Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌ക്വാഷിൽ മൂന്ന് മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ; ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും സൗരവ് ഘോഷും അവസാന നാലിൽ; ഹോക്കിയിൽ ജപ്പാനെയും തകർത്തെറിഞ്ഞു

സ്‌ക്വാഷിൽ മൂന്ന് മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ; ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും സൗരവ് ഘോഷും അവസാന നാലിൽ; ഹോക്കിയിൽ ജപ്പാനെയും തകർത്തെറിഞ്ഞു

സ്പോർട്സ് ഡെസ്‌ക്

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിലും സ്‌ക്വാഷിലും ഇന്ത്യക്ക് മികച്ച പ്രതീക്ഷ. സ്‌ക്വാഷിൽ ഇന്ത്യ മൂന്നു മെഡലുറപ്പിച്ചപ്പോൾ പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ മികച്ച ഫോം തുടരുകയാണ്.ആദ്യ മത്സരത്തിൽ ആതിഥേയരായ ഇൻഡൊനീഷ്യയെ 17-0ത്തിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ എതിരില്ലാത്ത 26 ഗോളിനാണ് തോൽപ്പിച്ചത്. പിന്നീട് ജപ്പാനെ 8-0ത്തിന് തോൽപ്പിച്ച് പൂൾ എയിൽ തുടർച്ചയായ മൂന്നാം വിജയവും സ്വന്തമാക്കി. ഇനി ഞായറാഴ്‌ച്ച കൊറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സ്‌ക്വാഷിൽ മെഡൽ പ്രതീക്ഷയയുർത്തി വനിതാ സിംഗിൾസിൽ ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിഫൈനലിലെത്തി. ജപ്പാന്റെ കൊബയാഷി മിസാകിയെയാണ് ദീപിക തോൽപ്പിച്ചത് (30).

ക്വാർട്ടർ ഫൈനലിൽ ഹോങ്കോങ്ങിന്റെ ചാൻ ഹോ ലിങ്ങിനെ 3-1നാണ് ജോഷ്ന തോൽപ്പിച്ചത്. ഇനി സെമിയിൽ മലേഷ്യയുടെ ശിവസാഗരി സുബ്രഹ്മണ്യമാണ് ജോഷ്നയുടെ എതിരാളി. മലേഷ്യയുടെ തന്നെ നിക്കോളൻ ഡേവിഡിനെയാണ് ദീപിക നേരിടുക.ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ക്വാർട്ടറിൽ ഹരീന്ദർപാൽ സിങ്ങിനെ 3-1നാണ് സൗരവ് പരാജയപ്പെടുത്തിയത്. സെമിയിൽ ഹോങ്കോങ്ങിന്റെ മിങ് ചുന്നിനെ നേരിടും.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP