Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് വെങ്കലം; സെമിയിൽ പരാജയപ്പെട്ടത് മലേഷ്യൻ സഖ്യത്തോട്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് വെങ്കലം; സെമിയിൽ പരാജയപ്പെട്ടത് മലേഷ്യൻ സഖ്യത്തോട്

സ്പോർട്സ് ഡെസ്ക്

ടോക്കിയോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് വെങ്കലം. സെമിയിൽ മലേഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. മലേഷ്യയുടെ ആരോൺ ചിയ - വൂയി യിക് സോ സഖ്യമാണ് സെമിയിൽ ഇന്ത്യൻ ജോഡിയെ തോൽപ്പിച്ചത്. ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ച സഖ്യത്തിന് പക്ഷേ ലോക ചാമ്പ്യൻഷിപ്പ് സെമിയിൽ കാലിടറുകയായിരുന്നു. സ്‌കോർ: 20-22, 21-18, 21-16.

വെള്ളിയാഴ്ച നടന്ന ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ ജപ്പാന്റെ തകുരോ ഹോകി-യൂഗോ കൊബായാഷി കൂട്ടുകെട്ടിനെ അട്ടിമറിച്ചതോടെ ഇരുവരും മെഡൽ ഉറപ്പാക്കിയിരുന്നു. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡലാണിത്. പുരുഷ ഡബിൾസ് സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ജോഡി എന്ന നേട്ടത്തിൽ ചിരാഗ് ഷെട്ടിയും സാത്വിക്രാജ് രങ്കിറെഡ്ഡിയും നേരത്തെ ഇടംപിടിച്ചിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ ഡബിൾസ് വിഭാഗത്തിൽ ജ്വാല ഗുട്ടയ്ക്കും അശ്വിനി പൊന്നപ്പയ്ക്കും ശേഷം ഒരു ഒരു ഇന്ത്യൻ സഖ്യം മെഡൽ നേടുന്നത് ഇതാദ്യമാണ്. 2011ൽ വനിതാ ഡബിൾസിൽ ഇരുവരും വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ 13-ാം മെഡൽ കൂടിയാണിത്.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയുടെ ജൈത്രയാത്രക്ക് ഇന്നലെ അന്ത്യമായിരുന്നു. ക്വാർട്ടറിൽ ചൈനയുടെ ജുൻപെങ്ങിനോട് മലയാളി താരം പൊരുതി തോറ്റു. 21-19, 6-21, 18-21 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ തോൽവി. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം കെന്റോ മൊമോട്ടയെ അട്ടിമറിച്ച് കുതിച്ച എച്ച് എസ് പ്രണോയി പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്‌ത്തിയാണ് ക്വാർട്ടറിലെത്തിയത്.

മലയാളി താരം എച്ച് എസ് പ്രണോയിക്ക് മോശമല്ലാത്ത വർഷമാണ് 2022. മാർച്ചിൽ സ്വിസ് ഓപ്പണർ സൂപ്പർ 300 ഫൈനലിലെത്തിയ പ്രണോയി തോമസ് കപ്പിൽ ആദ്യമായി ഇന്ത്യ കപ്പുയർത്തിയപ്പോൾ നിർണായകമായിരുന്നു. ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000ലും സ്വപ്ന കുതിപ്പ് തുടർന്ന താരം സെമിയിലെത്തിയതും ഈ വർഷം ശ്രദ്ധേയമായി. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ എച്ച് എസ് പ്രണോയിക്ക് പുറമെ മലയാളിയായി എം ആർ അർജുനും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP