Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

സായിയെ തകർത്തത് മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക്; ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ഹരിയാന; കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവർ ഇക്കുറി കിരീടത്തിൽ മുത്തമിട്ടത് ഏഴു വർഷത്തെ ഇടവേളക്ക് ശേഷം

സായിയെ തകർത്തത് മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക്; ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ഹരിയാന; കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവർ ഇക്കുറി കിരീടത്തിൽ മുത്തമിട്ടത് ഏഴു വർഷത്തെ ഇടവേളക്ക് ശേഷം

ഗീവർഗീസ് എം തോമസ്

കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് സായി(സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ)യെ തകർത്താണ് ഹരിയാന ജേതാക്കളായത്. ഹരിയാനയുടെ രണ്ടാം കിരീടമാണിത്. 2013ലായിരുന്നു ഹരിയാനയുടെ ആദ്യകിരീടധാരണം. സായിക്കെതിരെ ഹരിയാന മേധാവിത്വം തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സായി സ്ട്രൈക്കർമാരായ സമിത മിൻസും ബേതാൻ ഡുങ് ഡുങ്ങും നിറം മങ്ങിയ മത്സരത്തിൽ പത്തൊൻപതാം മിനുട്ടിൽ മനീഷ ഉഗ്രൻ ഫീൽഡ് ഗോളിലൂടെ ഹരിയാനയെ മുന്നിലെത്തിച്ചു. മൂന്ന് മിനുട്ടിനകം ഫീൽഡ് ഗോളിലൂടെ തന്നെ അന്നു ഹരിയാനയുടെ ലീഡ് ഉയർത്തി.

നാൽപത്തിയേഴാം മിനുട്ടിൽ കാജലിന്റെ ഫീൽഡ് ഗോളിലൂടെ ഹരിയാന വീണ്ടും മുന്നിൽ. അൻപതാം മിനുട്ടിൽ ദീപികയിലൂടെ ഹരിയാന നാലാം ഗോൾ നേടി.അവസാന മിനുട്ടുകളിൽ ഉഷയും ദേവിക സെന്നും ഗോൾ നേടിയതോടെ ഹരിയാനയുടെ ഗോൾ പട്ടിക പൂർത്തിയായി.പൂൾ ബിയിൽ നേരത്തെ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ 3-3ന് സമനിലയിലായിരുന്നു ഫലം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ ഹരിയാനയ്ക്ക് കിരീടനേട്ടം മധുരപ്രതികാരമാണ്.

അതേസമയം ലൂസേഴ്സ് ഫൈനലിലെ വാശിയേറിയ മത്സരത്തിൽ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപിച്ച് മധ്യപ്രദേശ് ഹോക്കി അക്കാദമി മൂന്നാം സ്ഥാനം നേടി.രണ്ടാം ക്വാർട്ടർ വരെ 1-0ന് മുന്നിൽ നിന്ന മഹാരാഷ്ട്രയെ മൂന്നാം ക്വാർട്ടറിൽ രണ്ട് ഗോൾ സ്‌കോർ ചെയ്താണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ഞെട്ടിച്ചത്. നാലാം ക്വാർട്ടറിൽ സമനിലഗോൾ നേടാനുള്ള മഹാരാഷ്ട്രയുടെ ശ്രമങ്ങൾ വിജയം കണ്ടി്ല്ല. മധ്യപ്രദേശ് ഹോക്കി അക്കാദമിക്ക് വേണ്ടി മുപ്പത്തിയൊന്നാം മിനുട്ടിൽ ജ്യോതിപാലും മുപ്പത്തിമൂന്നാം മിനുട്ടിൽ സാധ്ന സെൻഗാറും ഗോൾ നേടി. മഹാരാഷ്ട്രയുടെ ഗോൾ ഇരുപത്തിയഞ്ചാം മിനുട്ടിൽ റുതുജ പിസാലിന്റെ വകയായിരുന്നു.

കഴിഞ്ഞ വർഷത്തെ ടൂർണമെന്റിലും നാലാംസ്ഥാനത്തായിരുന്നു മഹാരാഷ്ട്ര. ടൂർണമെന്റിലെ ടോപ് സ്‌കോറർ മഹാരാഷ്ട്രയുടെ റുതുജ ദാദാസോ പിസാലാണ്.8 ഗോളുകളുമായി ഹരിയാനയുടെ ദീപികയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടൂർണമെന്റിൽ ആകെ പത്ത് ഗോളുകളാണ് റിതുജ ദാദാസോ പിസാൽ സ്‌കോർ ചെയ്തത്. ടീം ഗോൾ സ്‌കോറിംഗിൽ ഹരിയാനയാണ് ഒന്നാമതെത്തിയത്. 19 ഫീൽഡ് ഗോളുകളും 12 പെനാൽട്ടികോർണർ ഗോളുകളും മൂന്ന് പെനാൽട്ടിസ്ട്രോക്ക് ഗോളുകളും ഉൾപ്പെടെ ആകെ 34 ഗോളുകളാണ് ടൂർണമെന്റിൽ ഹരിയാന സ്‌കോർ ചെയ്തത്.ടൂർണമെന്റിലെ ഏറ്റവും മികച്ചതാരവും പ്രതിരോധനിരതാരവും ഹരിയാനയുടെ മഹിമ ചൗധരിയാണ്. മികച്ച മുന്നേറ്റനിരതാരത്തിനുള്ള ബഹുമതി മഹാരാഷ്ട്രയുടെ റുതുജ പിസാലിന് ലഭിച്ചു.മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ ഗരിബം ബിച്ചു ദേവിയാണ് മികച്ച ഗോൾകീപ്പർ.

ജേതാക്കൾക്കും റണ്ണേഴ്സിനും മൂന്നാം സ്ഥാനക്കാർക്കുമുള്ള ട്രോഫികൾ മേയർ ഹണി ബെഞ്ചമിൻ സമ്മാനിച്ചു.ടീമംഗങ്ങൾക്കുള്ള മെഡലുകൾ കേരള ഹോക്കി സെക്രട്ടറി ആർ അയ്യപ്പൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ഡോ. വിനോദ് ലാൽ, ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രേണുക ലക്ഷ്മി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. കെ രാമഭദ്രൻ, തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ,ജില്ലാ ഒളിമ്പിക് അസോസിയേഷൻ കൺവീനർ ആർ ജയകൃഷ്ണൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. കേരള ഹോക്കി പ്രസിഡന്റ് വി സുനിൽകുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ സി ടി സോജി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP