Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്: വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിനയ്ക്ക് സ്വർണം; ഇന്ത്യയ്ക്ക് മൂന്നാം സ്വർണ മെഡൽ നേട്ടം

ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്: വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിനയ്ക്ക് സ്വർണം; ഇന്ത്യയ്ക്ക് മൂന്നാം സ്വർണ മെഡൽ നേട്ടം

സ്പോർട്സ് ഡെസ്ക്

അമ്മാൻ: ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് 2022ൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബൊർഗൊഹെയ്‌ന് സ്വർണ മെഡൽ നേട്ടം.

ഫൈനലിൽ ഉസ്‌ബെക്കിസ്ഥാന്റെ റുസ്‌മെറ്റോവ സോഖിബയെ പരാജയപ്പെടുത്തിയാണ് ലവ്ലിനയുടെ നേട്ടം. 2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പിങ്കി റാണി മാത്രമാണ് നേരത്തെ ഈ വിഭാഗത്തിൽ സ്വർണം നേടിയത്.

5:0 എന്ന സ്‌കോറിനാണ് ഉസ്ബെക്കിസ്ഥാൻ താരത്തെ ലവ്ലിന തോൽപ്പിച്ചത്. 75 കിലോഗ്രാം വിഭാഗത്തിൽ ആദ്യമായാണ് ലവ്ലിന മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും ലവ്‌ലിന വെങ്കല മെഡൽ നേടയിരുന്നു.

ലവ്‌ലീനയെ കൂടാതെ പർവീൻ ഹൂദ (63 കി.ഗ്രാം), സവീതി (81 കി.ഗ്രാം) എന്നിവരും ബോക്‌സിംഗിൽ സ്വർണം നേടിയിട്ടുണ്ട്. 52 കിലോ ഗ്രാം വിഭാഗത്തിൽ മിനാക്ഷിക്ക് വെള്ളി മെഡലും ലഭിച്ചു. ഇത്തവണത്തെ എഡിഷനിൽ ഇന്ത്യയ്ക്ക് മൂന്ന് സ്വർണ മെഡലുകളാണ് ലഭിച്ചത്. ജോർദാനിന്റെ തലസ്ഥാന നഗരമായ അമ്മാനിലാണ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP