Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയിൽ; ക്വാർട്ടറിൽ സിന്ധു തകർത്തത് തായ്ലൻഡിന്റെ നിച്ചോൺ ജിന്ദാപോളിനെ; സിന്ധുവും സൈനയും വിജയിച്ചാൽ കളമൊരുങ്ങുക ഇന്ത്യൻ ഫൈനലിന്; മെഡലുറപ്പിച്ച് ഇരുതാരങ്ങളും

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സൈനയ്ക്ക് പിന്നാലെ സിന്ധുവും സെമിയിൽ; ക്വാർട്ടറിൽ സിന്ധു തകർത്തത് തായ്ലൻഡിന്റെ നിച്ചോൺ ജിന്ദാപോളിനെ; സിന്ധുവും സൈനയും വിജയിച്ചാൽ കളമൊരുങ്ങുക ഇന്ത്യൻ ഫൈനലിന്; മെഡലുറപ്പിച്ച് ഇരുതാരങ്ങളും

സ്പോർട്സ് ഡെസ്‌ക്

ജക്കാർത്ത: സൈന നേവാളിന് പിന്നാലെ പി.വി സിന്ധുവും ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ സെമിഫൈനലിൽ. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയ സിന്ധു ലോക 11-ാം റാങ്കുകാരി തായ്ലൻഡിന്റെ നിച്ചോൺ ജിന്ദാപോളിനെയാണ് പരാജയപ്പെടുത്തിയത്. നേരത്തെ തായ്ലൻഡുകാരിയും ലോക നാലാം റാങ്കുകാരിയുമായ രചനോക് ഇന്തനോണിനെ പരാജയപ്പെടുത്തി സൈനയും സെമിയിലെത്തിയിരുന്നു. ഇതോടെ ബാഡ്മിന്റണിൽ ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു.

മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം 21-11ന് സിന്ധു നേടി. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന തായ്ലൻഡ് താരം 21-16ന് ഗെയിം വിജയിച്ച് മത്സരം നിർണായകമായ മൂന്നാം ഗെയിമിലെത്തിച്ചു. എന്നാൽ 22 മിനിറ്റിനുള്ളിൽ 21-14ന് മൂന്നാം ഗെയിമും സെമി ടിക്കറ്റും സിന്ധു നേടിയെടുത്തു.

യമാഗുച്ചി അകാനെയും ചെൻ യുഫേയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിന്ധു സെമിയിൽ നേരിടുക. ലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ്പെയിയുടെ തായ് സ്യൂയിങ്ങാണ് സൈനയുടെ എതിരാളി. ഇന്ത്യൻ താരങ്ങൾ സെമിയിൽ വിജയിച്ചാൽ സൈനയും സിന്ധുവും തമ്മിലുള്ള ഫൈനലിനാണ് ഏഷ്യൻ ഗെയിംസ് വേദിയാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP