Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണ മെഡൽ `വെടിവെച്ച്` വീഴ്‌ത്തി രാഹി സർനോബത്ത്; ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത്

സ്വർണ മെഡൽ `വെടിവെച്ച്` വീഴ്‌ത്തി രാഹി സർനോബത്ത്; ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്‌ക്

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയ്‌ക്കൊരു സുവർണ വെടിനാദം കൂടി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ രാഹി സർനോബത്താണ് സ്വർണം നേടിയത്. ഷൂട്ടോഫിലായിരുന്നു രാഹിയുടെ സ്വർണനേട്ടം.ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് രാഹി. ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണമാണിത്. സൗരഭ് ചൗധരി നേരത്തെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയിരുന്നു. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം നാലായി. മൊത്തം മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്കുയരുകയും ചെയ്തു.നാല് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവും അടുക്കം മൊത്തം പതിനൊന്ന് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP