Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം; നിലവിലെ യൂറോപ്യൻ ചാമ്പ്യൻ സ്വീഡന്റെ എമ്മ മാമ്‌ഗ്രെനെ മലർത്തിയടിച്ച് ചരിത്രനേട്ടത്തിൽ; ചാമ്പ്യൻഷിപ്പിൽ ഒന്നിലേറെ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം

ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം; നിലവിലെ യൂറോപ്യൻ ചാമ്പ്യൻ സ്വീഡന്റെ എമ്മ മാമ്‌ഗ്രെനെ മലർത്തിയടിച്ച് ചരിത്രനേട്ടത്തിൽ; ചാമ്പ്യൻഷിപ്പിൽ ഒന്നിലേറെ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം

സ്പോർട്സ് ഡെസ്ക്

ബെൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോ ഗ്രാം ഫ്രീ സ്‌റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം. ലോക ചാമ്പ്യൻഷിപ്പിലെ ഫോഗട്ടിന്റെ രണ്ടാം മെഡലാണിത്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലേറെ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം കൂടിയാണ് വിനേഷ് ഫോഗട്ട്.

വെങ്കല മെഡൽ പോരാട്ടത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻ സ്വീഡന്റെ എമ്മ മാമ്‌ഗ്രെനെ മലർത്തിയടിച്ചാണ്(സ്‌കോർ-8-0) വിനേഷ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിനിടെ കാൽമുട്ടിലെ പരിക്കും വേദനയും വിനേഷിനെ അലട്ടിയിരുന്നു. മത്സരത്തിനിടക്ക് വേദന കടിച്ചമർത്തി വിനേഷ് മുട്ടിൽ കൈയമർത്തിയിരുന്നത് ആശങ്ക സമ്മാനിച്ചുവെങ്കിലും പോരാട്ടവീര്യം കൈവിടാതെ എതിരാളിയെ വീഴ്‌ത്തി വിനേഷ് വെങ്കലത്തിളക്കം സമ്മാനിച്ചു.

സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് വിനേഷ് ഇന്ന് സ്വന്തമാക്കിയത്. 2019ലും ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള വിനേഷ് ഫോഗട്ട് ആദ്യ റൗണ്ടിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് മംഗോളിയയുടെ ഖുലാൻ ബത്കുയാഗിനോട് ഏകപക്ഷീയമായി(7 - 0) തോറ്റത് ആരാധകരെ ഞെട്ടിച്ചിരുന്നു.

എന്നാൽ വിനേഷിനെ തോൽപ്പിച്ച താരം ഫൈനലിലേക്ക് മുന്നേറിയതിനാൽ റെപ്പഷാഗ് റൗണ്ടിൽ മത്സരിച്ചാണ് വിനേഷ് വെങ്കല മെഡൽ പോരാട്ടത്തിന് അർഹത നേടിയത്. 2019ലും വിനേഷ് വെങ്കലം നേടിയിരുന്നു.

50 കിലോ ഗ്രാം ഗുസ്തിയിൽ 2018ലെ ഏഷ്യൻ ഗെയിംസിലും 2014, 2018, 2022 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസുകളിൽ തുടർച്ചയായി സ്വർണം നേടിയിട്ടുള്ള വിനേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരവും അർജ്ജുന പുരസ്‌കാരവും നൽകി 2020ൽ രാജ്യം ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP