Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഹോക്കി ലോകകപ്പ് ജനുവരി 13 മുതൽ; ഇന്ത്യയുടെ ആദ്യമത്സരത്തിൽ എതിരാളി സ്‌പെയിൻ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഹോക്കി ലോകകപ്പ് ജനുവരി 13 മുതൽ; ഇന്ത്യയുടെ ആദ്യമത്സരത്തിൽ എതിരാളി സ്‌പെയിൻ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്ത്. ലോകകപ്പ് ജനുവരി 13 ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യമത്സരത്തിൽ സ്പെയിനാണ് എതിരാളി. റൂർക്കേലയിലെ ബിസ്ര മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ സ്പെയിൻ, ഇംഗ്ലണ്ട്, വെയ്ൽസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിലുള്ളത്. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയർ വെയ്ൽസിനെ നേരിടും.

ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ജനുവരി 13 ന് 2016 ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ അർജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 44 മത്സരങ്ങളാണുള്ളത്. ഫൈനൽ ജനുവരി 29 നാണ് നടക്കുക. ഭുവനേശ്വറാണ് ഫൈനലിന് വേദിയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP