Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കണ്ണൂരിൽ ആഞ്ഞുവീശി പാലക്കാടൻ കാറ്റ്; സംസ്ഥാന കായികോത്സവത്തിൽ എറകുളത്തെ മറികടന്ന് പാലക്കാട് കിരീടത്തിന് അരികിൽ; 2016 ന് ശേഷം കീരിടം കൈ എത്തി പിടിക്കുന്നത് ദീർഘദൂര, റിലേ ഇനങ്ങളിലെ മികവിൽ; മുന്നേറ്റത്തിൽ നിർണായകമായി കല്ലടി ബിഇഎം സ്‌കൂളുകളുടെ ഉശിരൻ പ്രകടനം

കണ്ണൂരിൽ ആഞ്ഞുവീശി പാലക്കാടൻ കാറ്റ്; സംസ്ഥാന കായികോത്സവത്തിൽ എറകുളത്തെ മറികടന്ന് പാലക്കാട് കിരീടത്തിന് അരികിൽ; 2016 ന് ശേഷം കീരിടം കൈ എത്തി പിടിക്കുന്നത് ദീർഘദൂര, റിലേ ഇനങ്ങളിലെ മികവിൽ; മുന്നേറ്റത്തിൽ നിർണായകമായി കല്ലടി ബിഇഎം സ്‌കൂളുകളുടെ ഉശിരൻ പ്രകടനം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. എറണാകുളത്തെ മറികടന്ന് പാലക്കാട് വീണ്ടും മുന്നിലെത്തി. ഇതോടെ പാലക്കാട് കിരീടം ഉറപ്പിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തെ പിന്നിലാക്കിയാണ് പാലക്കാടിന്റെ നേട്ടം. 2016നു ശേഷം ഇതാദ്യമായാണ് സ്‌കൂൾ കായികമേളയിൽ പാലക്കാട് കിരീടത്തിലേക്ക് അടുക്കുന്നത്.

ദീർഘദൂര, റിലേ ഇനങ്ങളിലെ മികവാണ് പാലക്കാടിനെ മുന്നിലെത്തിച്ചത്. കല്ലടി, ബിഇഎം സ്‌കൂളുകളുടെ പ്രകടനമാണ് പാലക്കാടിന്റെ മുന്നേറ്റത്തിൽ നിർണായകമായത്. നിലവിൽ പാലക്കാടിന് 166ഉം എറണാകുളത്തിന് 135ഉം പോയിന്റാണ് ഉള്ളത്.നടത്തത്തിൽ നന്ദനയും ഹാമർത്രോയിൽ ബ്ലെസി ദേവസ്യയും റെക്കോർഡിട്ടു. ചാന്ദിനിയും കെ പി സനികയും റിജോയും വാഗ്മയൂവും ഇരട്ട സ്വർണം സ്വന്തമാക്കി.

ജൂനിയർ ഗേൾസ് 1500 മീറ്ററിലാണ് കെ പി സനിക സ്വർണം കുറിച്ചത്. ഇന്നലെ 3000 മീറ്ററിലും സനിക സ്വർണം നേടിയിരുന്നു. കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയാണ്. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ജെ റിജോയ്യും സ്വർണം കൊയ്തു. 3000 മീറ്ററിലും റിജോയ് സ്വർണം നേടിയിരുന്നു.

സബ് ജൂനിയർ ബോയ്‌സ് ലോങ്ജംപിൽ വാഗ്മായൂമിന് സ്വർണം. ഇന്നലെ 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വിദ്യാർത്ഥിയാണ്.സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് ബിഇഎം എച്ച്എസ്എസിലെ ആർ കെ സൂര്യജിത്തിന് സ്വർണം. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് ബിഇഎം എച്ച്എസ്എസിലെ തന്നെ ആർ കെ വിശ്വജിത്ത് സ്വർണമണിഞ്ഞു.

സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിലെ നന്ദന ശിവദാസിന് റെക്കോർഡോടെയാണ് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളത്തിന്റെ ബ്ലെസി ദേവസ്യയും മീറ്റ് റെക്കോർഡോടെ സ്വർണം നേടി.

മൂന്നാം ദിനമായ ഇന്ന് ആകെ 34 ഇനങ്ങളിൽ ഫൈനൽ നടക്കും. 4ഃ 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ. സ്‌കൂൾ മീറ്റിൽ ഇന്ന് ഹാമർ ത്രോ മത്സരങ്ങൾ നടക്കും. പാലായിൽ ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോൺസൺ മരിച്ചതോടെ ഹാമർ മത്സരങ്ങൾ വലിയ ചർച്ചയായിരുന്നു. കണ്ണൂരിൽ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് മത്സരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP