Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്ട്രേലിയൻ എതിരാളിയെ ഇടിച്ചിട്ട് പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് സ്വർണം; ഇനി ലോക ചാമ്പ്യൻഷിപ്പും ഒളിംപിക്സും; മേരിയുടെ പഞ്ചിൽ വീണത് ഏപ്രിൽ ഫ്രാങ്ക്സ്  

ഓസ്ട്രേലിയൻ എതിരാളിയെ ഇടിച്ചിട്ട് പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് സ്വർണം; ഇനി ലോക ചാമ്പ്യൻഷിപ്പും ഒളിംപിക്സും; മേരിയുടെ പഞ്ചിൽ വീണത് ഏപ്രിൽ ഫ്രാങ്ക്സ്   

മറുനാടൻ ഡെസ്‌ക്‌

ഇൻഡൊനീഷ്യയിൽ നടന്ന 23-ാമത് പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് സ്വർണ മെഡൽ. 51 കിലോഗ്രാം വിഭാഗത്തിൽ ലാബുവാൻ ബജോയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്‌സിനെ തോൽപ്പിച്ചാണ് മേരി കോം സ്വർണം നേടിയത്. 5-0നാണ് 36കാരിയായ മേരിയുടെ നേട്ടം.മേരി കോമിനെ പ്രശംസിച്ച് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു അടക്കമുള്ളവർ രംഗത്തെത്തി. സ്വർണം നേടിയതിന്റെ സന്തോഷം ട്വിറ്ററിലൂടെ മേരി കോം ആരാധകരോട് പങ്കുവെച്ചു.

സെപ്റ്റംബർ ഏഴിന് ബോക്സിങ് ലോക ചാമ്പ്യൻഷിപ്പ് ആരംഭിക്കാനിരിക്കേ ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തുന്നതാണ് മേരി കോമിന്റെ നേട്ടം. മേയിൽ നടന്ന ഇന്ത്യ ഓപ്പൺ ബോക്സിങ് ടൂർണമെന്റിലും മേരി കോം തന്നെയായിരുന്നു ജേതാവ്.

സെപ്റ്റംബർ ഏഴ് മുതൽ 21 വരെ റഷ്യയിലാണ് ഇത്തവണത്തെ ലോക ചാമ്പ്യൻഷിപ്പ് നടക്കുക. ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടമുണ്ടാക്കാനായാൽ 2020ലെ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടാനാകും. മുൻപ് ആറ് തവണ ലോക ചാമ്പ്യനായ മേരി കോം ഒളിംപിക്സിൽ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP