Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ; നാലാം ദിനം നേടിയത് ഏഴ് മെഡലുകൾ; വുഷുവിന് പിന്നാലെ ടെന്നീസിലും മെഡലുറപ്പിച്ച് മുന്നേറ്റം; 22 മെഡലുകളുമായി ഇന്ത്യ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത്

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ; നാലാം ദിനം നേടിയത് ഏഴ് മെഡലുകൾ; വുഷുവിന് പിന്നാലെ ടെന്നീസിലും മെഡലുറപ്പിച്ച് മുന്നേറ്റം; 22 മെഡലുകളുമായി ഇന്ത്യ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ നാലാം ദിനവും ഇന്ത്യയുടെ മെഡൽ വേട്ട. വുഷുവിന് പിന്നാലെ ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചു. ഏഷ്യൻ ഗെയിംസ് നാലാം ദിനം മാത്രം ഇന്ത്യ അക്കൗണ്ടിലെത്തിച്ചത് ഏഴ് മെഡലുകളാണ്. രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും. 22 മെഡലുകളുമായി ഇന്ത്യ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തെത്തി. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സകേത് മൈനേനി സഖ്യം സെമിയിൽ പ്രവേശിച്ചു. ചൈനീസ് സഖ്യത്തേയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 6-1,7-6

വനിതകളുടെ വുഷു 60 കിലോഗ്രാം വിഭാഗത്തിൽ റോഷിബിനാ ദേവി വെള്ളി മെഡൽ ഉറപ്പിച്ചു. സെമിയിൽ വിയറ്റ്നാമിന്റെ നുയൻ തി തുവിനേയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 2-0. വനിതകളുടെ ബോക്സിങ് 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ നിഖാത് സരീൻ ക്വാർട്ടറിലെത്തി. കൊറിയയുടെ കൊറോങ് ബാകിനെ 5-0 എന്ന സ്‌കോറിനാണ് സരീൻ തോൽപ്പിച്ചത്.

ഹൗങ്ചൗവിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽനേട്ടം പന്ത്രണ്ടായി ഉയർന്നു. 2018 ഏഷ്യൻ ഗെയിംസിൽ നേടിയ ഒമ്പത് മെഡലുകളുടെ റെക്കോഡ് ഇന്ത്യ മറികടന്നു.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത വിഭാഗത്തിൽ ലോക റെക്കോഡോടെ സിഫ്റ്റ് കൗർ സംറ, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം എന്നിവരാണ് നാലാം ദിനം സ്വർണത്തിലേക്ക് ഷൂട്ട് ചെയ്തത്. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ ഇഷ സിങ്ങ്, പുരുഷന്മാരുടെ വ്യക്തിഗത സ്‌കീറ്റിൽ അനന്ത് ജീത്ത് സിങ് നരൂക്ക, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വനിതാ ടീം എന്നിവർ വെള്ളി കഴുത്തിലണിഞ്ഞു. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത വിഭാഗത്തിൽ ഇഷി ഛൗക്‌സേയും പുരുഷന്മാരുടെ സ്‌കീറ്റ് ടീമും വെങ്കലവും സ്വന്തമാക്കി.

നാലാം ദിനം സെയ്ലിങ്ങിലാണ് ഇന്ത്യ മറ്റൊരു മെഡൽ നേടിയത്. പുരുഷന്മാരുടെ DINGHY-ILCA7 വിഭാഗത്തിൽ വിഷ്ണു ശരവണൻ വെങ്കലം കഴുത്തിലണിഞ്ഞു. ഇതോടെ 22 മെഡലുകളുമായി ഇന്ത്യ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP