Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗരഭ് വർമ്മ വിയറ്റ്‌നാം ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ; ജപ്പാൻ താരം മിനോരു കോഗയെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്; ഫൈനലിൽ സുൻ ഫി സിയാങ് സൗരഭിന്റെ എതിരാളി

സൗരഭ് വർമ്മ വിയറ്റ്‌നാം ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ; ജപ്പാൻ താരം മിനോരു കോഗയെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്; ഫൈനലിൽ സുൻ ഫി സിയാങ് സൗരഭിന്റെ എതിരാളി

സ്പോർട്സ് ഡെസ്‌ക്‌

വിയറ്റ്നാം ഓപ്പൺ ബി.ഡബ്ല്യു.എഫ് ടൂർ സൂപ്പർ 100 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം സൗരഭ് വർമ്മ. പുരുഷ വിഭാഗം സിംഗിൾസില് സെമിയിൽ ജപ്പാൻ താരമായ മിനോരു കോഗയെ ആണ് രണ്ടാം സീഡായ സൗരഭ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൗരഭിന്റെ വിജയം. ആദ്യ ഗെയിമിൽ ശക്തമായ മത്സരം കണ്ടു. ഒടുവിൽ 22-20ന് ഇന്ത്യൻ താരം ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ജപ്പാൻ താരം പൊരുതാതെ കീഴടങ്ങി. 21-15ന് ഗെയിമും മത്സരവും സൗരഭ് സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ലോക 68-ാം നമ്പര് താരം സുൻ ഫീ സിയാങ് ആണ് സൗരഭിന്റെ എതിരാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP