ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് വേദികൾ ഉണരുന്നു; പുരുഷന്മാരുടെ ഫുട്ബോളിൽ ഇന്ത്യ ഇന്ന് ചൈനയ്ക്കെതിരേ; വോളിയിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ആദ്യമത്സരം കംബോഡിയക്കെതിരേ

സ്പോർട്സ് ഡെസ്ക്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് വേദികളിൽ ഇന്നു മുതൽ ആവേശത്തിന്റെ ആരവം ഉയരും. ഹാങ്ചൗ സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ തുടങ്ങുന്ന പുരുഷന്മാരുടെ ഫുട്ബോളിൽ ചൊവ്വാഴ്ച ഇന്ത്യയും മത്സരിക്കാനിറങ്ങും. രാഷ്ട്രീയവൈരം നിഴലിടുന്ന പോരാട്ടത്തിൽ ആതിഥേയരായ ചൈനയാണ് എതിരാളി. ലോകജനസംഖ്യയുടെ വലിയൊരുവിഭാഗം ജനങ്ങൾ കാത്തിരിക്കുന്ന പോരാട്ടം ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിന് തുടങ്ങും. വോളിയിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ആദ്യമത്സരം ചൊവ്വാഴ്ച കംബോഡിയക്കെതിരേ.
കോവിഡ് കാരണം ഒരുവർഷം നീട്ടിവെച്ച 19-ാം ഏഷ്യൻ ഗെയിംസിന് ഔദ്യോഗികമായി തിരശ്ശീല ഉയരുന്നത് ശനിയാഴ്ചയാണ്. എങ്കിലും ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് വേദികൾ സജീവമാകുന്നതോടെ ഏഷ്യയുടെ കായികഹൃദയം ഇന്നുമുതൽ ഹാങ്ചൗവിൽ സ്പന്ദിച്ചുതുടങ്ങും.
വനിതാഫുട്ബോൾ മത്സരം 21-ന് തുടങ്ങും. റാങ്കിങ്ങിൽ മുകളിലുള്ള ചൈനീസ് തായ്പെയ്, തായ്ലാൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബി.യിലാണ് ഇന്ത്യ. 21-ന് ചൈനീസ് തായ്പേയ്ക്കെതിരേയാണ് ആദ്യമത്സരം. 24-ന് തായ്ലാൻഡിനെ നേരിടും. വനിതകളുടെ ക്രിക്കറ്റും ചൊവ്വാഴ്ച തുടങ്ങും. പ്രാഥമികറൗണ്ടിൽ ചൊവ്വാഴ്ച ഇൻഡൊനീഷ്യ മംഗോളിയയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം 21-ന്. നേരിട്ട് ക്വാർട്ടറിലേക്ക് ബൈലഭിച്ച പുരുഷടീമിന്റെ ആദ്യമത്സരം ഒക്ടോബർ മൂന്നിനാണ്.
സമ്മർദത്തിനൊടുവിലാണ് കേന്ദ്ര കായികമന്ത്രാലയം ഇന്ത്യൻ ഫുട്ബോൾ ടീമിന് യാത്രാനുമതി നൽകിയത്. ഇതിനുപിന്നാലെ ദേശീയ ഫുട്ബോൾ ഫെഡറേഷൻ 22 അംഗ ടീമിന്റെ പട്ടിക തയ്യാറാക്കിയെങ്കിലും ഇതിൽ 13 കളിക്കാരെ വിട്ടുകൊടുക്കാൻ ക്ലബ്ബുകൾ തയ്യാറാവാതിരുന്നതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. അവസാനനിമിഷം സന്ദേശ് ജിംഗനെ വിട്ടുകിട്ടിയതാണ് ഏക ആശ്വാസം.
1951, 62 ഏഷ്യാഡുകളിൽ ഫുട്ബോളിൽ ചാമ്പ്യന്മാരായ ഇന്ത്യ അത്യന്തം നാടകീയമായാണ് ഇക്കുറി ചൈനയിലെത്തുന്നത്. പതിനൊന്നാം മണിക്കൂർവരെ സർക്കാരിനോടും ക്ലബ്ബുകളോടും കലഹിച്ച് ആളെണ്ണമൊപ്പിച്ച് ടീം ചൈനയിലെത്തിയത് മത്സരത്തിന്റെ തലേദിവസം. 22 അംഗ ടീമിലെ അഞ്ചുപേർക്ക് ടീമിനൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല.
ബാക്കിയുള്ള കളിക്കാരും കോച്ചും ആദ്യമായി തമ്മിൽ കണ്ടതാവട്ടെ ഞായറാഴ്ച സന്ധ്യയ്ക്ക് ന്യൂഡൽഹി വിമാനത്താവളത്തിൽ. തന്ത്രങ്ങൾ മെനഞ്ഞത് ആകാശത്തുവെച്ചും. വിമാനത്താവളത്തിലെ കാത്തിരിപ്പും ഹോട്ടൽ കിട്ടാതെ സ്പായിലെ ചെറിയ മയക്കവും കഴിഞ്ഞുള്ള യാത്ര തിങ്കളാഴ്ച വൈകീട്ടാണ് ഹാങ്ചൗവിൽ അവസാനിച്ചത്. കൃത്യം 24-ാം മണിക്കൂറിൽ ആദ്യ മത്സരവും. ആറുമാസമായി പരിശീലനം നടത്തുന്ന ചൈനയ്ക്കെതിരേ ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത് ഒരൊറ്റ ദിവസംപോലും പരിശീലനം നടത്താതെ.
ഫുട്ബോളിലെ ആശയക്കുഴപ്പത്തിലുമുള്ള നീരസം കോച്ച് ഇഗോർ സ്റ്റിമാച്ചും ക്യാപ്റ്റൻ സുനിൽ ഛേത്രിയും മറച്ചുവെച്ചില്ല. ടീമിനെ അവസാനനിമിഷം തട്ടിക്കൂട്ടേണ്ടിവന്നതിൽ ക്ലബ്ബുകളോടും ഐ.എസ്.എൽ. സംഘാടകരോടും പരസ്യമായി പൊട്ടിത്തെറിച്ചാണ് സ്റ്റിമാച്ച് വിമാനം കയറിയത്. 'നല്ല ടീം ഒരുക്കുന്നത് ചിലർ തടസ്സപ്പെടുത്തി. ഇതിലുംഭേദം ഐ ലീഗിലെ കളിക്കാരെവെച്ച് ടീമുണ്ടാക്കി അവരെ പത്തുമാസം പരിശീലിപ്പിക്കുകയായിരുന്നു. ചോദിച്ചത് ഒരുമാസത്തെ ക്യാമ്പ്. ഒരു ടീമിനെ കിട്ടിയതുതന്നെ ഭാഗ്യം' - സ്റ്റിമാച്ച് പറഞ്ഞു.
രോഷമുണ്ടെങ്കിലും ആശ വെടിഞ്ഞിട്ടില്ല കോച്ച് സ്റ്റിമാച്ച്. നല്ല പോരാട്ടം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് പറഞ്ഞു. ജിംഗനും ഛേത്രിയുമൊക്കെ ഉണ്ടെങ്കിലും കെ.പി. രാഹുൽ, രോഹിത് ഡാനു, അങ്കിത് ജാദവ് തുടങ്ങിയ യുവതാരങ്ങളുടെ കോർട്ടിലാണ് പന്ത്. സീനിയർ താരങ്ങളുടെ സാന്നിധ്യം ഇവിടെ നിർണായകമാകും. ജിംഗനും ഛേത്രിയും ആക്രമണവും പ്രതിരോധവും കരുത്തുറ്റതാക്കുമെങ്കിലും മധ്യനിരയിൽ ആശങ്കയുണ്ട്.
80-ാം റാങ്കുകാരായ ചൈനയെ തോൽപ്പിച്ചുതുടങ്ങുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞമാസംവരെ സ്റ്റിമാച്ച് പറഞ്ഞിരുന്നു. എന്നാലിപ്പോൾ അങ്ങനെയൊരു അത്യാഗ്രഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ റാങ്കിങ്ങിൽ താഴെയുള്ള ബംഗ്ലാദേശിനും മ്യാന്മാറിനുമെതിരായ മത്സരങ്ങളെക്കുറിച്ചേ കോച്ചും ടീമും ചിന്തിക്കുന്നുണ്ടാകൂ. ബംഗ്ലാദേശിനെതിരായ മത്സരം 21-നാണ്. മ്യാന്മാറിനെതിരായ മത്സരം 24-നും. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാൽ അടുത്ത റൗണ്ടിലെത്താം.
വിജയസാധ്യത കുറഞ്ഞ ആദ്യമത്സരത്തിൽ ഛേത്രിയെയും ജിംഗനെയും പുറത്തിരുത്തിയേക്കുമെന്ന് കോച്ച് സൂചിപ്പിച്ചു. ഏഷ്യൻ ഗെയിംസിലെ തുടർന്നുള്ള മത്സരങ്ങളും ക്ലബ്ബുകളോടുള്ള ബാധ്യതയും മാത്രമല്ല, വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാമത്സരവും മുന്നിൽ കാണേണ്ടതുണ്ട് സ്റ്റിമാച്ചിന്. എന്നാൽ, വിസാവിഷയത്തിൽ കുടുങ്ങി പ്രതിരോധക്കാരായ ചിങ്ലെൻസനസിങ്ങ്, ലാൽചുങ്നുംഗ, അങ്കിദ് ജാദവ്, നരേന്ദ്ര ഗഹ്ലോത്ത്, ഗുർകീരാത്ത് സിങ് എന്നിവർക്ക് ഹാങ്ചൗവിലെത്താൻ കഴിയാത്തത് പ്രതിസന്ധിയാണ്. പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ചൈന ആറുമാസമായി സെർബിയൻ കോച്ച് ദേജാ യുർയേവിച്ചിയുടെ കീഴിൽ ഒരുക്കത്തിലാണ്. ദേശീയടീമിലെ അംഗങ്ങളും ചൈനീസ് സൂപ്പർലീഗിലെ ഒട്ടേറെ താരങ്ങൾ ടീമിലുണ്ട്.
Stories you may Like
- കാൽപന്തുകളിയുടെ മഹോത്സവം; വരവേൽക്കാൻ ഖത്തർ
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ പുരുഷ, വനിതാ ടീമുകളെ പ്രഖ്യാപിച്ചു
- ഇന്ത്യൻ ഫുട്ബോൾ ടീമുകൾ ഏഷ്യൻ ഗെയിംസിൽ കളിക്കും
- അരുണാചലിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ചൈന വീസ നിഷേധിച്ചു; പ്രതിഷേധിച്ച് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- പാർലമെന്റിൽ ട്രുഡോയുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല; സഹായിച്ചത് ഖലിസ്ഥാൻ വാദി ജഗ്മീത് സിങ്ങിന്റെ പാർട്ടി; സിഖ് തീവ്രവാദത്തിനെതിരെ നടപടിയെടുത്താൽ സർക്കാർ നിലംപൊത്തും; അഭിപ്രായ സർവേകളിലും ഭരണപക്ഷം പിന്നിൽ; കാനഡയിൽ നടക്കുന്നതും വോട്ട്ബാങ്ക് പൊളിറ്റിക്സ്
- 'ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല'; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- കോഴിക്കോട് കോടഞ്ചേരി വില്ലേജിലെ മർകസ് നോളജ് സിറ്റി നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ; 20 കെട്ടിടങ്ങൾ പണിതത് അനധികൃതമായി ബിനാമി പേരുകളിൽ; വിമർശനവുമായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്
- ഇഡി ഓഫീസിൽ ഉള്ളത് 24 ഓളം സിസി ടിവി ക്യാമറകൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന ആരോപണം തള്ളി മുഖ്യസാക്ഷി; ആരെയും മർദ്ദിക്കുന്നത് കണ്ടില്ലെന്നും ജിജോർ
- 'കുറച്ചു കാലത്തേക്ക് കൂടി വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്; നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും'; സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കുമോ?
- സെഞ്ചുറി കൂട്ടുകെട്ടുമായി അടിത്തറയിട്ട് ഗെയ്കവാദ് - ഗിൽ സഖ്യം; ജയമുറപ്പിച്ച അർധ സെഞ്ചുറികളുമായി സൂര്യകുമാറും കെ എൽ രാഹുലും; ഓസീസിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ചുവിക്കറ്റ് ജയം
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ശിവശക്തി പോയിന്റിൽ ലാൻഡറും റോവറും ഉറക്കം തുടരുന്നു; ഉണർത്താനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി; കൊടുംതണുപ്പിൽ കഴിയുന്ന വിക്രമും പ്രഗ്യാനും ഉണർന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ് കൂടുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ
- കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- 'ജീവിതം മടുത്തു.. കടത്തിന് മേൽ കടം കയറി.. ആരും സഹായിച്ചില്ല; അമ്മ വിഷമിക്കരുത്, മരണാനന്തര ചടങ്ങുകൾക്ക് ആരിൽ നിന്നും പണം വാങ്ങരുത്'; കടമക്കുടിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍