Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിക്കിനിക്ക് അനുയോജ്യമായ ബോട്ടം ധരിച്ചില്ല; നോർവെ വനിതാ ബീച്ച് ഹാൻഡ്‌ബോൾ ടീമിന് പിഴയിട്ട് യൂറോപ്യൻ ബീച്ച് ഹാൻഡ് ബോൾ അസോസിയേഷൻ; അസോസിയേഷന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; പിഴ താൻ അടക്കാമെന്ന പ്രതികരണവുമായി പോപ് ഗായിക പിങ്ക് രംഗത്ത്

ബിക്കിനിക്ക് അനുയോജ്യമായ ബോട്ടം ധരിച്ചില്ല;  നോർവെ വനിതാ ബീച്ച് ഹാൻഡ്‌ബോൾ ടീമിന് പിഴയിട്ട് യൂറോപ്യൻ ബീച്ച് ഹാൻഡ് ബോൾ അസോസിയേഷൻ;  അസോസിയേഷന്റെ നടപടിയിൽ വ്യാപക പ്രതിഷേധം;  പിഴ താൻ അടക്കാമെന്ന പ്രതികരണവുമായി പോപ് ഗായിക പിങ്ക് രംഗത്ത്

സ്പോർട്സ് ഡെസ്ക്

ഓസ്ലോ: ചില മത്സരങ്ങളിലെ വനിതാ താരങ്ങളുടെ വസ്ത്രധാരണ രീതി എന്നും ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. താരങ്ങളുടെ ശരീരത്തിന്റെ നല്ലൊരു ഭാഗവും പ്രദർശിപ്പിച്ചുകൊണ്ടുള്ള വസ്ത്രങ്ങളാണ് ബിച്ച് ഗെയിംസുകൾക്ക് പൊതുവേ ഉപയോഗിക്കുന്നത്.എന്നാൽഇപ്പോൾ ഇത്തരം മേനിപ്രദർശനത്തിന് എതിരെ വനിതാ താരങ്ങൾ തന്നെ രംഗത്തെത്തുകയാണ്.കളിക്കളത്തിൽ പുരുഷന്മാരുടെതിന് സമാനമായ മാന്യമായ വസ്ത്രം തന്നെയാണ് വനിതാ താരങ്ങളും ലക്ഷ്യം വെക്കുന്നത്.ഇതിനെച്ചൊല്ലിയുള്ള ചർച്ചകളും കായിക രംഗത്ത് സജീവമാണ്.

സമാനതീരിയിലുള്ള നീക്കത്തിനെതതിരെ പിഴയിട്ട അധികൃതരുടെ നടപടിയാണ് ഇപ്പോൾ വിമർശനത്തിന് വഴിവെക്കുന്നത്.ബിക്കിനി ബോട്ടം ധരിക്കാത്തതിന്റെ പേരിൽ നോർവേ വനിതാ ബീച്ച് ഹാൻഡ് ബോൾ ടീമിന് പിഴയിട്ട അധികൃതരുടെ നടപടിയാണ് ചർച്ചകൾക്ക് വഴിവച്ചത്. ബൾഗേറിയയിൽ നടന്ന യൂറോപ്യൻ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്പെയിനിനെതിരെയുള്ള മത്സരത്തിലാണ് ബിക്കിനി ബോട്ടത്തിന് പകരം പുരുഷന്മാരെ പോലെ ഷോർട്സ് ധരിച്ച് നോർവീജിയൻ ടീം കളത്തിലിറങ്ങിയത്. വനിതാ ടീം ഷോർട്സ് ധരിക്കുന്നത് അത്ലറ്റ് യൂണിഫോം നിയമത്തിന് എതിരാണ് എന്നാണ് ഹാൻഡ്ബോൾ ഫെഡറേഷൻ പറയുന്നത്.'അനുചിത വസ്ത്രധാരണത്തിന്റെ' പേരിൽ 1500 യൂറോയാണ് നോർവീജിയൻ ടീമിന് അസോസിയേഷൻ കഴിഞ്ഞയാഴ്ച പിഴയിട്ടിരുന്നത്.

എന്നാൽ പിഴയിട്ട യൂറോപ്യൻ ബീച്ച് ഹാൻഡ് ബോൾ അസോസിയേഷന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശമുയർന്നിരിക്കുകയാണ്. പിഴ താൻ അടച്ചോളാമെന്ന് യുഎസ് പോപ് ഗായിക പിങ്ക് തുറന്നടിച്ചു. 'യൂണിഫോമിലെ ലൈംഗികച്ചട്ടങ്ങൾക്കെതിരെ പ്രതിഷേധിച്ച നോർവീജിയൻ വനിതാ ബീച്ച് ഹാൻഡ് ബോൾ ടീമിനെയോർത്ത് ഞാൻ അഭിമാനിക്കുന്നു. വനിതകളേ, അഭിവാദ്യങ്ങൾ. നിങ്ങളുടെ പിഴ അടക്കുന്നതിൽ സന്തോഷം. ഇതു തുടരൂ' -എന്നാണ് പിങ്കിന്റെ ട്വീറ്റ്.

നിയമം അങ്ങേയറ്റം നിന്ദ്യമാണ് എന്നാണ് നോർവേ സാംസ്‌കാരിക മന്ത്രി ആബിദ് രാജ പ്രതികരിച്ചത്. വനിതാ കായികതാരങ്ങളെ ലൈംഗികവത്കരിക്കുന്നത് നിർത്തണമെന്ന് മുൻ ടെന്നിസ് താരം ബില്ലി ജീൻ കിങ്ങും ആവശ്യപ്പെട്ടു.ഇതിനുപുറമെ വസ്ത്രവിവാദം ഒളിംപിക്സ് വേദിയിലും ചർച്ചയായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജർമൻ വനിതാ ജിംനാസ്റ്റുകൾ സ്വിംസ്യൂട്ട് മാതൃകയിലുള്ള ബിക്കിനി കട്ട് ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന ശരീരം മുഴുവൻ മറയുന്ന വേഷമായ യൂണിറ്റാർഡ് ധരിച്ചാണ് എത്തിയത്. എലിസബത്ത് സീത്സ്, കിം ബുയി, പൗളിൻ ഷഫർ, സാറ വോസ് എന്നിവരാണ് യൂണിട്രാഡ് അണിഞ്ഞ് മത്സരത്തിൽ പങ്കെടുത്തത്.

പുതുതലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം സാറ വോസ് പറഞ്ഞു. ഞങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് എന്ന് ഒളിമ്പിക്സിനെിത്തിയ ടീമംഗം പൗലീൻ ഷഫർ പ്രതികരിച്ചു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാവണം. ഇത് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഷഫർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP