Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജക്കാർത്തയിൽ ചരിത്രം കുറിച്ച് വിനേഷ് ഫൊഗാട്ട്; വനിത വിഭാഗം ഫ്രാസ്റ്റൈൽ ഗുസ്തിയിൽ സ്വർണം; മലർത്തിയടിച്ചത് ജാപ്പനീസ് താരം യൂകി ഇറിയെ; സ്വന്തമാക്കിയത് രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ വനിത ഗുസ്തി താരമെന്ന റെക്കോഡ്

ജക്കാർത്തയിൽ ചരിത്രം കുറിച്ച് വിനേഷ് ഫൊഗാട്ട്; വനിത വിഭാഗം ഫ്രാസ്റ്റൈൽ ഗുസ്തിയിൽ സ്വർണം; മലർത്തിയടിച്ചത് ജാപ്പനീസ് താരം യൂകി ഇറിയെ; സ്വന്തമാക്കിയത് രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ വനിത ഗുസ്തി താരമെന്ന റെക്കോഡ്

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ടിന് ചരിത്ര വിജയം. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം വിനേഷ് ഫൊഗട്ട് സ്വന്തമാക്കി. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ജപ്പാൻ താരം യൂകി ഇറിയെ തോൽപിച്ചാണ് ഫൊഗട്ട് സ്വർണം നേടിയത് (സ്‌കോർ 6-2). ജക്കാർത്ത ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണിത്. ആദ്യ ദിനത്തിൽ പുരുഷവിഭാഗം ഗുസ്തിയിൽ ബജ്റംഗ് പുനിയ സ്വർണം നേടിയിരുന്നു.

ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. രണ്ടാം ദിനത്തിലെ മൂന്നാമത്തെ മെഡലാണ് ഫൊഗട്ടിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. പുരുഷ വിഭാഗം ഷൂട്ടിങ് ട്രാപ്പിൽ ഇരുപതുകാരൻ താരം ലക്ഷയ്, 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാർ എന്നിവർ വെള്ളി നേടിയിരുന്നു.

ഏഷ്യൻ ഗെയിംസിലെ വിനേഷ് ഫൊഗട്ടിന്റെ രണ്ടാം മെഡലാണിത്. 2014-ൽ 48 കിലോഗ്രാം വിഭാഗത്തിൽ വിനേഷ് വെള്ളിമെഡൽ കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ രണ്ടു മെഡലുകൾ നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോർഡും ഇതോടെ വിനേഷ് ഫൊഗട്ട് സ്വന്തമാക്കി. 63 കിലോഗ്രാം ഗുസ്തിയിൽ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഗീതിക ജാഖറാണ് ഈ പട്ടികയിലെ ആദ്യത്തെയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP