Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ; 48 കിലോ വിഭാഗത്തിൽ എതിരാളി തായ്‌പേയുടെ ലോവ്‌ലിന ബോർഗോഹെയിൻ; ഇന്ത്യൻ ഫൈനൽ പ്രതീക്ഷിച്ചവരെ നിരാശരാക്കി ജമുന ബോറോയ്ക്കും തോൽവി; മഞ്ജു സ്വന്തമാക്കിയത് ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ തന്നെ ഫൈനൽ പ്രവേശനം എന്ന നേട്ടം

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ; 48 കിലോ വിഭാഗത്തിൽ എതിരാളി തായ്‌പേയുടെ ലോവ്‌ലിന ബോർഗോഹെയിൻ; ഇന്ത്യൻ ഫൈനൽ പ്രതീക്ഷിച്ചവരെ നിരാശരാക്കി ജമുന ബോറോയ്ക്കും തോൽവി; മഞ്ജു സ്വന്തമാക്കിയത് ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ തന്നെ ഫൈനൽ പ്രവേശനം എന്ന നേട്ടം

സ്പോർട്സ് ഡെസ്‌ക്‌

ഉലാൻഉദെ (റഷ്യ): ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ. 48 കിലോഗ്രാം വിഭാഗത്തിലാണ് താരം ഫൈനലിൽ പ്രവേശിച്ചത്. തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ തന്നെ ഫൈനലിൽ എത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ താരം. സെമി ഫൈനലിൽ തായ്‌ലാൻഡ് ബോക്‌സർ ചുതാമത് രക്‌സാത്തിനെയാണ് മഞ്ജു പരാജയപ്പെടുത്തിയത്. നേര്തതെ സെമിയിൽ ഇന്ത്യയുടെ എംസി മേരി കോം പരാജയപ്പെട്ടതിന്റെ നിരാശയിലായിരുന്ന ഇന്ത്യൻ ആരാധകർക്ക് സന്തോഷം പകരുന്നതായി മഞ്ജുവിന്റെ വിജയവും ഫൈനൽ പ്രവേശവും.

മറ്റൊരു സെമിയിൽ ഇന്ത്യൻ താരം ജമുന ബോറോ, ചൈനീസ് തായ്‌പേയുടെ ലോവ്‌ലിന ബോർഗോഹെയിനോട് തോറ്റ് മടങ്ങി. ഈ മത്സരത്തിലെ വിജയി മഞ്ജുറാണിയുമായി ഏറ്റുമുട്ടും. ജമുന ബോറോ വിജയിച്ചിരുന്നുവെങ്കിൽ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്ക് സ്വർണ മെഡലും വെള്ളി മെഡലും ഉറപ്പായിരുന്നു.

നേരത്തെ 51 കിലോ ഫ്ളൈ വെയിറ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോടാണ് മേരികോം പരാജയപ്പെട്ടത്. എന്നാൽ റഫറിയുടെ തീരുമാനത്തിൽ അപ്പീലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. സെമിഫൈനലിൽ ഏഴാം സ്വർണം ലക്ഷ്യമിട്ടാണ് താരം ഇറങ്ങിയത്. എങ്കിലും ചരിത്രനേട്ടവുമായാണ് മേരി മടങ്ങുന്നത്. ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോർഡാണ് മേരി മറി കടന്നിരിക്കുന്നത്. 6 സ്വർണം, ഒരു വെള്ളിയാണ് സാവോന്റെ പേരിലുള്ളത്. മേരിക്ക് ആറ് സ്വർണവും ഒരു വെള്ളവും ഒരു വെങ്കലവുമുണ്ട്.

പങ്കെടുത്ത ഏഴു ലോക ചാമ്പ്യൻഷിപ്പുകളിലും ഓരോ മെഡൽ നേടിയ മറ്റൊരു താരവും ഇല്ല. 2012 ലെ ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയാണ് മേരി ഇന്ത്യയുടെ അഭിമാന താരമായത്. ഒപ്പം സൗത്തുകൊറിയയിലെ ഇഞ്ചിയോണിൽ 2014 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുകയും 2018 ലെ കോമൺ വെൽത് ഗെയിംസിൽ സ്വർണ മെഡൽ നേടുകയും ചെയ്തു.

1-4 ന് മേരി പരാജയപ്പെട്ടുവെന്നായിരുന്നു മത്സരഫലം. ഇതിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ മേരി, ബോക്‌സിങ്കിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരമെന്ന റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്.ക്വാർട്ടറിൽ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെ തോൽപ്പിച്ചാണ് മേരി കോം സെമിയിൽ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്‌ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP