Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ: ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ പുറത്തായി

തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ: ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ പുറത്തായി

സ്പോർട്സ് ഡെസ്ക്

ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സെമയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ യുവതാരം ലക്ഷ്യ സെൻ പുറത്ത്. പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ലക്ഷ്യ തായ്ലൻഡിന്റെ കുൻലവുട് വിറ്റിഡ്സാണിനോടാണ് തോറ്റത്.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെൻ കീഴടങ്ങിയത്. ആദ്യ ഗെയിം അനായാസം നേടിയ ലക്ഷ്യയ്ക്ക് പിന്നീടുള്ള രണ്ട് ഗെയിമുകളിൽ ഫോം കണ്ടെത്താനായില്ല. സ്‌കോർ: 21-13, 21-17, 21-13. വിറ്റിഡ്സാണിനെതിരേ ലക്ഷ്യയുടെ അഞ്ചാം തോൽവിയാണിത്. ഇതുവരെ എട്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണ മാത്രമാണ് ഇന്ത്യൻ താരത്തിന് വിജയം നേടാനായത്.

ഇതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. മറ്റൊരു സെമി ഫൈനലിൽ ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവിനെ തകർത്ത് ഹോങ് കോങ്ങിന്റെ ലീ ചെയുക് യു ഫൈനലിലെത്തി. ഫൈനലിൽ ലീയും വിറ്റിഡ്സാണും ഏറ്റുമുട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP