Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹായി കരോളി, ഞാൻ പി വിയാണ്(പി വി സിന്ധു); താങ്കൾക്ക് പരിക്കേറ്റു എന്നറിഞ്ഞതിൽ സങ്കടമുണ്ട്; വേഗം സുഖംപ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു; ശക്തമായി തിരിച്ചെത്തുക; കരോളിന മാരിന് സ്നേഹപൂർവം സിന്ധുവിന്റെ സന്ദേശം'

'ഹായി കരോളി, ഞാൻ പി വിയാണ്(പി വി സിന്ധു); താങ്കൾക്ക് പരിക്കേറ്റു എന്നറിഞ്ഞതിൽ സങ്കടമുണ്ട്; വേഗം സുഖംപ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു; ശക്തമായി തിരിച്ചെത്തുക; കരോളിന മാരിന് സ്നേഹപൂർവം സിന്ധുവിന്റെ സന്ദേശം'

സ്പോർട്സ് ഡെസ്ക്

ടോക്യോ: പരിക്ക് കാരണം ടോക്യോ ഒളിംപിക്സിൽ നിന്ന് പിന്മാറേണ്ടി വന്ന നിലവിലെ ബാഡ്മിന്റൺ ജേതാവ് കരോളിന മാരിന് ആശ്വാസവാക്കുകളുമായി ഇന്ത്യയുടെ പി വി സിന്ധു. മരിന്റെ പരുക്ക് എത്രയും വേഗം പരുക്കു സുഖപ്പെട്ട് കളിക്കളത്തിൽ സജീവമാകട്ടെയെന്നു ട്വിറ്ററിൽ സിന്ധു പങ്കുവച്ച വിഡിയോ മെസേജിൽ പറയുന്നു.

കരോളിനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ഒളിംപിക്‌സിൽ അടക്കം ഒരുമിച്ചുള്ള പോരാട്ടങ്ങൾ മനോഹരമാണെന്നും സിന്ധു വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ റിയോ ഒളിംപിക്‌സിൽ വനിതാ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ സിന്ധുവിനെ പരാജയപ്പെടുത്തിയാണ് കരോലിന മരിൻ സ്വർണം നേടിയത്. ആദ്യ ഗെയിം നഷ്ടമായ ശേഷം തിരിച്ചുവന്ന മാരിൻ അവസാനം ഗെയിമിൽ ഒപ്പത്തിനൊപ്പം നീങ്ങിയ ശേഷം വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്വർണവുമായി മാരിൻ മടങ്ങിയപ്പോൾ സ്വർണത്തോളം തിളക്കമുള്ള വെള്ളിയുമായി സിന്ധു റിയോയിൽ തലയുയർത്തിപ്പിടിച്ചു നിന്നു.



ഇത്തവണയും വനിതാ സിംഗിൾസിൽ മെഡൽ സാധ്യതയുള്ളവരിൽ ഒന്നാമതു മരിനായിരുന്നു. ഒളിംപിക് വേദിയിൽ വീണ്ടുമൊരിക്കൽ കൂടെ ആ തീപാറും പോരാട്ടം കാത്തിരുന്നവർക്ക് നിരാശയുടെ വാർത്തകളെയുള്ളൂ. കാൽമുട്ടിന് പരിക്കേറ്റ മാരിൻ ഇത്തവണ ടോക്യോയിലേക്കില്ല. നിലവിലെ സ്വർണ മെഡൽ ജേതാവ് ഒളിംപിക്സിൽ നിന്ന് പിന്മാറിയപ്പോൾ വേദനിക്കുന്നവരിൽ കോർട്ടിലെ എതിരാളിയായ പി വി സിന്ധുവുമുണ്ട്.

 

സിന്ധുവിന്റെ വാക്കുകൾ

'ഹായി കരോളി, ഞാൻ പി വിയാണ്(പി വി സിന്ധു), താങ്കൾക്ക് പരിക്കേറ്റു എന്നറിഞ്ഞതിൽ സങ്കടമുണ്ട്. വേഗം സുഖംപ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു. ശക്തമായി തിരിച്ചെത്തുക. നമ്മളൊരുമിച്ച് ഫൈനൽ കളിച്ച അവസാന ഒളിംപിക്സ് ഓർക്കുന്നു. ഒരുമിച്ചുള്ള പോരാട്ടങ്ങൾ മനോഹരമാണ്. അത് ഞാൻ മിസ് ചെയ്യാൻ പോവുകയാണ്. നിങ്ങളെ മിസ് ചെയ്യും. ഒളിംപിക് ഗെയിമിൽ മിസ് ചെയ്യുമെങ്കിലും ഉടൻ കോർട്ടിൽ നേർക്കുനേർ വരാനാകും എന്ന് പ്രതീക്ഷിക്കുന്നു. വേഗം സുഖംപ്രാപിക്കൂ, തിരിച്ചുവരൂ. ഏറെ സ്നേഹം'.

ഈ വർഷം മികച്ച ഫോമിലായിരുന്ന കരോളിന മാരിൻ നാല് മേജർ ടൂർണമെന്റുകൾ വിജയിച്ചിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതായി മാരിൻ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് സൂപ്പർ താരം ടോക്യോ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കുന്നത്. അതേസമയം സ്വിറ്റ്‌സർലണ്ടിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് കിരീടമടക്കം നേടി വലിയ പ്രതീക്ഷയുമായാണ് സിന്ധു ഇത്തവണ ടോക്യോയിൽ എത്തുന്നത്.

കോവിഡ് പ്രതിസന്ധി കാരണം ടോക്യോയിൽ ഒളിംപിക്സ് നടക്കുമോ എന്ന കാര്യത്തിലെ ആശങ്കകൾ ഇപ്പോഴും തുടരുകയാണ്. ജൂലൈ 23നാണ് ഒളിംപിക്സ് ആരംഭിക്കേണ്ടത്. ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ജപ്പാനിൽ ശക്തമാണ്. ഒളിംപിക്സ് നടത്തിപ്പിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യ സ്പോൺസർ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഒളിംപിക്സ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ് ജപ്പാനും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP