Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ലോകകപ്പ് നിലനിർത്താനെത്തിയ ന്യൂസിലാൻഡിന് ഇംഗ്ലണ്ടിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; യോക്കഹാമയിലെ സെമിയിൽ ഓൾ ബ്ലാക്‌സിനെ ത്രീ ലയൺസ് വീഴ്‌ത്തിയത് 19-7ന്; 2007ന് ശേഷം റഗ്‌ബി ലോകകപ്പിൽ കീവികൾ തോൽക്കുന്നത് ആദ്യമായി; ഫൈനലിൽ എതിരാളികൾ വെയിൽസ് സൗത്താഫ്രിക്ക മത്സരത്തിലെ വിജയികൾ

ലോകകപ്പ് നിലനിർത്താനെത്തിയ ന്യൂസിലാൻഡിന് ഇംഗ്ലണ്ടിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; യോക്കഹാമയിലെ സെമിയിൽ ഓൾ ബ്ലാക്‌സിനെ ത്രീ ലയൺസ് വീഴ്‌ത്തിയത് 19-7ന്; 2007ന് ശേഷം റഗ്‌ബി ലോകകപ്പിൽ കീവികൾ തോൽക്കുന്നത് ആദ്യമായി; ഫൈനലിൽ എതിരാളികൾ വെയിൽസ് സൗത്താഫ്രിക്ക മത്സരത്തിലെ വിജയികൾ

സ്പോർട്സ് ഡെസ്‌ക്

യോക്കഹാമ: വീണ്ടും ന്യൂസിലാൻഡ് ആരാധകരെ കരയിച്ച് ഇംഗ്ലണ്ട്. ഇത്തവണ സംഭവം ക്രിക്കറ്റ് ലോകകപ്പിൽ അല്ല മറിച്ച് ന്യൂസിലാൻഡുകാർക്ക് ക്രിക്കറ്റിനെക്കാൾ പ്രിയമുള്ള റഗ്‌ബിയിലാണ്. ജപ്പാനിൽ നടക്കുന്ന ലോകകപ്പിൽ അപ്രതീക്ഷിതമായിരുന്നു ഓൾ ബ്ലാക്ക്‌സ് (റഗ്‌ബിയിൽ ന്യൂസിലാൻഡ് ടീമിന്റെ വിളിപ്പേര്) സെമിയിൽ തോറ്റ് മടങ്ങുന്നത്. സ്‌കോർ 19-7. കിരീടം നിലനിർത്താനെത്തിയ ന്യൂസിലാൻഡിനെ ഇംഗ്ലണ്ടുകാർ മറികടക്കുമ്പോൾ 12 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ എത്തുന്നത്. രണ്ടാം സെമിയിൽ വെയിൽസ് സൗത്താഫ്രിക്ക മത്സരത്തിലെ വിജയികളെ ഇംഗ്ലണ്ട് കലാശപ്പോരിൽ നേരിടും.

എഡ്ഡി ജോൺ പരിശീലിപ്പിക്കുന്ന ടീം സെമിയിൽ എത്തിയത് ആഘോഷിക്കാൻ തന്നെ വിൃലിയ ആൾക്കൂട്ടം സ്‌റ്റേഡിയത്തിലെത്തിയിരുന്നു. കപ്പ് നിലനിർത്താൻ സാധ്യതയുള്ള ന്യൂസിലാൻഡിനെ വീഴ്‌ത്താൻ ആരാധക പിന്തുണ അത്യാവശ്യമായിരുന്നു ഇംഗ്ലണ്ടിന്. ഓവൻ ഫാറൽ നയിക്കുന്ന ടീം ആദ്യം മുതൽ ആക്രമിച്ച് കളിച്ചപ്പോൾ പാതി സമയത്ത് 10-0 എന്ന സ്‌കോർ കണ്ട് തന്നെ ന്യൂസിലാൻഡ് ആരാധകർ ഞെട്ടി. 2007ലെ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ആണ് അവസാനമായി റഗ്‌ബി ലോകകപ്പിൽ ന്യൂസിലാൻഡ് തോറ്റ മത്സരം.

Stories you may Like

രണ്ടാം പകുതിയിൽ തിരിച്ചടിച്ചായിരുന്നു ന്യൂസിലാൻഡിന്റെ തുടക്കം. എന്നാൽ വീണ്ടും തിരിച്ചടിച്ച് ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക് മുന്നേറുകയായിരുന്നു. തുടക്കം മുതൽ തന്നെ വലിയ മുന്നേറ്റം തന്നെയാണ് ഇംഗ്ലീഷുകാർ നടത്തിയത്. ലോക ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ വീഴ്‌ത്തി ടീം ഫൈനലിൽ കടന്നതിന്റെ ആഘോഷത്തിലാണ് യോക്കഹാമയിലെത്തിയ ആരാധകരും ഒപ്പം തന്നെ നാട്ടിലെ ഇംഗ്ലീഷുകാരും. ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുകയും കഴിഞ്ഞ വർഷം ഫുട്‌ബോൾ ലോകകപ്പിൽ സെമി വരെ എത്തുകയും ചെയ്ത ടീം റഗ്‌ബി ലോകകപ്പ് വിജയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP