങ്കിലും ആദ്യ പകുതിയിൽ തന്നെ കെയ്ൽ സിൻക്ലറെ തലയ്ക്ക് പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. കളിയുടെ തുടക്കത്തിലെ കൂട്ടിയിടിയിലാണ് താരം പരിക്കേറ്റ് മടങ്ങിയത്.

പിന്നീട് കണ്ടത് പെനാൽറ്റികൾ നേടി കളം നിറയുന്ന സൗത്ത് ആഫിക്കൻ ടീമിനെയായിരുന്നു. കളിയുടെ എല്ലാ മേഖലയിലും സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ടിനെക്കാൾ ഏറെ മുന്നിലായിരുന്നു. ഒരു തരത്തിലും സൗത്ത് ആഫ്രിക്കയുടെ മുന്നിലെത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞതുമില്ല. ഇതോടെ കളി ചില സമയത്തെങ്കിലും പരുക്കനായി മാറി.

ഇംഗ്ലണ്ട് കോച്ച് എഡ്ഡി ജോൺസ് തങ്ങൾക്ക് പിന്തുണ നൽകിയ ഫാൻസുകാർക്ക് നന്ദി അറിയിച്ചു. തോൽവിയിൽ ഞങ്ങൾക്ക് ഒരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം. പ്രിൻസ് ഹാരി ഉൾപ്പെടെ നിരവധിപേരാണ് കളികാണാൻ സ്റ്റേഡിയത്തിൽ എത്തിയത്. അതേസമയം കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷം സമ്മാന ദാനത്തിൽ വെള്ളി മെഡൽ ധരിക്കാൻ വിമുകത കാണിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP